ഗൂഗിൾ മാപ്‌സിൽ റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യുന്നത് എങ്ങനെ?

|

ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ്. മറ്റൊരു നാട്ടിൽ ആയാലും സ്വന്തം നാട്ടിൽ ആയാലും ഏത് അജ്ഞാതമായ മുക്കിലും മൂലയിലും എളുപ്പത്തിൽ സഞ്ചരിക്കാൻ ഉപയോക്താക്കളെ ഗൂഗിൾ മാപ്സ് വളരെയധികം സഹായിക്കുന്നു. നമ്മളെല്ലാവരും മിക്കപ്പോഴും യാത്രകളിൽ ഗൂഗിൾ മാപ്സിന്റെ സഹായം തേടാറുണ്ടാവും. വെറുതെ വഴി കാട്ടിത്തരുക മാത്രമല്ല ഗൂഗിൾ മാപ്സ് ചെയ്യുന്നത്. യൂസർ യാത്ര ചെയ്യുന്ന മേഖലയിലെ പൊതുഗതാഗത സേവനങ്ങൾ ട്രാക്ക് ചെയ്‌ത് ദൈനംദിന യാത്രകൾ സമർഥമായി ആസൂത്രണം ചെയ്യുകയും ചെയ്യുന്ന നിരവധി സവിശേഷതകൾ ഗൂഗിൾ മാപ്സിൽ ഉണ്ട്. അടുത്തിടെ യൂസർ എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളും ഗൂഗിൾ തങ്ങളുടെ നാവിഗേഷൻ ആപ്പിലേക്ക് ചേർത്തിരുന്നു.

 

ഗൂഗിൾ

കുറഞ്ഞ ഇന്ധന ഉപഭോഗത്തിനായി റൂട്ട് ഒപ്റ്റിമൈസ് ചെയ്യുന്ന ഫീച്ചർ ഗൂഗിൾ മാപ്സ് അമേരിക്കയിൽ അവതരിപ്പിച്ചിരുന്നു. ഈ പരിസ്ഥിതി സൗഹൃദ റൂട്ടിങ് ഓപ്ഷൻ ഉപയോക്താക്കളെ അവരുടെ ലക്ഷ്യ സ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാനും സഹായിക്കുന്നു. ഇത് കൂടാതെ സൈക്കിൾ യാത്രക്കാർക്കായി ഗൂഗിൾ ലൈവ് നാവിഗേഷനും പ്രഖ്യാപിച്ചിരുന്നു. ഈ സവിശേഷത ഉപയോക്താക്കളെ അവരുടെ സ്‌ക്രീൻ ഓണാക്കാതെ തന്നെ ടേൺ ബൈ ടേൺ നാവിഗേഷൻ നൽകാതെയോ അവരുടെ റൂട്ടിനെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ കാണാൻ പ്രാപ്‌തമാക്കുന്നു. അതിന് പുറമെ, ഒരു ലോക്കേഷനിലുള്ള ബൈക്ക്, സ്കൂട്ടർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്ന ഫീച്ചറും ഗൂഗിൾ മാപ്സ് പുറത്തിറക്കിയിരുന്നു. ഈ സവിശേഷത ലോകമെമ്പാടുമുള്ള 300 നഗരങ്ങളിലാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഒരു നിശ്ചിത സമയത്ത് ഒരു സ്റ്റേഷനിൽ ലഭ്യമായ വാഹനങ്ങളുടെ എണ്ണം കൃത്യമായി കണ്ടെത്തുന്നതിന് ഈ പുതിയ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു.

ഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാ

ഫീച്ചറുകൾ
 

ഈ ഫീച്ചറുകൾ കൂടാതെ, ഒരു നിശ്ചിത സമയത്ത് ഒരു പട്ടണത്തിലെ എറ്റവും തിരക്കുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറും ഗൂഗിൾ മാപ്സ് അവതരിപ്പിച്ചിട്ടുണ്ട്. എയർപോർട്ടുകൾ, മാളുകൾ, ട്രാൻസിറ്റ് സ്റ്റേഷനുകൾ എന്നിവയ്ക്കുള്ളിൽ പോലും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ റിയൽ ടൈം ലൊക്കേഷൻ അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാനും ഗൂഗിൾ മാപ്സിൽ അവസരമുണ്ട്. പലപ്പോഴും നമ്മുടെ യാത്രകളെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ആശ്വാസം പകരുന്ന ഫീച്ചർ ആണിത്. യാത്രയ്ക്കിടെ നമ്മെ വിളിക്കാതെ തന്നെ കാര്യങ്ങൾ മനസിലാക്കാൻ ഈ ഫീച്ചർ സഹായിക്കും.

ഗൂഗിൾ മാപ്‌സിൽ റിയൽ ടൈം ലൊക്കേഷൻ പങ്കിടാം

ഗൂഗിൾ മാപ്‌സിൽ റിയൽ ടൈം ലൊക്കേഷൻ പങ്കിടാം

നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ പങ്കിടുന്നതിന്, നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ നിന്നോ ഐഫോണിൽ നിന്നോ ഗൂഗിൾ മാപ്‌സ് ആക്‌സസ് ചെയ്യേണ്ടതുണ്ട്. നിലവിൽ ഡെസ്ക്ടോപ്പ് ബ്രൌസറിൽ ഈ ഫീച്ചർ ലഭ്യമല്ല. ഒരു ഡെസ്‌ക്‌ടോപ്പ് ബ്രൗസറിൽ നിന്ന് ഗൂഗിൾ മാപ്‌സ് ആക്‌സസ് ചെയ്യുമ്പോൾ ലൊക്കേഷൻ ഷെയർ ചെയ്തയാളുടെ ലൈവ് ലൊക്കേഷൻ മാത്രമേ കാണാൻ കഴിയുകയുള്ളൂ. റിയൽ ടൈം ലൊക്കേഷൻ ഫീച്ചർ നിലവിൽ മൊബൈൽ ആപ്പിൽ മാത്രമാണ് കിട്ടുക. ഇതിന് നിങ്ങളുടെ സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗം നിങ്ങളുമായി വിവരങ്ങൾ പങ്കിടാൻ തയ്യാറാവുകയും വേണം. ഇത്രയും കാര്യങ്ങൾ മനസിലാക്കിയ സ്ഥിതിക്ക് ഗൂഗിൾ മാപ്‌സിൽ റിയൽ ടൈം ലൊക്കേഷൻ പങ്കിടുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി താഴേക്ക് വായിക്കുക.

നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്

റിയൽ ടൈം ലൊക്കേഷൻ
 • ആദ്യം ഗൂഗിൾ മാപ്സ് സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള പ്രൊഫൈൽ ചിത്ര ഐക്കണിൽ ടാപ്പ് ചെയ്യുക.
 • തുറന്ന് വരുന്ന മെനുവിൽ നിന്നും ലൊക്കേഷൻ പങ്കിടൽ ഓപ്ഷൻ ടാപ്പ് ചെയ്യുക.
 • ഇപ്പോൾ നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യേണ്ടുന്ന സമയ ദൈർഘ്യം തിരഞ്ഞെടുക്കുക. നിങ്ങൾക്ക് 1 മണിക്കൂർ, 12 മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം വരെയുള്ള സമയ ദൈർഘ്യം ഇങ്ങനെ തിരഞ്ഞെടുക്കാൻ സാധിക്കും. അത് മാത്രമല്ല ഇനി സമയ ദൈർഘ്യത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ 'അൺടിൽ യു ടേൺ ദിസ് ഓഫ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനും സാധിക്കും.
 • ശേഷം വലത്തേക്ക് സ്ക്രോൾ ചെയ്ത് മോർ ബട്ടണിൽ ടാപ്പ് ചെയ്യുക ( നിങ്ങളുചെ ലൊക്കേഷൻ പങ്കിടാവുന്ന ആളുകളുടെ ലിസ്റ്റ് കാണുന്നതിന്)
 • നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് ഗൂഗിൾ മാപ്‌സിന് ആക്‌സസ് നൽകേണ്ടി വരും.
 • നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക. തുടർന്ന് ഷെയർ ഓപ്ഷൻ ടാപ്പ് ചെയ്യുക.
 • നിങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ ഷെയറിങ് അവസാനിപ്പിക്കാവുന്നതാണ്. ഇതിനായി ഗൂഗിൾ മാപ്സിലെ സ്റ്റോപ്പ് ഷെയറിങ് യുവർ ലൊക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
 • അതിവേഗം നിയന്ത്രിക്കാനും ഫീച്ചർ

  അതിവേഗം നിയന്ത്രിക്കാനും ഫീച്ചർ

  അതിവേഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാമല്ലോ. റോഡ് അപകടങ്ങളിൽ ഭൂരിഭാഗത്തിനും അശ്രദ്ധമായ ഡ്രൈവിങും അതിവേഗവുമാണ് കാരണം. അതിവേഗം നിയന്ത്രിക്കാനും ഗൂഗിൾ മാപ്സിൽ ഫീച്ചറുണ്ട്. മിക്കവാറും പാതകളിലെല്ലാം സ്പീഡ് ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും നമ്മളിൽ ഭൂരിഭാഗം പേരും ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. റോഡുകളിലെ സ്പീഡ് ലിമിറ്റ് ഡ്രൈവർക്ക് എളുപ്പം മനസിലാക്കാൻ സൌകര്യങ്ങളില്ലാത്തതും അപകട സാധ്യത കൂട്ടുന്നു. ഇതിന് പ്രതിവിധിയായാണ് ഗൂഗിൾ മാപ്സ് ഓൺ സക്രീൻ സ്പീഡോമീറ്റർ ഫീച്ചർ കൊണ്ട് വന്നത്.

  പ്രീപെയ്ഡിന് പിന്നാലെ പോസ്റ്റ്പെയ്ഡ് നിരക്കുകളും ഉയർന്നേക്കുംപ്രീപെയ്ഡിന് പിന്നാലെ പോസ്റ്റ്പെയ്ഡ് നിരക്കുകളും ഉയർന്നേക്കും

  സ്പീഡ് ലിമിറ്റ് ഫങ്ഷൻ

  സ്പീഡ് ലിമിറ്റ് ഫങ്ഷൻ

  ഗൂഗിൾ മാപ്സിലെ സ്പീഡ് ലിമിറ്റ് ഫങ്ഷൻ യൂസേഴ്സ് സഞ്ചരിക്കുന്ന റോഡിലെ സ്പീഡ് ലിമിറ്റ് കാണിക്കും. വാഹനം എപ്പോഴെങ്കിലും വേഗപരിധി ലംഘിച്ചാൽ മുന്നറിയിപ്പും നൽകും. എത്ര സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം തുടങ്ങിയ വിവരങ്ങൾക്ക് തൊട്ട് മുകളിലായിട്ടാണ് സ്പീഡ് ലിമിറ്റ് നൽകിയിരിക്കുന്നത്. വേഗമടക്കമുള്ള വിവരങ്ങൾ കിട്ടുമെങ്കിലും ആപ്ലിക്കേഷനെ പൂർണമായി ആശ്രയിക്കരുതെന്ന് ഗൂഗിൾ മാപ്സ് പറയുന്നു. ആപ്പിലെ സ്പീഡോമീറ്റർ യൂസറിന് ഇൻഫോർമേഷൻ നൽകാനായി മാത്രമുള്ളതാണ്. കാറിലെ സ്പീഡോമീറ്ററിൽ വേഗത പരിശോധിക്കണമെന്നും കമ്പനി നിർദേശിക്കുന്നു. നെറ്റ്വർക്ക് പ്രശ്നങ്ങളുള്ള മേഖലകളിൽ പ്രവർത്തനം തടസപ്പെടാനുള്ള സാധ്യതയും എല്ലാ പ്രദേശങ്ങളിലും സ്പീഡോമീറ്റർ സേവനമില്ലെന്നതും പരിഗണിച്ചാവും കമ്പനിയുടെ നിർദേശം.

Most Read Articles
Best Mobiles in India

English summary
Google Maps is one of the best navigation apps in the world. Google Maps also help users to share their live location with family and friends.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X