ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?

|

ഓൺലൈൻ പണമിടപാടുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മറ്റൊരാൾക്ക് പണം അയയ്ക്കുന്നതോ ഓൺലൈൻ ഷോപ്പിങ് നടത്തുന്നതോ തുടങ്ങി ഒട്ടുമിക്ക സാമ്പത്തിക ക്രയവിക്രയങ്ങളും ഓൺലൈനിൽ കൂടിയാണ് നാം നിർവഹിക്കുന്നത്. പണ്ട് ബാങ്കുകളുടെ മുമ്പിൽ ക്യൂ നിന്ന് സാധിച്ചിരുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ഇന്ന് ഓൺലൈനിൽ ന‌‌ടക്കും. അക്കൗണ്ട് തുടങ്ങാൻ പോലും ബാങ്കിൽ നേരിട്ട് പോകേണ്ടതില്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റൽവത്കരണത്തിലെ വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിരുന്നു യുപിഐ അധിഷ്ഠിത പണമിടപാടുകൾ.

 

യുപിഐ

യുപിഐ അധിഷ്ഠിത സേവനങ്ങൾ എത്തിപ്പെടാത്ത ഒരു മേഖലയും ഒരു പ്രദേശവും ഇന്ന് നമ്മുടെ രാജ്യത്തില്ല എന്നതാണ് വാസ്തവം. അത്രയധികം വ്യാപിച്ചിരിക്കുന്നു യുപിഐയും അനുബന്ധ സേവന മേഖലയും. സ്മാർട്ട്ഫോണിലൊതുങ്ങിയ സാമ്പത്തിക സേവനങ്ങളുമായി നിരവധി പേയ്മെന്റ് ആപ്ലിക്കേഷനുകളും ലഭ്യമാണ്. അക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേയ്മെന്റ് പ്ലാറ്റ്ഫോം ആണ് ഗൂഗിൾ പേ. 2017ൽ ആണ് ഗൂഗിൾ അവരുടെ മൊബൈൽ പേയ്മെന്റ് സേവനം ഗൂഗിൾ ടെസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പിന്നീട് കമ്പനി തങ്ങളുടെ പേയ്മെന്റ് സർവീസിന്റെ പേര് ഗൂഗിൾ പേ എന്നാക്കി മാറ്റി.

ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ

ആപ്പ്
 

യുപിഐ പ്ലാറ്റ്‌ഫോമിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. രാജ്യത്തെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലെ ഏറ്റവും ചെറിയ കടകളിൽ പോലും ഇപ്പോൾ ഗൂഗിൾ പേ വഴി പേയ്മെന്റ് സ്വീകരിക്കും. ഉപയോക്താക്കൾക്ക് പണം കൈമാറാൻ ഐഎഫ്എസ്സി കോഡ് ആവശ്യമില്ല എന്നതാണ് ഗൂഗിൾ പേയുടെ പ്രധാന സവിശേഷത. യുപിഐ അധിഷ്ഠിത സർവീസിൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്താണ് ഉപയോഗിക്കുന്നത്. ഒന്നും ഒന്നിൽ അധികം ബാങ്ക് അക്കൌണ്ടുകളും ഇങ്ങനെ കണക്റ്റ് ചെയ്യാൻ ആകും. ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യാൻ ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ഗൂഗിൾ പേയും ബാങ്ക് അക്കൌണ്ടും തമ്മിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാൻ

ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാൻ

 • ആദ്യം തന്നെ നിങ്ങളുടെ ബാങ്ക് യുപിഐ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
 • ശേഷം ഗൂഗിൾ പേ ആപ്പ് തുറക്കുക. ബാങ്ക് അക്കൗണ്ട് ചേർക്കുന്നതിനായി നിങ്ങളുടെ ഡെബിറ്റ് കാർഡ് കൈവശം വയ്ക്കുക.
 • നിങ്ങൾ ഗൂഗിൾ പേ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുക.
 • ബാങ്ക് അക്കൗണ്ട് ചേർക്കാനുള്ള ഓപ്ഷൻ കാണാൻ കഴിയും ഇതിൽ ടാപ്പ് ചെയ്യുക തുടർന്ന് എല്ലാ ബാങ്കുകളുടെയും ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും.
 • ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ബാങ്ക് സ്ഥിരീകരണ പ്രക്രിയ സുഗമമായി നടക്കുന്നതിന് ബാങ്കിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന അതേ നമ്പർ ഗൂഗിൾ പേയിലും നൽകണം.
 • നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ, എസ്എംഎസ് വെരിഫിക്കേഷൻ നടത്താൻ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
 • തുടർന്ന്, ഗൂഗിൾ പേയിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് കാണാൻ കഴിയും. ശേഷം 'തുടരുക' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങൾ നൽകേണ്ട ഒരു അക്കൗണ്ട് സ്ഥിരീകരണ പേജ് കാണാൻ കഴിയും.
 • സ്റ്റാർട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, ഓൺസ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് ഡെബിറ്റ് കാർഡിന്റെ അവസാന അക്കങ്ങൾ നൽകുക.
 • ഗൂഗിൾ പേ നിങ്ങളോട് ഒരു പിൻ സൃഷ്ടിക്കാൻ ആവശ്യപ്പെടും, ഓരോ തവണയും നിങ്ങൾ പേയ്‌മെന്റ് നടത്തുമ്പോൾ ഈ പിൻ നൽകേണ്ടതുണ്ട്. ക്രിയേറ്റ് എ പിൻ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • നിങ്ങൾക്ക് ഇഷ്ടമുള്ള പിൻ നമ്പർ നൽകുക, നിങ്ങളുടെ ഫോണിൽ ഒരു ഓടിപി ലഭിക്കും. ഇത് എന്റർ ചെയ്ത ശേഷം ടിക്ക് ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ ഗൂഗിൾ പേയിലൂടെ ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാനാകും.
 • തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?

  ഗൂഗിൾ

  നമ്മുക്കെല്ലാം ഒന്നിൽ അധികം ബാങ്ക് അക്കൌണ്ടുകൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ യൂസേഴ്സിന്റെ പ്രൊഫൈലുകളിലേക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാൻ ഗൂഗിൾ പേ ആപ്പ് അനുവദിക്കുന്നുണ്ട്. ഇങ്ങനെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ചേർക്കാൻ മുകളിൽ നൽകിയിരിക്കുന്ന അതേ ഘട്ടങ്ങൾ നിങ്ങൾ പിന്തുടരേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ അക്കൌണ്ടുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും ഏതെങ്കിലും ഒരെണ്ണം പ്രൈമറി അക്കൌണ്ട് ആയി സെറ്റ് ചെയ്യേണ്ടതുണ്ട്. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയാൻ താഴേക്ക് വായിക്കുക.

  പ്രൈമറി അക്കൌണ്ട് സെറ്റ് ചെയ്യാൻ

  പ്രൈമറി അക്കൌണ്ട് സെറ്റ് ചെയ്യാൻ

  • ആദ്യം ഗൂഗിൾ പേ ആപ്പ് തുറക്കുക.
   ആപ്പിലെ പേയ്‌മെന്റ് മെതേഡ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • പ്രൈമറി അക്കൌണ്ട് ആക്കേണ്ട ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക.
  • സെറ്റ് അസ് പ്രൈമറി അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • നിങ്ങൾ തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ട് പ്രൈമറി അക്കൌണ്ടായി സെറ്റ് ചെയ്യപ്പെടും.
  • ഒന്നിൽ അധികം അക്കൌണ്ടുകൾ ഒരേ ഗൂഗിൾ പേ ആപ്പുമായി ലിങ്ക് ചെയ്യുമ്പോൾ പ്രൈമറി അക്കൌണ്ട് സെറ്റ് ചെയ്തിരിക്കണം. ഇങ്ങനെ സെറ്റ് ചെയ്യുന്ന അക്കൌണ്ട് വഴിയാകും എല്ലാ ട്രാൻസാക്ഷനുകളും. ആവശ്യാനുസരണം പ്രൈമറി അക്കൌണ്ട് മാറ്റാവുന്നതും ആണ്.

   ഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രംഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

   മൊബൈൽ

   ഇങ്ങനെ വളരെ എളുപ്പത്തിൽ ​ഗൂ​ഗിൾ പേ സ‍‍‍ർവീസ് ആക്ടിവേറ്റ് ചെയ്യാനാകും. ഉപയോ​ഗിക്കാൻ ഉള്ള എളുപ്പവും അതിവേ​ഗ സ‍‍ർവീസുമാണ് ​ഗൂ​ഗിൾ പേയുടെ വ‍ർധിച്ച് വരുന്ന സ്വീകാര്യതയ്ക്ക് കാരണം. യുപിഐ അധിഷ്ഠിത സാമ്പത്തിക സേവനങ്ങൾക്ക് പൊതുവിൽ അംഗീകരിക്കപ്പെടാനും വിശ്വാസ്യത നേടിയെടുക്കാനും കഴിഞ്ഞതും ഗൂഗിൾ പേ മൂലമാണ്. ദിനംപ്രതിയെന്നോണമാണ് ഇപ്പോൾ രാജ്യത്ത് യുപിഐ അധിഷ്ഠിത പണമിടപാടുകളുടെ എണ്ണം വർധിക്കുന്നത്. ഗൂഗിൾ പേ, ഫോൺപെ തുടങ്ങിയ പ്രധാന കമ്പനികളടക്കം യുപിഐ സേവനദാതാക്കളുടെ എണ്ണവും കൂടി വരുന്നു. നിരവധി ബാങ്കുകളും തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻസ് വഴി യുപിഐ സേവനങ്ങൾ നൽകുന്നു.

Most Read Articles
Best Mobiles in India

English summary
There is no area in our country today where UPI services do not reach. There are many payment applications available with smartphone-enabled financial services. Google Pay is the most important payment platform in the group. The number of UPI-based transactions in the country is on the rise. The number of UPI service providers like Google Pay and phonepe is also increasing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X