നിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർ

By Prejith Mohanan
|

ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ തലയെടുപ്പ് എന്നും വാട്സ്ആപ്പിന് തന്നെ. തങ്ങളുടെ ജനപ്രീതി മുതലാക്കി, മെസേജിങ് ആപ്ലിക്കേഷൻ എന്നതിനും അപ്പുറത്തേക്ക് വളരാനുള്ള ശ്രമങ്ങളാണ് വാട്സ്ആപ്പ് ഇപ്പോൾ നത്തുന്നത്. അതിന്റെ ഭാഗമായാണ് സാമ്പത്തിക ഇടപാടുകൾക്കായി പേയ്മെന്റ്സ് ഫീച്ചർ അവതരിപ്പിച്ചത്. വാട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച്, ആളുകൾക്ക് യുപിഐ അടിസ്ഥിത സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയും. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ പേയ്മെന്റ് ഫീച്ചർ കൂടുതൽ വിപുലീകരിക്കുകയാണ് കമ്പനി. ഐപിഒയിൽ നിക്ഷേപിക്കാനും ഡീമാറ്റ് അക്കൗണ്ട് തുറക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

 

പേയ്‌മെന്റ് വിപുലീകരണത്തിൽ അപ്‌സ്റ്റോക്‌സ് പങ്കാളി

പേയ്‌മെന്റ് വിപുലീകരണത്തിൽ അപ്‌സ്റ്റോക്‌സ് പങ്കാളി

അടുത്തിടെയാണ് വാട്സ്ആപ്പിന് അതിന്റെ പേയ്‌മെന്റ് ഉപയോക്തൃ അടിത്തറ വിപുലീകരിക്കാൻ എൻപിസിഐ (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) അനുമതി നൽകിയത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പ് പേയ്‌മെന്റ് സേവനം നൽകുന്ന ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനാണ് അനുമതി ലഭിച്ചത്. ഇത് വരെ 20 മില്ല്യൺ യൂസേഴ്സിനായിരുന്നു (40 മില്ല്യൺ) പേയ്മെന്റ് സേവനം നൽകാൻ വാട്സ്ആപ്പിന് കഴിഞ്ഞിരുന്നത്. ഇത് കൂടാതെ, വാട്സ്ആപ്പ് പേയ്‌മെന്റിന് മറ്റൊരു പ്രധാനപ്പെട്ട അപ്‌ഡേറ്റും ഉണ്ട്.

വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്

അപ്സ്റ്റോക്സ്

ജനപ്രിയ നിക്ഷേപ പ്ലാറ്റ്‌ഫോമായ അപ്സ്റ്റോക്സ് വാട്സ്ആപ്പുമായി സഹകരിച്ച് ഐപിഒകളിൽ നിക്ഷേപിക്കുന്നതും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതും വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ഈ കാര്യങ്ങൾ എല്ലാം വാട്സ്ആപ്പിൽ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ അപ്ഡേറ്റ്. ഐപിഒ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ ആപ്ലിക്കേഷനുകൾക്കും അപ്സ്റ്റോക്സ്, എൻഡ്-ടു-എൻഡ് സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചർ ലഭിക്കുന്നതിന് താൽപ്പര്യമുള്ള നിക്ഷേപകർക്ക് അപ്സ്റ്റോക്സിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നതും പ്രത്യേകതയാണ്.

വാട്സ്ആപ്പ് വഴി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
 

വാട്സ്ആപ്പ് വഴി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് ഇപ്പോൾ ഡീമാറ്റ് അക്കൗണ്ട് തുറന്ന് ഒരു ഐപിഒയിൽ നിക്ഷേപം നടത്താൻ മറ്റെവിടെയും പോകേണ്ടതില്ല. വാട്സ്ആപ്പ് ചാറ്റ് വിൻഡോ തന്നെ ഇതിന് ധാരാളം. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

 

 • ആദ്യം, നിങ്ങൾ അപ്സ്റ്റോക്സ് വാട്സ്ആപ്പ് നമ്പർ സേവ് ചെയ്യണം. 9321261098 ആണ് അപ്സ്റ്റോക്സിന്റെ വാട്സ്ആപ്പ് നമ്പർ.
 • അടുത്തതായി, വാട്സ്ആപ്പിൽ അപ്സ്റ്റോക്സ് ചാറ്റ് തുറക്കുക. ശേഷം ഓപ്പൺ ആൻ അക്കൌണ്ട് എന്ന് ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്യുക.
 • മൊബൈൽ നമ്പർ നൽകി ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
 • അത് പോലെ, നിങ്ങളുടെ ഇമെയിൽ ഐഡി നൽകി ഒടിപി ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പിക്കുക.
 • ജനനത്തീയതി, പാൻ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ നൽകുക.
 • ഡീമാറ്റ് അക്കൗണ്ട് സജ്ജീകരണം പൂർത്തിയാക്കാൻ നിങ്ങളെ അപ്സ്റ്റോക്സ് പേജിലേക്ക് റീഡയറക്‌ട് ചെയ്യും.
 • 'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

  വാട്സ്ആപ്പ് വഴി ഐപിഒ നിക്ഷേപം

  വാട്സ്ആപ്പ് വഴി ഐപിഒ നിക്ഷേപം

  • ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് പുറമേ വാട്സ്ആപ്പ് വഴി നിങ്ങൾക്ക് ഐപിഒകളിലും നിക്ഷേപം നടത്താം. ഇത് എങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.
  • ഒരിക്കൽ കൂടി, നിങ്ങൾ അപ്സ്റ്റോക്സ് ഫോൺ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • അടുത്തതായി, വാട്സ്ആപ്പിൽ അപ്സ്റ്റോക്സ് ചാറ്റ് തുറക്കുക. ശേഷം ഹായ് അല്ലെങ്കിൽ മറ്റേതെങ്കിലും പതിവ് സന്ദേശം അയയ്‌ക്കുക.
  • നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. ഇവയിൽ നിന്നും ഐപിഒ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക
  • നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • ശേഷം അപ്ലൈ ഫോർ ഐപിഒ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അടുത്തതായി, നിങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന ഐപിഒ തിരഞ്ഞെടുക്കുക. പേയ്‌മെന്റ് സ്ഥിരീകരണത്തിന് മുന്നോടിയായി ഓപ്ഷൻ റീലോഡ് ചെയ്യപ്പെടും.
  • വാട്സ്ആപ്പ് വഴി അപ്സ്റ്റോക്സ് പേയ്‌മെന്റുകൾ: സുരക്ഷാ ആശങ്കകൾ

   വാട്സ്ആപ്പ് വഴി അപ്സ്റ്റോക്സ് പേയ്‌മെന്റുകൾ: സുരക്ഷാ ആശങ്കകൾ

   യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ്സ് ഓപ്ഷൻ കൊണ്ട് വന്ന് വാട്സ്ആപ്പ്, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കി. അതേസമയം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമായും ജാഗ്രതയോടെയും തുടരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോഴോ പ്ലാറ്റ്‌ഫോമിൽ ഒരു ഐപിഒയിൽ നിക്ഷേപിക്കുമ്പോഴോ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഇത്തരം ആശങ്കകൾ അകറ്റാനും പുതിയ ഫീച്ചറിൽ അവസരം ഉണ്ട്.

   വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

   ഡീമാറ്റ് അക്കൗണ്ട്

   സുരക്ഷ ഉറപ്പാക്കാൻ കുറച്ച് പുതിയ മാർഗങ്ങളും അവതരിപ്പിക്കപ്പെടുന്നു. ഒന്നാമത്തേത് വാട്സ്ആപ്പിൽ കൂടി ഒരു ഡോക്യുമെന്റും അയക്കില്ലെന്ന അപ്സ്റ്റോക്സിന്റെ ഉറപ്പാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് മാൾവെയറോ വൈറസ് ഫയലുകളോ ഡൗൺലോഡ് ചെയ്യപ്പെടില്ലെന്ന് ഇത് ഉറപ്പാക്കുന്നു. കൂടാതെ, നിങ്ങളുടെ പാൻ കാർഡ് അല്ലെങ്കിൽ അഡ്രസ് പ്രൂഫ്, ഐഡി കാർഡ് പോലുള്ള ഒരു ഡോക്യുമെന്റും അപ്‌ലോഡ് ചെയ്യാൻ അപ്സ്റ്റോക്സ് യൂസേഴ്സിനോട് ആവശ്യപ്പെടുന്നതും ഇല്ല. നമ്മുടെ വ്യക്തി വിവരങ്ങളും രേഖകളും എവിടെയും പങ്ക് വയ്ക്കപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഈ മുൻകരുതലുകൾ, ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോഴോ ഐപിഒയിൽ നിക്ഷേപിക്കുമ്പോഴോ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തും എന്നാണ് വാട്സ്ആപ്പും അപ്സ്റ്റോക്സും ലക്ഷ്യമിടുന്നത്.

   കംപ്ലയൻസ് റിപ്പോർട്ട്

   വാട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. വാട്സ്ആപ്പിലെ വിവിധ അക്കൌണ്ടുകളെക്കുറിച്ചുള്ള പരാതികളും അവയിൽ സ്വീകരിച്ച നപടികളും ആണ് കംപ്ലയൻസ് റിപ്പോർട്ടിൽ ഉണ്ടാവുക. അത്തരത്തിൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 20,69,000 ഇന്ത്യൻ അക്കൌണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചിരിക്കുന്നത്. ഇത് ഒക്ടോബറിലെ മാത്രം കണക്കുകൾ ആണ്. ഒക്‌ടോബർ മാസത്തിൽ രാജ്യത്ത് നിന്നും 500 ഓളം കംപ്ലയന്റ് റിപ്പോർട്ടുകൾ ലഭിച്ചെന്നും വാട്സ്ആപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

   ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

   ഫീഡ് ബാക്ക്

   തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയാൻ മൂന്ന് പിരീഡുകളിൽ ആണ് വാട്സ്ആപ്പ് പരിശോധന നടത്തുന്നത്. ഒന്ന് അക്കൌണ്ട് രജിസ്റ്റർ ചെയ്യുന്ന സമയത്ത്. രണ്ട് മെസേജുകൾ അയയ്ക്കുമ്പോൾ, മൂന്ന് നെഗറ്റീവ് ഫീഡ് ബാക്ക് സമർപ്പിക്കുമ്പോൾ. യൂസേഴ്സിന്റെ അക്കൌണ്ടുകളെക്കുറിച്ച് ലഭിക്കുന്ന റിപ്പോർട്ടുകൾ വാട്സ്ആപ്പിന്റെ വിദഗ്ധ സംഘം പരിശോധിക്കും. ശേഷം കഴമ്പുണ്ടെന്ന് തോന്നുന്ന പരാതികളിൽ നടപടിയും സ്വീകരിക്കും.

Most Read Articles
Best Mobiles in India

English summary
WhatsApp is now trying to grow beyond the messaging app. As part of that, it introduced the Payments feature for financial transactions. With the WhatsApp payment feature, people can make UPI-based financial transactions. The company is further expanding the payment feature with the latest update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X