ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

|

ഓൺലൈൻ ഗെയിമുകൾക്ക് പിന്നാലെയാണ് ലോകം. പ്രത്യേകിച്ചും യുവാക്കളും കൌമാരക്കാരും. പബ്ജിയും, കാൾ ഓഫ് ഡ്യൂട്ടിയും ഫ്രീഫയറും പോലെയുള്ള ബാറ്റിൽ ഗ്രൌണ്ട് ഗെയിമുകൾ തുടങ്ങി ലോക പ്രശസ്തമായ ഗെയിമുകൾ നിരവധിയാണ്. പണ്ടത്തെപ്പോലെ വെറുതെ സമയം ചിലവഴിക്കാനുള്ള ഉപാധിയല്ല, ഇന്നത്തെ ഗെയിമുകൾ. പണം സമ്പാദിക്കുന്നത് അടക്കമുള്ള നിരവധി നേട്ടങ്ങൾ അവയ്ക്കൊപ്പമെത്തുന്നു. എന്നാൽ ഇത്തരം സൌകര്യങ്ങൾ കൂടിയതോടെ ഒപ്പം തട്ടിപ്പുകളും കൂടിയിട്ടുണ്ട്. ഹാക്ക് ചെയ്ത് ഗെയിമേഴ്സിന്റെ കോയിനുകളും മറ്റും തട്ടിയെടുക്കുന്ന സംഭവങ്ങളും കൂടി വരികയാണ്.

 

ലീഡർ

ഗെയിമിങിൽ നിങ്ങൾ അത്യാവശ്യം മികച്ച് നിൽക്കുന്ന ഒരു പ്ലേയർ ആണെങ്കിൽ ലീഡർ ബോർഡിൽ അടക്കം സ്ഥാനം ലഭിക്കും. കഠിനമായ ലെവലുകളും മറ്റും മറികടന്ന് മികച്ച പൊസിഷനുകൾ സ്വന്തമാക്കുമ്പോൾ ഒപ്പം ചില നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ഇങ്ങനെ ലഭ്യമാകുന്ന നേട്ടങ്ങളും പോയിന്റുകളും കോയിനുകളും ഡോളറുകളും ഒക്കെ ഹാക്കർമാർ തട്ടിയെടുക്കാറുണ്ട്. ഇടയ്ക്ക് ഒന്ന് ഹാക്ക് ചെയ്യപ്പെട്ടില്ലെങ്കിൽ ഒരു രസമില്ല എന്നൊക്കെ പറയുന്ന ഗെയിമേഴ്സിനെയും കണ്ടിട്ടുണ്ട്.

യൂസർ അറിയാതെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നത് എങ്ങനെ?യൂസർ അറിയാതെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നത് എങ്ങനെ?

ഡാറ്റ

ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഡാറ്റ മോഷണങ്ങൾ നടന്നിട്ടുണ്ട്. ചിലത് വളരെ ചെറിയ രീതിയിൽ ചില ഗെയിമേഴ്സിന് എതിരെ മാത്രമായി നടക്കുന്നു. മറ്റ് ചിലതാകട്ടെ ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിലെ എല്ലാ യൂസേഴ്സിനെതിരായും നടക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ സംഭവമാണ് ഫിഫ അൾട്ടിമേറ്റ് ടീം ട്രേഡേഴ്സിനെതിരെ നടന്നത്. ഹാക്കർമാർ പ്ലേയേഴ്സിന്റെ പ്രൊഫൈലുകൾ ഹൈജാക്ക് ചെയ്‌ത് അവരുടെ ഫിഫ പോയിന്റുകളും നാണയങ്ങളും അടപടലം മോഷ്ടിച്ചു. യൂസേഴ്സ് എന്ന വ്യാജേനെ ടൂ ഫാക്റ്റർ ഓതന്റിക്കേഷൻ ഫീച്ചർ വരെ തട്ടിപ്പുകാർ മറികടന്നു. ഇതാദ്യമായല്ല ഓൺലൈനിൽ ഇങ്ങനെയൊരു സംഭവം നടക്കുന്നത്.

ഫോർട്ട്‌നൈറ്റ്
 

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ആയിരക്കണക്കിന് ഫോർട്ട്‌നൈറ്റ് പ്ലേയേഴ്സിന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. നൂറ് കണക്കിന് ഡോളേഴ്സാണ് ഹാക്കർമാർ ഒരേ സമയം തട്ടിയിടുത്തത്. ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ അവരുടെ ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഹാക്കർമാർ അവരുടെ രീതികളും മെച്ചപ്പെടുത്തുന്നു. എത്രയൊക്കെ സങ്കീർണമായ സുരക്ഷാ മുൻകരുതലുകൾ കമ്പനികൾ കൊണ്ട് വന്നാലും ഹാക്കേഴ്സ് അതിനെയൊക്കെ ഹൈജാക്ക് ചെയ്യുന്നത് കാണാറുണ്ട്. എന്നിരുന്നാലും നിങ്ങളുടെ ഗെയിമിങ് അക്കൌണ്ടുകൾ പരമാവധി സുരക്ഷിതമാക്കി നിർത്താനുള്ള ചില മാർഗങ്ങളാണ് ഇന്ന് പറയുന്നത്.

ഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾ

 ഹാക്കർമാരിൽ നിന്ന് ഗെയിമിങ് അക്കൗണ്ട് സുരക്ഷിതമാക്കാം

ഹാക്കർമാരിൽ നിന്ന് ഗെയിമിങ് അക്കൗണ്ട് സുരക്ഷിതമാക്കാം

ശക്തമായ ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുക


ലളിതവും ഊഹിക്കാൻ എളുപ്പമുള്ളതുമായ പാസ്‌വേഡുകൾ സൂക്ഷിക്കുന്ന രീതി അവസാനിപ്പിക്കുകയാണ് നമ്മുടെ ഗെയിമിങ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ആദ്യ വഴി. മറ്റൊരാൾക്ക് കണ്ട് പിടിക്കാൻ കഴിയാത്ത, യുണീക് പാസ്‌വേഡ് സെറ്റ് ചെയ്യുകയാണ് പ്രധാനം. തട്ടിപ്പുകാർക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന വാക്കുകൾ, നമ്പരുകൾ എന്നിവയൊന്നും പാസ്‌വേഡ് ആയി നൽകരുത്. ജന്മദിനം, വണ്ടി നമ്പർ, മൊബൈൽ നമ്പർ ഇവയൊന്നും പാസ്‌വേഡ് ആയി നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, 12345, 0000, 8888 ഇങ്ങനെയുള്ള കോമ്പിനേഷനുകളും പാസ്‌വേഡ് ആയി നൽകരുത്. പെട്ടെന്ന് ഉച്ചരിക്കാൻ ആകാത്ത രീതിയിൽ ആയിരിക്കണം പാസ്‌വേഡ്. ഉദാഹരണത്തിന് abcd5934@34!

പാസ്‌വേഡ് മാനേജർ

പാസ്‌വേഡ് മാനേജർ


നിങ്ങൾക്ക് ഒന്നിലധികം ഗെയിമിങ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, ഓരോ അക്കൗണ്ടിന്റെയും പാസ്‌വേഡ് ഓർത്ത് വയ്ക്കുന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണ്. ഇതിന് വേണ്ടി ഒരു പാസ്‌വേഡ് മാനേജർ ഡൗൺലോഡ് ചെയ്യുന്നതാണ് നല്ലത്. ഇനി പാസ്‌വേഡ് മാനേജറിന്റെ പാസ്‌വേഡ് ഓർത്ത് വയ്ക്കുന്നതും സാധിക്കുന്ന കാര്യം അല്ലെങ്കിൽ അതിനും വഴിയുണ്ട്.
നിങ്ങൾക്ക് ലാസ്റ്റ്പാസ്, ബിറ്റ്വാർഡൻ, 1പാസ്‌വേഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഫിംഗർപ്രിന്റ് അൺലോക്ക് ഉള്ളതിനാൽ ആണിത്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ

ഗെയിം

റ്റു ഫാക്റ്റർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുക


റ്റു ഫാക്റ്റർ ഓതന്റിക്കേഷൻ മറികടക്കാൻ ഹാക്കർമാർക്ക് കഴിയുമെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എന്നാൽ ഇത് പലപ്പോഴും മാനുഷിക പിശകുകൾ മൂലമാണെന്നും പറയപ്പെടുന്നു. ഇപ്പോഴും റ്റു ഫാക്റ്റർ ഓതന്റിക്കേഷൻ മുൻഗണന നൽകാവുന്ന ഫീച്ചറുകളിൽ ഒന്ന് തന്നെയാണ്. ഗെയിം അക്കൌണ്ടുകളിലോ മറ്റോ ലോഗിൻ ചെയ്യുമ്പോൾ. റ്റുഎഫ്എ ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് സാരം. ഗെയിമിങ് അക്കൌണ്ടുകളിലോ മറ്റോ ലോഗിൻ ചെയ്യുമ്പോൾ മെയിലിലും നമ്പരിലും ഒക്കെയായി വെരിഫിക്കേഷൻ കോഡുകൾ ലഭിക്കും. ലളിതമായി പറഞ്ഞാൽ, സ്റ്റീം, എപ്പിക് ഗെയിമുകൾ, അല്ലെങ്കിൽ ഇഎ എന്നിവയിൽ നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ മറ്റാരെങ്കിലും ശ്രമിക്കുന്നുവെന്ന അലർട്ട് എന്നിവയൊക്കെയും ലഭ്യമാകും. വ്യത്യസ്‌ത ഗെയിമിങ് ആപ്പുകൾക്ക് റ്റുഎഫ്എ പ്രവർത്തനക്ഷമമാക്കുമ്പോൾ പാലിക്കേണ്ട വ്യത്യസ്‌ത നിർദ്ദേശങ്ങളുണ്ട്. സുരക്ഷാ ഫീച്ചറിലേക്ക് നാവിഗേറ്റ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആ സുരക്ഷാ ലെയറുകൾ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുക മാത്രം ചെയ്താൽ മതി.

ഗെയിമിങ് സ്മാർട്ട്ഫോണുകൾ

മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ


ഇനി പുതുവർഷത്തിൽ വാങ്ങാവുന്ന മികച്ച ചില ഗെയിമിങ് സ്മാർട്ട്ഫോണുകൾ നോക്കാം. 2022ന്റെ തുടക്കത്തിൽ തന്നെ കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന പുതിയ ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്നാണ് പറയുന്നത്. ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി : ന്യൂ സ്റ്റേറ്റ്, കാൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ഗരീന ഫ്രീ ഫയർ എന്നിവ പോലെയുള്ള ഗെയിമുകളാണ് നാം മിക്കവാറും കളിക്കുന്നത്. എന്നാൽ നിങ്ങളുടെ ഫോണിൽ മികച്ച സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ഇല്ലെങ്കിൽ ഗെയിമിങ് അനുഭവം അത്ര സുഖകരം ആവില്ലെന്നതാണ് യാഥാർഥ്യം.

ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ

ഗെയിമിങ് ഫോണുകൾ

വില കുറഞ്ഞ ഗെയിമിങ് ഫോണുകൾ നമ്മുടെ മാർക്കറ്റിൽ ധാരാളം കിട്ടാനുണ്ട്. എന്നാൽ മാർക്കറ്റിൽ ലഭ്യമായവയിൽ നിന്നും മികച്ചവ തിരഞ്ഞെടുക്കുകയും വേണം. ഇവയുടെ സ്പെസിഫിക്കേഷനുകൾ നമ്മുക്ക് അനുയോജ്യമാണോയെന്നും നോക്കണം. വിപണിയിൽ ലഭ്യമായ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ, അതും 15,000 രൂപയിൽ താഴെ വിലയുള്ളവ ഏതൊക്കെയാണെന്ന് പറയാം. റിയൽമി നാർസോ 50എ, മോട്ടറോള മോട്ടോ ജി51 5ജി, റെഡ്മി നോട്ട് 10ടി 5ജി, പോക്കോ എം3 പ്രോ 5ജി എന്നിവയാണ് ഈ ബജറ്റ് റേഞ്ചിൽ വിപണിയിൽ ലഭ്യമായ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ.

Most Read Articles
Best Mobiles in India

English summary
You will get some benefits and advantages while overcoming difficult levels and gaining better positions in gaming. Hackers often steal the gains, points, coins and dollars.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X