ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാം

|

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആണ് കേന്ദ്ര സർക്കാരിനായി ആധാർ കാർഡ് പുറത്തിറക്കുന്നതും അനുബന്ധ സേവനങ്ങൾ നൽകുന്നതും. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആധാർ കാർഡ് അത്യന്താപേക്ഷിതവുമാണ്. സർക്കാർ തലത്തിൽ നിന്നും നൽകേണ്ട അടിസ്ഥാന സേവനങ്ങൾ പോലും നിലവിൽ ആധാർ അധിഷ്ഠിതമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പല വിധമായ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഗവൺമെന്റ് ഓഫീസുകളിൽ എല്ലായ്പ്പോഴും ആധാർ നമ്പർ ആവശ്യപ്പെടാറുണ്ട്. എന്തിനേറെ, ചില സ്വകാര്യ സ്ഥാപനങ്ങൾ പോലും പലപ്പോഴും ആധാർ നമ്പരുകൾ ആവശ്യപ്പെടുന്നതിന് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 

ആധാർ

കേന്ദ്ര സംസ്ഥാന സർക്കാർ സ്‌കീമുകളുടെ പ്രയോജനം ലഭ്യമാക്കുന്നത് മുതൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് നിരവധി സേവനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ നേടുന്നതിനും വരെ ആധാർ കാർഡിന് വലിയ പ്രാധാന്യം നിലവിലുണ്ട്. ജോലികൾക്കും തിരിച്ചറിയൽ ആവശ്യങ്ങൾക്കും ആധാർ കാർഡ് വെരിഫിക്കേഷനും ഉപയോഗിക്കുന്നുണ്ട്. ആധാർ വെരിഫിക്കേഷൻ അടക്കമുള്ളവ സാധാരണമായതോടെ ആധാർ ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും കൂടുകയാണ്. യൂസേഴ്സിന്റെ ഈ ആശങ്ക കണക്കിലെടുത്താണ് ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള വഴികൾ ഞങ്ങൾ വിശദമാക്കുന്നത്. ഇത്തരം ആശങ്കകൾ ഒഴിവാക്കാനാണ് ആധാർ ബയോമെട്രിക് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുള്ള ഓപ്ഷൻ യുഐഡിഎഐ നൽകുന്നത്.

ഐഫോണിൽ ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ വീണ്ടെടുക്കാംഐഫോണിൽ ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ വീണ്ടെടുക്കാം

ബയോമെട്രിക്സ് അൺലോക്ക്
 

എന്നിരുന്നാലും, ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻറെ ദുരുപയോഗം സംബന്ധിച്ച നിരവധി ആരോപണങ്ങളും കേസുകളും പുറത്ത് വന്നിട്ടുണ്ട്. ആധാർ കാർഡ് ഉപയോഗിക്കാത്ത സമയത്തും ബയോമെട്രിക് ഓതന്റിക്കേഷനിലൂടെ യൂസേഴ്സിന്റെ ഡാറ്റ ആക്സസ് ചെയ്തതായി കാട്ടി യുഐഡിഎഐയിൽ നിന്ന് ഇമെയിൽ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആണ് ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള യുഐഡിഎഐ സൗകര്യം ഉപയോഗപ്രദമാണ്. യുഐഡിഎഐ പറയുന്നത് അനുസരിച്ച്, ബയോമെട്രിക്‌സ് ലോക്ക് ചെയ്‌ത ശേഷം ആർക്കും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല. ബയോമെട്രിക്സ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, മറ്റാരും അത് ഉപയോഗിക്കില്ല. ആധാർ കാർഡ് ഉടമയ്ക്ക് ആവശ്യമുള്ള സമയത്ത് വളരെ എളുപ്പത്തിൽ ബയോമെട്രിക്സ് അൺലോക്ക് ചെയ്യാം. ആധാർ ബയോമെട്രിക് ലോക്ക് ചെയ്യുന്നതും അൺലോക്ക് ചെയ്യുന്നതും എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം

 • ഇതിനായി ആദ്യം, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://uidai.gov.in/ ) സന്ദർശിക്കുക.
 • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജിൽ, മൈ ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ശേഷം ആധാർ സർവീസസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • തുറന്ന് വരുന്ന മെനുവിൽ സെക്യുവർ യുവർ ബയോമെട്രിക്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • അതിന് ശേഷം, ഒരു പുതിയ പേജ് തുറക്കും.
 • അവിടെ കാണുന്ന ബോക്സിൽ ടിക്ക് ചെയ്യുക.
 • ശേഷം ലോക്ക് / അൺലോക്ക് ബാറിൽ ക്ലിക്ക് ചെയ്യുക.
 • തുറന്ന് വരുന്ന പേജിൽ ആധാർ നമ്പരും ക്യാപ്‌ച കോഡും നൽകുക.
 • ഇപ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒടിപി വരും.
 • തുടർന്ന് ഒടിപി സബ്മിറ്റ് ചെയ്യുക.
 • ശേഷം ലോക്കിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 • ഇത്രയും സ്റ്റെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ ആധാർ ബയോമെട്രിക്സ് ഡാറ്റ ലോക്ക് ചെയ്യപ്പെടും.

  ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

  മാസ്ക്ഡ് ആധാർ സേവനം

  മാസ്ക്ഡ് ആധാർ സേവനം

  ആവശ്യപ്പെടുമ്പോഴെല്ലാം ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറാൻ നമ്മുക്ക് ഇഷ്ടമാവണം എന്നില്ല. നമ്മുടെ നിർണായക വിവരങ്ങൾ നൽകാൻ സൗകര്യമില്ലാത്തവർക്കായി യുഐഡിഎഐ അവതരിപ്പിക്കുന്ന ഫീച്ചർ ആണ് 'മാസ്ക്ഡ് ആധാർ'. ഡൗൺലോഡ് ചെയ്‌ത ഇ-ആധാറിൽ ആധാർ നമ്പർ മറയ്ക്കാൻ മാസ്ക്ഡ് ആധാർ ഓപ്ഷൻ യൂസേഴ്സിനെ അനുവദിക്കുന്നു. മാസ്ക്ഡ് ആധാറിൽ ആധാർ നമ്പരിന്റെ ആദ്യ എട്ട് അക്കങ്ങൾ കാണാൻ കഴിയില്ല. ഇത്രയും ഭാഗം "xxxx-xxxx" പോലെയുള്ള പ്രതീകങ്ങൾ ഉപയോഗിച്ച് മറയ്ക്കുകയാണ് ചെയ്യുന്നത്.

  മാസ്ക്ഡ് ആധാർ കാർഡ്

  ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമാണ് മാസ്ക്ഡ് ആധാറിൽ കാണാൻ കഴിയുക. ആധാർ കാർഡിന്റെയും രഹസ്യ വിവരങ്ങളുടെയും സുരക്ഷ കൂട്ടുന്ന ഫീച്ചർ ആണിത്. മാസ്ക്ഡ് ആധാർ കാർഡ് നാം നൽകുന്നവർക്ക് നമ്മുടെ പൂർണമായ ആധാർ നമ്പർ ലഭിക്കില്ലെന്നതാണ് പ്രത്യേകത. ഇനി നമ്മുടെ കയ്യിൽ നിന്നും ഈ മാസ്ക്ഡ് ആധാർ കാർഡ് കളഞ്ഞ് പോയാലും വലിയ പ്രശ്നം വരുന്നില്ല. കാരണം നമ്മുടെ ആധാർ നമ്പർ പൂർണമായും ആരുടെ കയ്യിലും കിട്ടില്ല എന്നതാണ്.

  ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

  യുഐഡിഎഐ

  അർഹരായവർക്കെല്ലാം യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് മാസ്‌ക്ഡ് ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും. ആധാർ കേന്ദ്രം വഴിയും മാസ്‌ക്ഡ് ആധാർ ലഭ്യമാക്കാം. മാസ്ക് ചെയ്ത ആധാറിൽ ആധാർ നമ്പർ പൂർണമായി ഇല്ലെങ്കിലും, പകരമായി ക്യുആർ കോഡ് ഉണ്ടായിരിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ആധാർ ഉടമസ്ഥന്റെ ഫോട്ടോ ലഭിക്കുമെങ്കിലും ആധാർ നമ്പർ കിട്ടില്ല. ഉപയോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ കാർഡിലെ ജനനത്തീയതി മറയ്ക്കാനും യുഐഡിഎഐ അനുവദിക്കും. കാർഡ് ഉടമയ്ക്ക് മറ്റേത് തിരിച്ചറിയൽ രേഖയ്ക്ക് പകരമായും മാസ്ക്ഡ് ആധാർ ഉപയോഗിക്കാം എന്നാണ് സർക്കാർ പറയുന്നത്.

  മാസ്ക്ഡ് ആധാർ കാർഡ് സ്വന്തമാക്കാം

  മാസ്ക്ഡ് ആധാർ കാർഡ് സ്വന്തമാക്കാം

  • മാസ്ക്ഡ് ആധാർ കാർഡ് സ്വന്തമാക്കാൻ ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
  • വെബ്സൈറ്റിന്റെ ടാബിൽ 'മൈ ആധാർ' ഓപ്ഷൻ കാണാൻ കഴിയും.
  • ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന്, 'ഡൗൺലോഡ് ആധാർ' ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ശേഷം നിങ്ങൾ ‘മാസ്ക്ഡ് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കണം.
  • തുടർന്ന് യൂസർ ക്യാപ്‌ച കോഡ് വെരിഫൈ ചെയ്യുകയും വേണം.
  • ശേഷം ഡ്രോപ്പ് ഡൗൺ മെനുവിൽ 'സെൻഡ് ഒടിപി' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • മൊബൈൽ ഫോണിൽ വരുന്ന ഒടിപി സൈറ്റിൽ നൽകിയാൽ മാസ്‌ക് ചെയ്‌ത ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും.
  • ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

Most Read Articles
Best Mobiles in India

English summary
From availing the benefits of government schemes to opening a bank account and availing benefits from various other services, the Aadhaar card is of great importance. Aadhaar card verification is also used for work and identification purposes. There is also growing concern that Aadhaar biometric data could be misused.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X