Just In
- 1 hr ago
149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ
- 3 hrs ago
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
- 3 hrs ago
5000 mAh Battery Smartphones: 5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ
- 5 hrs ago
സാംസങ് ഗാലക്സി z ഫോൾഡ് 4 ഇന്ത്യയിൽ മത്സരിക്കുക ഈ പ്രീമിയം സ്മാർട്ട്ഫോണുകളുമായി
Don't Miss
- Sports
സാറാ ടെണ്ടുല്‍ക്കറിന്റെ വിവാഹമോ?, മെഹന്തി ചിത്രങ്ങള്‍ വൈറല്‍!, സത്യാവസ്ഥ ഇതാണ്
- Movies
അവളുടെ മുന്നിൽ അവൻ ചെറിയൊരു പയ്യൻ; പ്രിയങ്കയ്ക്കും നിക്കിനുമെതിരെ വിവാദ പരാമർശം
- Finance
വായ്പ എടുത്താൽ രണ്ടാണ് കാര്യം; തിരിച്ചടവ് തുകയ്ക്ക് നികുതി ഇളവ് നേടി തരുന്ന 3 വായ്പകൾ
- News
വ്ളോഗര്‍ ഫ്രാന്‍സിസ് നെവിനെക്കുറിച്ചുള്ള ഈ 3 കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ്; നിര്‍ണായക നീക്കം
- Lifestyle
ഈ അഞ്ച് ആസനങ്ങള്‍ കൊളസ്ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
Traffic E-Challan: പെറ്റിയടയ്ക്കാൻ ഓടി നടക്കേണ്ട; ട്രാഫിക് ഇ-ചലാൻ ഓൺലൈനായി അടയ്ക്കാം
രാജ്യത്ത് റോഡ് നിയമങ്ങൾ കൂടുതൽ കർക്കശമായി കൊണ്ടിരിക്കുന്ന കാലമാണ്. അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുന്നതിന് അനുസരിച്ച് റോഡ് അപകടങ്ങളും ട്രാഫിക് വയലേഷനുകളും എല്ലാം കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മോട്ടോർ വാഹന നിയമം സർക്കാരുകൾ അതിശക്തമായി നടപ്പിലാക്കി തുടങ്ങിയത്. ഒപ്പം ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയും അടുത്തിടെ കൂട്ടിയിരുന്നു. റോഡുകളുടെ അവസ്ഥ തുടങ്ങിയ എതിർവാദങ്ങൾ ഉപയോഗിച്ച് പിഴത്തുക അടയ്ക്കാതിരിക്കാൻ ശ്രമിക്കാതെ നല്ല ട്രാഫിക് സംസ്കാരത്തിന്റെ ഭാഗമാകാൻ നമ്മുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട് (Traffic E-Challan).

റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായവും സർക്കാരുകൾ ഉപയോഗിക്കുന്നുണ്ട്. അത്യന്താധുനിക ക്യാമറകളും സെൻസറുകളും ഒക്കെ സ്ഥാപിച്ച് അതിവേഗക്കാരെയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവരെയുമൊക്കെ കുരുക്കാൻ വലിയ 'ജാഗ്രത'യും എല്ലാ സർക്കാരുകളും കാണിക്കുന്നുണ്ട്. റോഡ് സുരക്ഷിതത്വം കൂട്ടുന്നതിന് ഒപ്പം വരുമാന വർധനവും ഇതിലൂടെ സർക്കാരുകൾ ലക്ഷ്യമിടുന്നുണ്ട്.
സ്മാർട്ട് വാച്ചിലൂടെ ഫാസ്ടാഗിലെ പണം തട്ടാൻ പറ്റുമോ?, വീഡിയോക്ക് പിന്നിലെ സത്യം

സാങ്കേതികവിദ്യയുടെ ഉപയോഗം ട്രാഫിക് നിയമ ലംഘനത്തിന് പിഴ ചുമത്തുന്നത് കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. അതിവേഗം, ഹെൽമെറ്റ് ഇടാതെ വാഹനം ഓടിച്ചാൽ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ, ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്താൽ അങ്ങനെ തുടങ്ങി മിക്കവാറും നിയമ ലംഘനങ്ങൾക്കും ക്യാമറകൾ ഉപയോഗിച്ച് ഫൈൻ ചുമത്താൻ കഴിയുന്നു. ഇതിനാൽ തന്നെ പലപ്പോഴും വാഹന ഉടമകൾ അറിയാതെ തന്നെ അവർക്ക് പിഴ ചുമത്തപ്പെടുന്നുമുണ്ട്.

പിഴ ഈടാക്കുന്നതിനും ചലാൻ അടയ്ക്കുന്നതിനും ഉള്ള മുഴുവൻ സംവിധാനവും ഓൺലൈനിലേക്ക് വരുമ്പോൾ നേരത്തെ പറഞ്ഞത് പോലെ ട്രാഫിക് ചലാൻ സംബന്ധിച്ച് അറിവ് ലഭിക്കാത്തവർ കുറച്ചൊക്കെ പ്രതിസന്ധി നേരിടും. ഫൈൻ അടയ്ക്കാതെ കിടന്നാൽ അത് ചിലപ്പോൾ കോടതിയിലും തടവിലും ഒക്കെ ഏത്താം ( നിയമ പ്രകാരം അറിഞ്ഞില്ല എന്ന വാദത്തിന് സാധുതയില്ല ).
മതി വരുവോളം ഉപയോഗിക്കാം, അധിക നിയന്ത്രണങ്ങളില്ലാത്ത ഡാറ്റ പ്ലാനുമായി BSNL

ഇത് പോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ വാഹനത്തിനോ, നിങ്ങൾക്കോ പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഒരു എളുപ്പവഴിയും ലഭ്യമാണ്. കേന്ദ്ര സർക്കാർ വെബ്സൈറ്റ് ആയ പരിവാഹൻ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതേ പേജിൽ നിന്നും നിങ്ങൾക്ക് പിഴത്തുക അടയ്ക്കാനും സാധിക്കും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഓൺലൈനിൽ ട്രാഫിക് ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം
ഘട്ടം 1: https://echallan.parivahan.gov.in/ എന്ന വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: 'ഗെറ്റ് ചലാൻ ഡീറ്റെയിൽസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇപ്പോൾ വാഹന നമ്പറും എഞ്ചിൻ നമ്പർ അല്ലെങ്കിൽ ചേസിസ് നമ്പറും നൽകുക.
ഘട്ടം 4: തുടർന്ന് സ്ക്രീനിൽ ക്യാപ്ച കോഡ് നൽകുക.
ഘട്ടം 4:'ഗെറ്റ് ഡീറ്റെയിൽസ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും പെൻഡിങ് ട്രാഫിക് ചലാൻസ് ഉണ്ടെങ്കിൽ അത് കാണാൻ കഴിയും. പെൻഡിങ് ചലാൻ ഉണ്ടെങ്കിൽ അത് ഓൺലൈൻ ആയി അടയ്ക്കാൻ വെബ്സൈറ്റ് നിങ്ങളോട് ആവശ്യപ്പെടും. ട്രാഫിക് ചലാൻ ഓൺലൈൻ ആയി അടയ്ക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഘട്ടം 1: ചലാൻ വിശദാംശങ്ങൾ കാണുമ്പോൾ പേയ്മെന്റ് ആരംഭിക്കാൻ 'പേ നൗ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ഇടപാട് ആരംഭിക്കുന്നതിന്, നിങ്ങളുടെ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യേണ്ടതുണ്ട്.
ഘട്ടം 3: ഇത്രയും ചെയ്ത് കഴിഞ്ഞാൽ, നിങ്ങൾക്ക് പിഴ ഈടാക്കിയ സംസ്ഥാന ഇ-ചലാൻ പേയ്മെന്റ് വെബ്സൈറ്റിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും.
ഘട്ടം 4: അവിടെ ചലാൻ അടയ്ക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചും ട്രാഫിക് ചലാൻ അടയ്ക്കാവുന്നതാണ്.
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086