ഐഫോണിൽ ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ വീണ്ടെടുക്കാം

|

സ്മാർട്ട്ഫോൺ ഡിവൈസുകളിൽ സ്ഥലം ഇല്ലാതാകുമ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് ഫയലുകൾ ഡിലീറ്റ് ചെയ്യുന്നത്. അനാവശ്യ ഫയലുകൾ എല്ലാം ഇല്ലാതാക്കി ഫോണിലെ ഡാറ്റ ഡമ്പുകൾ ഒഴിവായതോടെ ഫോണിന് ജീവൻ തിരിച്ചു കിട്ടിയ അവസ്ഥയായിരിക്കും. പ്രോസസുകൾക്കെല്ലാം വേഗം കൂടുകയും ലാഗ് ഒഴിവാകുകയും ചെയ്തത് നൽകിയ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരിക്കും ഡിലീറ്റ് ചെയ്ത ഫയലുകളെക്കുറിച്ച് ആലോചിക്കുന്നത്. കൂട്ടത്തിൽ ഫോണിൽ കിടന്ന സ്ക്രീൻഷോട്ടുകളും ഡിലീറ്റ് ആയിട്ടുണ്ട്. സ്ക്രീൻഷോട്ടുകളിൽ ചിലതാണെങ്കിൽ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിച്ചവയും. ഇനി ഇവയൊക്കെ ഡിലീറ്റ് ചെയ്തത് ഐഫോണിൽ നിന്നാണെങ്കിലോ. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പേര് കേട്ട ആപ്പിൾ ഐഫോണുകളിൽ നിന്നും ഡിലീറ്റ് ആയവ തിരിച്ചെടുക്കാൻ യാതൊരു വഴിയും കാണില്ലെന്ന് സങ്കടപ്പെടാൻ വരട്ടെ!

 

സ്ക്രീൻഷോട്ടുകൾ

അതേ ഐഫോണുകളിൽ നിന്നും പെർമനന്റായി ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ യൂസേഴ്സിന് തിരിച്ചെടുക്കാൻ കഴിയും. വല്ല കുറുക്കുവഴിയോ തേർഡ് പാർട്ടി ആപ്ലിക്കേഷനോ ഉപയോഗിച്ചാവും എന്ന് നെറ്റി ചുളിക്കണ്ട. ഐഫോണിൽ തന്നെയുള്ള ഇന്റേണൽ ആപ്ലിക്കേഷനും സെറ്റിങ്സും ഉപയോഗിച്ച് തന്നെയാണ് ഇങ്ങനെ സ്ക്രീൻഷോട്ടുകൾ തിരിച്ചെടുക്കാൻ ആകുന്നത്. സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്ത് 30 ദിവസം വരെ മാത്രമാണ് ഇത്തരത്തിൽ റിസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നത്. ഈ എക്സിറ്റ് വിൻഡോയ്ക്കുള്ളിൽ ഐഫോണിലെ ഫോട്ടോസ് ആപ്പ് വഴി തന്നെ ചിത്രങ്ങൾ തിരിച്ചെടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

അടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തുംഅടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തും

പെർമനന്റായി ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ റിക്കവർ ചെയ്യാൻ
 

പെർമനന്റായി ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ റിക്കവർ ചെയ്യാൻ

 • ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിൽ ഫോട്ടോസ് ആപ്പ് തുറക്കുക.
 • ശേഷം നാവിഗേറ്റ് ചെയ്ത് റീസന്റ്ലി ഡിലീറ്റഡ് ഓപ്ഷനിലേക്ക് പോകുക.
 • കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോകളും ഇവിടെ കാണാൻ കഴിയും. ഒരു ഫോട്ടോ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടാൻ ശേഷിക്കുന്ന ദിവസങ്ങളുടെ എണ്ണം പോലും ഇവിടെ കാണാൻ കഴിയും. ഓരോ ഫോട്ടോയുടെയും തമ്പ്നെയിലിന് താഴെ വിശദാംശങ്ങൾ കാണാനും യൂസേഴ്സിന് കഴിയുന്നതാണ്.
 • ഇപ്പോൾ നിങ്ങൾ റീട്രീവ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ക്രീൻഷോട്ടിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'റിക്കവർ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക, ഇത്രയും ചെയ്ത് കഴിഞ്ഞാൽ ചിത്രം നിങ്ങളുടെ ക്യാമറ റോളിലേക്ക് തിരികെയെത്തും.
 • ഫോട്ടോ ആപ്പിൽ നിന്ന് ഫോട്ടോകൾ വീണ്ടെടുക്കുന്നതിനും ഇതേ രീതി ബാധകമാണെന്നതും യൂസേഴ്സ് മനസിലാക്കണം.
 • ഡിലീറ്റ് ചെയ്ത ചിത്രമോ സ്ക്രീൻഷോട്ടോ റിസ്റ്റോർ ചെയ്യാൻ

  ഡിലീറ്റ് ചെയ്ത ചിത്രമോ സ്ക്രീൻഷോട്ടോ റിസ്റ്റോർ ചെയ്യാൻ

  • ആദ്യം ഫോട്ടോസ് ആപ്പ് തുറക്കുക, ആൽബങ്ങളിൽ ടാപ്പ് ചെയ്യുക, തുടർന്ന് മെനുവിന്റെ താഴേക്ക് സ്ക്രോൾ ചെയ്യുക.
  • ഇപ്പോൾ യൂട്ടിലിറ്റീസിന് താഴെയായി കാണാവുന്ന റീസന്റ്ലി ഡിലീറ്റഡ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • നിങ്ങൾ റിസ്റ്റോർ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രം സെർച്ച് ചെയ്ത് കണ്ട് പിടിക്കുക, തുടർന്ന് ചിത്രത്തിൽ ടാപ്പ് ചെയ്ത് തമ്പ്നെയിൽ എക്സ്പാൻഡ് ചെയ്യുക.
  • നിങ്ങളുടെ ക്യാമറ റോളിലേക്ക് ചിത്രം തിരിച്ചയയ്ക്കാൻ റിക്കവർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അവസാനമായി ഒരു വെരിഫിക്കേഷൻ ബട്ടൺ കാണാൻ കഴിയും, റിക്കവർ ഫോട്ടോ ഓപ്ഷൻ തിരഞ്ഞെടുത്ത് കൺഫർമേഷൻ നൽകുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഫോട്ടോ നിങ്ങളുടെ ക്യാമറ റോളിലേക്ക് തിരികെ അയയ്ക്കപ്പെടും.
  • ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

   ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ

   ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ

   മൊബൈലിൽ ചിത്രങ്ങൾ എടുക്കാത്തവരായി ആരും തന്നെ ഇക്കാലത്ത് ഉണ്ടാവില്ല. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും മൊബൈലിൽ പകർത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതും ദിനം പ്രതിയെന്നോണം നാം ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ മറ്റാരും കാണാൻ പാടില്ലാത്തതോ അല്ലെങ്കിൽ ആരും കാണരുതെന്ന് നാം ആഗ്രഹിക്കുന്നതോ ആയ സ്വകാര്യ ചിത്രങ്ങളും നാം എടുക്കാറുണ്ട്. ഇത് സാധാരണ ഗതിയിൽ മറ്റാരും കാണാതെ ഹൈഡ് ചെയ്ത് വയ്ക്കുകയും ചെയ്യുന്നു.

   യൂസേഴ്സ്

   സാധാരണ തേർഡ് പാർട്ടി ആപ്പുകളാണ് ഇങ്ങനെ ഫോട്ടോകളും വീഡിയോകളും ഹൈഡ് ചെയ്യാൻ യൂസേഴ്സ് ഉപയോഗിക്കുന്നത്. അത് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുടെ കാര്യത്തിലും സമാനമായ അവസ്ഥ തന്നെ. എന്നാൽ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും യൂസേഴ്സ് ഡൌൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകൾ അത്ര സുരക്ഷിതമല്ലെന്നതാണ് യാഥാർഥ്യം. ഡാറ്റ മോഷണം അടക്കമുള്ള സാധ്യതകളും നമ്മുടെ ഡിവൈസുകളിലേക്ക് വൈറസുകളും മാൽവെയറുകളും കടക്കാനും സാധ്യതയുണ്ട്. സീക്രട്ട് ഫോൾഡറുകൾ, ആപ്പ് ലോക്കുകൾ എന്നിങ്ങനെ നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ സ്കാമേഴ്സിന് നമ്മുടെ ഡിവൈസിലേക്കുള്ള ആക്സസ് പോയിന്റുകളായും മാറാറുണ്ട്.

   ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

   തേർഡ് പാർട്ടി ആപ്പുകൾ

   എന്നാൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ സ്വകാര്യ ചിത്രങ്ങൾ മറിച്ച് പിടിക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. അതെ നമ്മുടെ പ്രൈവസിയും സുരക്ഷിതത്വവും കോംപ്രമൈസ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കേണ്ടതില്ല. ഇതിന് പകരം സ്വകാര്യ ചിത്രങ്ങൾ മറച്ച് വയ്ക്കാൻ ഐഫോണിൽ തന്നെ ഓപ്ഷനുകൾ ഉണ്ട്. പക്ഷെ ഐഒഎസ് 14 മുതൽ മുകളിലേക്ക് ഉള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ മാത്രമാണ് ഇത് സാധ്യമാകുക. ഇനി തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഐഫോണിൽ ചിത്രങ്ങൾ മറച്ച് പിടിക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

   ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ

   ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ

   • ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിൽ ഫോട്ടോസ് ആപ്പ് തുറക്കണം.
   • ശേഷം ഹൈഡ് ചെയ്യേണ്ട ഫോട്ടോ, അല്ലെങ്കിൽ വീഡിയോ തിരഞ്ഞെടുക്കുക.
   • മുകളിൽ വലത് കോണിലെ സെലക്റ്റ് ബട്ടൺ ടാപ്പ് ചെയ്ത് ഒന്നിലധികം ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനും കഴിയും.
   • തുടർന്ന് ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക.
   • മെനുവിൽ നിന്ന് ഹൈഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
   • സെലക്റ്റ് ചെയ്ത ഫോട്ടോയോ വീഡിയോയോ ഹൈഡ് ചെയ്യാൻ കൺഫർമേഷൻ നൽകുക.
   • ശേഷം സെറ്റിങ്സിലേക്ക് പോയി ഫോട്ടോസ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
   • തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് ഹിഡൻ ആൽബം ഓപ്ഷൻ ഓഫ് ചെയ്യുകയും വേണം.
   • ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

Most Read Articles
Best Mobiles in India

English summary
Users can retrieve permanently deleted screenshots from iPhones. Screenshots can be retrieved using internal applications and settings. You have the option to restore up to 30 days after deletion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X