Just In
- 1 hr ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 2 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 2 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 4 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന് ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Automobiles
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന് കാരണം
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഉപയോക്താക്കൾക്കായി ധാരാളം ഓൺലൈൻ സേവനങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നുണ്ട്. എസ്ബിഐ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആക്സസ് ചെയ്യുന്നത് മുതൽ നിരവധി കാര്യങ്ങൾ എസ്ബിഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിർവഹിക്കാൻ സാധിക്കും.

എന്നാൽ നിരവധി സേവനങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവരാണ് നാം. എണ്ണമില്ലാത്ത അത്രയും യൂസർ ഐഡികൾ, പാസ്വേഡുകൾ, ലോഗിൻ പിന്നുകൾ എന്നിവയൊക്കെ നമ്മുക്ക് ഉണ്ട്. ഇത്രയധികം പാസ്വേഡുകളും യൂസർ നെയിമുകളും ഓർത്ത് വയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനാൽ തന്നെ പാസ്വേഡുകൾ മറന്ന് പോകാനുള്ള സാധ്യതയും കൂടുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് ലഭിക്കാതിരിക്കാനും കാരണമാകുന്നു.
നിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാം

എസ്ബിഐ ഉപയോക്താക്കൾക്ക് ശരിയായ പാസ്വേഡുകൾ നൽകി അവരുടെ അക്കൗണ്ട് പ്രൊഫൈലുകളിലേക്ക് ലോഗിൻ ചെയ്യാൻ മൂന്ന് അവസരങ്ങളാണ് ലഭിക്കുന്നത്. ഈ അവസരങ്ങൾ അവസാനിക്കുമ്പോൾ, എസ്ബിഐ ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകളിൽ നിന്ന് ലോക്ക് ഔട്ട് ചെയ്യപ്പെടും. നിങ്ങളുടെ എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് മറന്ന് പോയെങ്കിൽ വിഷമിക്കേണ്ട. നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് വളരെ എളുപ്പം റീസെറ്റ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ബാങ്കിങ് പാസ്വേഡുകൾ മറന്ന് പോകുന്നത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. വളരെ എളുപ്പം പാസ്വേഡുകൾ റീസെറ്റ് ചെയ്യാനും സാധിക്കും. ഏതാനും ലളിതമായ സ്റ്റെപ്പുകൾ മാത്രമാണ് പാസ്വേഡ് റീസെറ്റ് ചെയ്യാൻ ഉള്ളത്. അധികം സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും ഈ പ്രോസസ് നിർവഹിക്കാൻ സാധിക്കും. നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിലെ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് മറന്ന് പോയെങ്കിൽ പാസ്വേഡ് റീസെറ്റ് ചെയ്യാനും എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് തുടങ്ങാനുമുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ.
എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം

- ഘട്ടം 1: ആദ്യം യൂസർ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പോർട്ടൽ സന്ദർശിക്കണം
- ഘട്ടം 2: തുടർന്ന് ലോഗിൻ പേജിലേക്ക് പോയി " ഫൊർഗോട്ട് ലോഗിൻ പാസ്വേഡ് " എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: ശേഷം ഒരു ഡ്രോപ്പ് ഡൗൺ മെനു തുറന്ന് വരും. ഇവിടെ, " ഫൊർഗോട്ട് മൈ ലോഗിൻ പാസ്വേഡ് " ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് " നെക്സ്റ്റ് " ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 4: ഇപ്പോൾ, നിങ്ങളുടെ യൂസർ നെയിം, ബാങ്ക് അക്കൗണ്ട് നമ്പർ, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഫിൽ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. ഈ വിശദാംശങ്ങൾ ഫിൽ ചെയ്ത് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 5: നിങ്ങൾ എല്ലാ വിശദാംശങ്ങളും സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
- ഘട്ടം 6: തുടർന്ന് സ്ക്രീനിലെ നിർദ്ദിഷ്ട ലൊക്കേഷനിൽ ഈ ഒടിപി എന്റർ ചെയ്ത് നൽകുക.
- ഘട്ടം 7: ഇപ്പോൾ നിങ്ങൾ ഒരു പുതിയ ലോഗിൻ പാസ്വേഡ് സജ്ജീകരിക്കുന്നതിനുള്ള ഓപ്ഷനുകൾ ഉള്ള ഒരു ഡ്രോപ്പ് ഡൗൺ മെനു കാണും. ഇവിടെ നിന്നും " ചേഞ്ച് ലോഗിൻ പാസ്വേഡ് യൂസിങ് പ്രൊഫൈൽ പാസ്വേഡ് " ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ഘട്ടം 8: നിങ്ങളുടെ അക്കൌണ്ടിന് പുതിയ പാസ്വേഡ് നൽകുക, തുടർന്ന് അത് വീണ്ടും ടൈപ്പ് ചെയ്ത് കൺഫേം ചെയ്യുക.

ജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരം


ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ എസ്ബിഐ ഓൺലൈൻ ബാങ്കിങ് പാസ്വേഡ് റീസെറ്റ് ആകും. നിങ്ങളുടെ അപ്ഡേറ്റഡ് ലോഗിൻ പാസ്വേഡ് ഉപയോഗിച്ച് നിങ്ങൾക്ക് വീണ്ടും എസ്ബിഐയുടെ ഓൺലൈൻ ബാങ്കിങ് സേവനം ഉപയോഗിക്കാൻ തുടങ്ങാം.
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പം
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999