പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്

|

ലോകത്തേറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം വലിയ രീതിയിലുള്ള ഡിജിറ്റൽ എക്കണോമി വ്യവസ്ഥയിലേക്ക് വളർന്നിരുന്നു. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ സാർവത്രികമായിക്കഴിഞ്ഞു. പണ്ട് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ സുരക്ഷിതത്വം സംശയിച്ച്, മടിച്ച് നിന്നവർ പോലും ഇന്ന് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു. ലിക്വിഡ് ക്യാഷ് അൽപ്പം പോലും കൈവശം വയ്ക്കാത്തവരും നമ്മുക്കിടയിൽ ഉണ്ട്. വിദൂര ഗ്രാമങ്ങളിലെ പെട്ടിക്കടകളിൽ പോലും കാണാവുന്ന ക്യൂആർ കോഡ് ബോഡുകൾ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയുടെയും ഉദാഹരണമാണ്.

 

ഡിജിറ്റൽ

പണമിടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾ ഡിജിറ്റൽ മീഡിയത്തിലേക്ക് മാറിയ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡിജിറ്റൽ എക്കണോമിക്ക് എൻവിയോൺമെന്റിൽ സാമ്പത്തിക ഇടപാടുകളും പേയ്‌മെന്റും നടത്താൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം, യുപിഐ ഉപയോഗിക്കാം, അതും പോരെങ്കിൽ വിവിധ വാലറ്റുകളും ലോൺ, ക്രഡിറ്റ് ആപ്ലിക്കേഷനുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇനി അധവാ ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ പോലും യുപിഐ അഡ്രസ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താവുന്നതാണ്.

ഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾ

യുപിഐ

ഇനി യുപിഐ ഉപയോഗിക്കാതെയും ഉപയോക്താക്കൾക്ക് ഡിജിറ്റലായി പണം അയയ്‌ക്കാനുള്ള മാർഗത്തെക്കുറിച്ച് പറയാം. അതേ യുപിഐ അഡ്രസ് ഇല്ലാതെ ആധാർ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാനുള്ള മാർഗമാണ് ഇത്. ഭീം ആപ്ലിക്കേഷൻ വഴിയാണ് ഇങ്ങനെ ആധാർ നമ്പർ ഉപയോഗിച്ച് പണം അയയ്ക്കാൻ കഴിയുന്നത്. സ്വീകർത്താവിന് ഫോണോ യുപിഐ അഡ്രസോ ഇല്ലെങ്കിൽ കൂടിയും ഈ ഓപ്ഷൻ പ്രവർത്തിക്കുന്നു. ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനം കൂട്ടാൻ വേണ്ടിയാണ് ഈ പുതിയ പേയ്‌മെന്റ് രീതി അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയാം. ആർക്കാണോ പണം അയയ്ക്കേണ്ടത്, അയാളുടെ 12 അക്ക ആധാർ നമ്പർ മാത്രമാണ് ഭീം ആപ്പ് വഴി ആധാർ നമ്പർ ഉപയോഗിച്ച് പണം അയയ്ക്കാൻ വേണ്ടത്.

ആധാർ ഉപയോഗിച്ച് ഭീം ആപ്പിൽ പണം അയയ്ക്കുന്നത് എങ്ങനെ?
 

ആധാർ ഉപയോഗിച്ച് ഭീം ആപ്പിൽ പണം അയയ്ക്കുന്നത് എങ്ങനെ?

 • ഇതിനായി ആദ്യം ഭീം ആപ്പിൽ യൂസർ ( അയയ്ക്കുന്ന ആൾ) ലോഗിൻ ചെയ്യുക.
 • ആപ്പിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ, യൂസർ ബെനിഫിഷറീസ് ഓപ്ഷനിലേക്ക് പോകേണ്ടി വരും.
 • അവിടെ നിങ്ങൾ ആർക്കാണോ പണം അയയ്ക്കുന്നത്, അയാളുടെ ആധാർ നമ്പർ നൽകുക.
 • തുടർന്ന് ആധാർ നമ്പർ വെരിഫൈ ചെയ്ത് ഉറപ്പിക്കാൻ ആപ്പ് നിങ്ങളോട് ആവശ്യപ്പെടും.
 • സിസ്റ്റം ആധാർ ലിങ്കിങ് വെരിഫൈ ചെയ്ത് ഉറപ്പിക്കുകയും ഗുണഭോക്താവിന്റെ വിലാസം പോപ്പുലേറ്റ് ചെയ്യുകയും ചെയ്യും.
 • ശേഷം നിങ്ങൾക്ക് എളുപ്പത്തിൽ പണം അയയ്ക്കാവുന്നതാണ്.
 • സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ

  ഡിബിടി

  ഗുണഭോക്താവ് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ എന്ത് സംഭവിക്കും?

  ഡിബിടി / ആധാർ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റുകളും ആനുകൂല്യങ്ങളും ലഭിക്കാൻ യൂസർ (ആർക്കാണോ പണം അയച്ചിരിക്കുന്നത്, അയാൾ) തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച പണം എത്തുമെന്നാണ് യുഐഡിഎഐ സ്ഥിരീകരിക്കുന്നത്. പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ആധാർ പേ പിഒഎസ് ഉപയോഗിക്കുന്ന വ്യാപാരികൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് സ്വീകരിക്കുന്നതിന് നിങ്ങളുടെ ആധാർ നമ്പറും വിരലടയാളവും ഉപയോഗിക്കാം.

  പേയ്‌മെന്റ്

  പണം അയയ്ക്കുന്ന ആൾ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ എന്ത് സംഭവിക്കും?

  നിങ്ങൾക്ക് എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കാം. ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നടത്തുമ്പോൾ, നിങ്ങൾ ഏത് ബാങ്ക് വഴിയാണോ പണമയയ്ക്കാൻ ആഗ്രഹിക്കുന്നത്, ആ ബാങ്കിന്റെ പേര് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും. ഈ രീതി ഉപയോഗിച്ച് ഓരോ തവണയും പേയ്‌മെന്റ് നടത്തുമ്പോഴും ബാങ്ക് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്ക് തന്നെ ലഭിക്കും.

  ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ

  ഭീം ആപ്പ്

  ഭീം ആപ്പ്

  ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി ആപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം ആപ്പ്. യുഎസ്എസ്ഡി സംവിധാനം ഉപയോഗിക്കുന്നതിനാൽ ഭീം ആപ്പ് ഉപയോഗിക്കാനും പണം അയയ്ക്കാനും ഇന്റെര്‍നെറ്റിന്റെ ആവശ്യം പോലും വരുന്നില്ലെന്നതാണ് പ്രത്യേകത. യുപിഐയുമായി ബന്ധിപ്പിച്ചും ഭീം ആപ്പ് വഴി പണമിടപാട് നടത്താം. സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും അതിവേഗ ട്രാൻസാക്ഷനുകൾ നടത്താൻ ഭീം ആപ്പ് ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. ഭീം ആപ്പ് യൂസേഴ്സിന് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഭീം ആപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് മാത്രം. ബാങ്ക് അക്കൗണ്ടിന് യുപിഐയുടെ പിന്‍ നമ്പരും ലഭിക്കുന്നതാണ്. മൊബൈല്‍ നമ്പര്‍ ആണ് അക്കൗണ്ട് ഉടമയുടെ പേയ്‌മെന്റ് അഡ്രസ്. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം അടയ്ക്കാനും സ്വീകരിക്കാനും കഴിയും.

  ഗൂഗിള്‍

  ഇതിനായി ആദ്യം യൂസേഴ്സ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ശേഷം ഭീം ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക. ഇതിന് ശേഷം ഫോണ്‍ എസ്എംഎസ് ആക്‌സസ് ആപ്ലിക്കേഷൻ ആവശ്യപ്പെടും. തുടർന്ന് എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് ഭീം ആപ്പിന് പെര്‍മിഷന്‍ നല്‍കുക. എസ്എംഎസ്, ഫോണ്‍ കോള്‍ വേരിഫിക്കേഷന്‍ പൂർത്തിയായി കഴിഞ്ഞാല്‍ നാല് അക്ക പിന്‍ നമ്പര്‍ തിരഞ്ഞെടുക്കാനും നിര്‍ദേശം ലഭിക്കും. ഇതിന് ശേഷം ബാങ്ക് അക്കൌണ്ട് തിരഞ്ഞെടുക്കാനുള്ള നിർദേശം ലഭിക്കും. യൂസർ ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞതിന് ശേഷം അക്കൗണ്ട് നമ്പരും നല്‍കുക. ശേഷം യൂസറിന് മൂന്ന് ഓപ്ഷനുകള്‍ കാണാവുന്നതാണ്, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പേ. ഈ ഓപ്ഷനുകൾ കാണുന്നതിന്റെ അർഥം പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് തയ്യാറായി എന്നതാണ്. നിങ്ങളുടെ പ്രൊഫൈല്‍ ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവയും ഭീം ആപ്പില്‍ കാണാന്‍ സാധിക്കും. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ കഴിയും.

  അടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻഅടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

Most Read Articles
Best Mobiles in India

English summary
After the Note ban, the country grew into a large-scale digital economy. Today, digital financial transactions have become universal in every nook and corner of India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X