Just In
- 24 min ago
എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ
- 52 min ago
സ്പൈസ്ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം
- 1 hr ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി
- 3 hrs ago
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
Don't Miss
- News
Breaking News: തിരുവനന്തപുരം വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി, ഇനി അറസ്റ്റിലേക്ക്
- Finance
ചുരുങ്ങിയത് 60%, ഒത്തുവന്നാല്‍ 122% ലാഭം നേടാം; ഈ സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ വിട്ടുകളയണോ?
- Sports
IPL 2022: ലഖ്നൗവിനെ ആര്‍സിബി വീഴ്ത്തും, കാരണം കാര്‍ത്തിക്! എന്തു കൊണ്ടെന്നറിയാം
- Automobiles
വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു
- Movies
'റോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്ര
- Lifestyle
വിവാഹത്തിന് ഏറ്റവും അനുയോജ്യം ഈ നക്ഷത്രങ്ങള്‍: ജീവിതം ശുഭം
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
ഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രം
സാങ്കേതിക രംഗത്തെ വികാസത്തിനനുസരിച്ച് വലിയ മാറ്റങ്ങളാണ് സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഗാഡ്ജറ്റുകളിലും വരുന്നത്. പണ്ട് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന തരത്തിലുള്ള ഫീച്ചറുകൾ ഇന്നിറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും കാണാൻ കഴിയും. കൂടുതൽ റെസലൂഷനുള്ള ഡിസ്പ്ലേകൾ, വേഗതയേറിയ പ്രോസസറുകൾ, മികച്ച ക്യാമറകൾ, ശേഷി കൂടിയ സ്റ്റോറേജ് സംവിധാനങ്ങൾ തുടങ്ങി പുതിയ ഡിവൈസുകളുടെ പ്രത്യേകതകൾ ഓരോ ദിവസവും മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. സ്മാർട്ട്ഫോൺ വ്യവസായത്തിന്റെ വളർച്ചയ്ക്കൊപ്പം അടയാളപ്പെടുത്തേണ്ട പേരുകളിൽ ഒന്നാണ് ആപ്പിൾ. ആപ്പിളിന്റെ ഐഫോണുകൾ എക്കാലത്തും പുറത്തിറങ്ങുന്നത് എന്തെങ്കിലും ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകളും ആയിട്ടാകും.

ആപ്പിൾ അടക്കമുള്ള മുൻനിര സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ ഡിവൈസുകളിൽ പുതിയ ഫീച്ചറുകളും മെച്ചപ്പെട്ട ക്യാമറകളും ഒക്കെ അവതരിപ്പിക്കുന്നതായി പറഞ്ഞല്ലോ. ഇത്തരത്തിൽ പുതിയ ഫീച്ചറുകളും മറ്റും അവതരിപ്പിക്കപ്പെടുമ്പോഴും ഉപയോക്താക്കളും സ്മാർട്ട്ഫോൺ കമ്പനികളും തമ്മിൽ യോജിപ്പിലെത്താത്ത പ്രധാന വിഷയങ്ങളിൽ ഒന്നാണ് ബാറ്ററികൾ. ഏത്രയൊക്കെ കപ്പാസിറ്റി കൂടിയ ബാറ്ററികൾ ഉള്ള സമാർട്ട്ഫോണുകൾ ലഭിച്ചാലും ഉപയോക്താക്കൾക്ക് അതൊന്നും പോരാതെ വരും. ഇനി ബാറ്ററിയുടെ വലിപ്പം കൂട്ടിയാൽ അതിലും പരാതി വരും. കൂടുതൽ സൈസ് കുറഞ്ഞ, എന്നാൽ കപ്പാസിറ്റി കൂടിയ ബാറ്ററികൾക്കായി ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

എത്രയൊക്കെ മാറ്റങ്ങൾ വന്നാലും ആളുകൾ സ്മാർട്ട്ഫോണുകൾ യൂസ് ചെയ്യുന്ന വിധം ബാറ്ററിയുടെ ആയുസിനും പ്രധാനമാണ്. തെറ്റായ ഉപയോഗ രീതികളും അനാവശ്യ ചാർജിങും ഒക്കെ നിങ്ങളുടെ സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ കേടാകാനുള്ള സാധ്യത കൂട്ടും. ഫോൺ അധികമായി യൂസ് ചെയ്യുന്നവർക്ക് ലോ ബാറ്ററി ആംഗ്സൈറ്റി ( ഫോണിൽ ചാർജ് കുറയുന്നതിനേക്കുറിച്ചുള്ള ഉത്കണ്ഠ) വരാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാർ ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യുക, ഫോണിലെ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട്.

ഇന്നീ ലേഖനത്തിൽ പ്രധാനമായും പറയുന്നത് ആപ്പിൾ ഡിവൈസുകളിൽ (ഐഫോൺ, ഐപാഡ്) കൂടുതൽ ബാറ്ററി ലൈഫ് കിട്ടുന്നതിനുള്ള ചില മാർഗങ്ങളാണ്. ഈ ടിപ്സ് പിന്തുടർന്നാൽ 20 ശതമാനം വരെ അധിക ബാറ്ററി ലൈഫ് നിങ്ങളുടെ ആപ്പിൾ ഡിവൈസുകളിൽ ലഭ്യമാകും. ഐഫോൺ, ഐപാഡ് എന്നീ ആപ്പിൾ ഡിവൈസുകളുടെ ബാറ്ററി ലൈഫ് കൂട്ടുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.
എയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

ഐഫോൺ, ഐപാഡ് ബാറ്ററി ലൈഫ് കൂട്ടാം
ലോ പവർ മോഡ് എനേബിൾ ചെയ്യുക
ലോ പവർ മോഡ് എനേബിൾ ചെയ്യുക എന്നത് ബാറ്ററി ചാർജും അത് വഴി ബാറ്ററി ലൈഫും സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച രീതികളിൽ ഒന്നാണ്. ലോ പവർ മോഡ് ഉപയോഗിച്ച്, ഫോൺ ഏറ്റവും അത്യാവശ്യമായ ജോലികൾ മാത്രം ചെയ്യുന്നു, പശ്ചാത്തല പ്രവർത്തനങ്ങൾ ഡിസേബിൾ ആവുകയും ചെയ്യും. മോഡ് എനേബിൾ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി സെറ്റിങ്സിൽ പോയി ബാറ്ററി ഓപ്ഷൻ തിരഞ്ഞെടുത്ത് ലോ പവർ മോഡിലേക്ക് പോകുക.

ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുക
ബാറ്ററി ലൈഫ് കുറയ്ക്കുന്നതിന് കാരണമാകുന്ന മറ്റൊരു വില്ലനാണ് ലൊക്കേഷൻ സർവീസുകൾ. നിങ്ങളുടെ ഫോണിലുള്ള മിക്ക ആപ്പുകളും നിങ്ങളെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നു. ഈ ആപ്പുകളിൽ നിന്ന് വിട്ട് നിൽക്കാനും ബാറ്ററി ലൈഫ് സംരക്ഷിക്കാനും നിങ്ങളുടെ ആപ്പിൾ ഡിവൈസിലെ സെറ്റിങ്സ് മെനുവിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ഓഫ് ആക്കിയിടുക. തുടർന്ന് പ്രൈവസി ഓപ്ഷൻ ടാപ്പ് ചെയ്ത് ലൊക്കേഷൻ സേവനങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഡിവൈസുകളിൽ നൽകിയിരിക്കുന്ന ലൊക്കേഷൻ പെർമിഷനുകൾ ടോഗിൾ ചെയ്ത് ഓഫ് ചെയ്തിടാൻ കഴിയും. ഡിവൈസിൽ യൂസ് ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന ആപ്പുകൾ പൂർണമായി അൺഇൻസ്റ്റാൾ ചെയ്യാനും യൂസേഴ്സിന് കഴിയും.
എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?

സ്ക്രീൻ ബ്രൈറ്റ്നസ് ക്രമീകരിക്കുക
നാമെല്ലാം മിക്കവാറും നമ്മുടെ സ്മാർട്ട്ഫോണുകളുടെ ബ്രൈറ്റ്നസ് കൂട്ടിയിടാറുണ്ട് അല്ലെ? സ്മാർട്ട്ഫോൺ സ്ക്രീനുകൾ കൂടുതൽ തെളിച്ചമുള്ളതാക്കുകയും കഠിനമായ പ്രകാശത്തിൽ പോലും ഉള്ളടക്കം വായിക്കാനും സ്ക്രീൻ ബ്രൈറ്റ്നസ് കൂട്ടിയിടുന്നത് സഹായിക്കും. എന്നാൽ ബാറ്ററി ആയുസ് കുറയ്ക്കുന്നതിലും സ്ക്രീൻ ബ്രൈറ്റ്നസ് പ്രധാന പങ്ക് വഹിക്കുന്നു. ഓട്ടോ ബ്രൈറ്റ്നസ് ഓപ്ഷൻ ഓൺ ആക്കിയാൽ സാഹചര്യത്തിന് അനുസരിച്ച് ഉള്ള ബ്രൈറ്റ്നസ് നിങ്ങളുടെ ഫോണിൽ സെറ്റ് ആകും. അതിനാൽ എപ്പോഴും ബ്രൈറ്റ്നസ് കൂട്ടിയിടേണ്ട ആവശ്യം വരുന്നുമില്ല. സെറ്റിങ്സ് > ആക്സസബിലിറ്റി > ഡിസ്പ്ലേ & ടെക്സ്റ്റ് സൈസ് > ഓട്ടോ-ബ്രൈറ്റ്നസ് എന്നിങ്ങനെ നാവിഗേറ്റ് ചെയ്ത് ഓട്ടോ ബ്രൈറ്റ്നസ് ഓൺ ചെയ്യാവുന്നതാണ്.

ബ്ലൂടൂത്ത്, വൈഫൈ, എയർഡ്രോപ്പ് എന്നിവ ഓഫാക്കുക
ബാറ്ററി ലൈഫ് കുറയ്ക്കുന്നതിന് ഒരു പരിധി വരെ വൈഫൈ, വൈഫൈ, ബ്ലൂടൂത്ത്, എയർഡ്രോപ്പ് എന്നിവ കാരണം ആകാറുണ്ട്. വൈഫൈ. വൈഫൈ, ബ്ലൂടൂത്ത്, എയർഡ്രോപ്പ് എന്നിവ നാമെല്ലാവരും മിക്കവാറും ഓൺ ആക്കിയിടാറുണ്ട്. ഇങ്ങനെ ഓണായി കിടക്കുമ്പോൾ വൈഫൈയും ബ്ലൂടൂത്തും എയർഡ്രോപ്പും കണക്ഷനുകൾക്കായി സെർച്ച് ചെയ്ത് കൊണ്ടേയിരിക്കും. ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ഇവ ഓഫ് ചെയ്ത് ഇടുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുന്നതിന് നിങ്ങളുടെ ഐഫോണിന്റെ സ്ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്ത് മുകളിൽ ഇടത് ബോക്സിലെ വൈഫൈ, ബ്ലൂടൂത്ത് ചിഹ്നങ്ങളിൽ ടാപ്പ് ചെയ്യുക.
വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?

റൈസ് ടു വേക്ക് ഓഫ് ചെയ്യുക
ഐഫോണുകളിലെ റൈസ് ടു വേക്ക് ഫീച്ചറും ബാറ്ററി ഡ്രെയിനേജിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഐഫോണുകളിൽ എല്ലാം റൈസ് ടു വേക്ക് ഫീച്ചർ ഡിഫോൾട്ടായി ഓൺ ആയിരിക്കും. ഐഫോൺ ബാറ്ററി ലൈഫ് ലാഭിക്കാൻ ഇത് ഓഫ് ആക്കിയിടുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിന്, നിങ്ങളുടെ ഐഒഎസ് ഡിവൈസിലെ സെറ്റിങ്സ് തുറന്ന് ഡിസ്പ്ലേയ്ക്കും ബ്രൈറ്റ്നസിനും കീഴിൽ നാവിഗേറ്റ് ചെയ്യുക.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999