Just In
- 1 hr ago
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- 1 hr ago
VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും
- 3 hrs ago
സാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാം
- 4 hrs ago
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും
Don't Miss
- Movies
ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ
- News
ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ
- Automobiles
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
ZuorAT: കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി
വൈഫൈ റൂട്ടറുകളും ഹാക്ക് ചെയ്യപ്പെടും! കേൾക്കുമ്പോൾ ചിലർക്കെങ്കിലും അത്ഭുതം തോന്നിയേക്കാം. എന്നാൽ ഇത് അത്ഭുതപ്പെടേണ്ട കാര്യമല്ല. വൈഫൈ റൂട്ടറുകളെ ഇന്റർനെറ്റ് കണക്റ്റിവിറ്റി റിലേ ചെയ്യാൻ ചെയ്യാൻ മാത്രമുള്ള ലളിതമായ ഡിവൈസുകളായി കാണണ്ട. റൂട്ടറുകൾ വളരെ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയും. ഇത് വഴി നിങ്ങളുടെ ഡിവൈസിലേക്ക് ആക്സസ് നേടുന്നത് ഹാക്കർമാർക്ക് കൂടുതൽ എളുപ്പമാകുകയും ചെയ്യും. ശ്രദ്ധിക്കാതിരുന്നാൽ യൂസേഴ്സിന്റെ എല്ലാ ഡാറ്റയും ഹാക്കർമാരുടെ കയ്യിൽ എത്താനും ഇത് കാരണം ആകും (ZuorAT).

വൈഫൈ റൂട്ടറുകൾ വഴി വ്യാപിക്കുന്ന വളരെ ശക്തിയേറിയ ഒരു മാൽവെയറിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഈ ഡിവൈസ് സൃഷ്ടിക്കുന്ന സുരക്ഷ ആശങ്കകളെക്കുറിച്ച് കൂടുതൽ ചർച്ച നടക്കാൻ ഉള്ള കാരണം. വൈഫൈ റൂട്ടറുകൾ വഴിയാണ് ഈ മാൽവെയർ കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നത്. ഡാറ്റ മോഷ്ടിക്കുമ്പോൾ തന്നെ സ്വയം ഹൈഡ് ചെയ്യാനും ഈ മാൽവെയറിന് കഴിയുന്നു. അതി സങ്കീർണമായ പ്രവർത്തന രീതിയാണ് ZuorAT എന്ന് വിളിക്കുന്ന ഈ പുതിയതായി കണ്ട് പിടിക്കപ്പെട്ട മാൽവെയറിന് ഉള്ളത്.
നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

ലുമെൻ ടെക്നോളജീസ് ആണ് ZuorAT മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തുന്നതും റിപ്പോർട്ട് ചെയ്യുന്നതും. Asus, Cisco, DrayTek and Netgear എന്നീ ജനപ്രിയ കമ്പനികളിൽ നിന്നുള്ള റൂട്ടറുകളെ ZuorAT മാൽവെയർ ബാധിച്ചതായാണ് റിപ്പോർട്ട്. ZuorAT മാൽവെയറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

വർഷങ്ങളായി ഈ മാൽവെയർ വഴിയുള്ള സൈബർ അറ്റാക്സ് നടക്കുന്നതായാണ് റിപ്പോർട്ട്. ടാർഗറ്റ് ചെയ്ത നെറ്റ്വർക്കുകൾക്ക് അരികിൽ വർഷങ്ങളോളം കണ്ട് പിടിക്കപ്പെടാതെ കഴിയാനും ZuorAT മാൽവെയറിന് കഴിയും. റൂട്ടർ ആക്രമണങ്ങൾ സാധാരണമാണെങ്കിലും ഇത്രയും സങ്കീർണമായ മാൽവെയർ തയ്യാറാക്കിയവർ ഏതെങ്കിലും തട്ടിക്കൂട്ട് ഹാക്കർ സംഘമാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

സാധാരണ ഹാക്കേഴ്സിന് സാധ്യമാകുന്നതിന് അപ്പുറത്തേക്കുള്ള റിസോഴ്സുകൾ ZuorAT മാൽവെയർ ഡെവലപ്പ് ചെയ്യാൻ ആവശ്യമാണെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. അത്രയധികം റിസോഴ്സുകൾ സമാഹരിക്കാൻ ശേഷിയുള്ളത് ശക്തമായ സൈബർ ഇടപെടലുകൾ നടത്താൻ ശേഷിയുള്ള "രാജ്യങ്ങൾ"ക്ക് ആയിരിക്കും എന്നും വിലയിരുത്തലുകൾ ഉണ്ട്. കുപ്രസിദ്ധമായ സൈബർ ഇടപെടലുകൾ നടത്താൻ മടിയില്ലാത്ത ധാരാളം രാജ്യങ്ങളും സർക്കാരുകളും ഉണ്ടെന്ന കാര്യം ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ലല്ലോ!

ZuorAT: അതിസങ്കീർണം ഈ അതിമാരക മാൽവെയർ
നെറ്റ്വർക്ക് വിവരങ്ങളിലേക്ക് ആക്സസ് ലഭിക്കുന്നതിന് മുമ്പ് തന്നെ റൂട്ടറുകളെ ആക്രമിക്കാൻ ZuorAT മാൽവെയറിന് ശേഷിയുണ്ട്. വിൻഡോസ്, മാകോസ്, ലിനക്സ് ഡിവൈസുകൾ ഹാക്ക് ചെയ്യാനും ആക്സസ് നേടാനും ZuorAT ഹാക്കർമാരെ സഹായിക്കുന്നു. അതി സങ്കീർണമായ ഈ മാൽവെയറിന് നാല് കമ്പോണന്റ്സ് ഉണ്ട്. ഈ സവിശേഷമായ ഘടനയാണ് ZuorAT മാൽവെയറിനെ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ട് ആക്കുന്നത്.
യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

ZuorAT മാൽവെയറിന്റെ ഘടനയെക്കുറിച്ചോ അതിന്റെ ഡെവലപ്പ്മെന്റിനെക്കുറിച്ചോ അറിയേണ്ട കാര്യം എല്ലാ യൂസേഴ്സിനും ഉണ്ടാകില്ല. അതിനാൽ ഈ മാൽവെയർ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് നോക്കാം. ZuorAT മാൽവെയർ വർഷങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് മനസിലായല്ലോ. അതിനാൽ തന്നെ നിങ്ങളുടെ വൈഫൈ റൂട്ടറുകൾ എല്ലായ്പ്പോഴും ഹാക്കിങ് ഭീഷണിയിൽ ആണ്. ഒരു പക്ഷെ ഇപ്പോൾ തന്നെ ZuorAT നിങ്ങളുടെ നെറ്റ്വർക്കിന്റെ ഏതെങ്കിലും ഒരു കോണിൽ നിശബ്ദമായി കാത്ത് കിടപ്പുണ്ടാകാം.

വൈഫൈ റൂട്ടറുകൾ കണക്റ്റ് ചെയ്തിരിക്കുന്ന ഡിവൈസുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്നത് മാത്രമാണ് യൂസേഴ്സിന് ചെയ്യാൻ ഉള്ളത്. അല്ലെങ്കിൽ ZuorAT നിങ്ങളെയും നിങ്ങളുടെ ഡിവൈസുകളെയും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ZuorAT അടക്കമുള്ള ഭീഷണികളിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറുകളെ സംരക്ഷിക്കാൻ ഉള്ള വിവിധ മാർഗങ്ങൾ നോക്കാം.
നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ

ലുമെൻ റിപ്പോർട്ട്
ഡിവൈസുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നാണ് ലുമെൻ റിപ്പോർട്ടും സൂചിപ്പിക്കുന്നത്. യൂസേഴ്സ് പതിവായി റൂട്ടറുകൾ റീബൂട്ട് ചെയ്യണമെന്നും ലുമെൻ പറയുന്നു. ഒപ്പം സെക്യൂരിറ്റി അപ്ഡേറ്റുകളും പാച്ചുകളും ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.ഉപയോക്താക്കൾ ഹോസ്റ്റുകളിൽ ശരിയായി കോൺഫിഗർ ചെയ്തതും അപ്ഡേറ്റ് ചെയ്തതുമായ EDR സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തണമെന്നും ലുമെൻ റിപ്പോർട്ട് പറയുന്നു.

കമ്പനികൾ അവതരിപ്പിക്കുന്ന പാച്ചുകൾ ഉപയോഗപ്പെടുത്താൽ സോഫ്റ്റ്വെയർ പതിവായി അപ്ഡേറ്റ് ചെയ്യുകയും വേണം. സങ്കീർണമായ ZuorAT മാൽവെയർ അറ്റാക്കുകളിൽ നിന്നും സുരക്ഷിതമായിരിക്കാൻ വൈഫൈ റൂട്ടറുകൾ ഇടയ്ക്കിടെയെങ്കിലും റീബൂട്ട് ചെയ്യണമെന്ന് സാരം. കൂടാതെ റൂട്ടറുകളുടെ ഫേംവെയർ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുകയും വേണം.
പെറ്റിയടയ്ക്കാൻ ഓടി നടക്കേണ്ട; ട്രാഫിക് ഇ-ചലാൻ ഓൺലൈനായി അടയ്ക്കാം

റൂട്ടറുകൾ റീബൂട്ട് ചെയ്യുന്നതും സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിനും അപ്പുറമുള്ള സുരക്ഷ സൌകര്യങ്ങൾ ZuorAT പോലെയുള്ള അതിമാരക മാൽവെയറുകളിൽ നിന്നും സംരക്ഷണം നേടാൻ ഉപയോഗിക്കാൻ കഴിയും. യൂസേഴ്സിന് അവരുടെ ലിനക്സ്, വിൻഡോസ് ഡിവൈസുകളിലെ ആന്റി മാൽവെയർ പ്രൊട്ടക്ഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും.

റൂട്ടറുകളിലൂടെ മാത്രമല്ല ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ നിന്നും മാൽവെയറുകൾ നിങ്ങളുടെ ഡിവൈസുകളിൽ എത്താറുണ്ട്. വളരെ അപകടം പിടിച്ച ആപ്പുകൾ ഗൂഗിൾ പ്ലേ പോലുള്ള ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്. ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ എത്താതിരിക്കാൻ ഗൂഗിൾ നിരവധി സുരക്ഷാ പരാമീറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങൾ മറി കടന്ന് പ്ലേ സ്റ്റോറിൽ എത്തുന്ന മാൽവെയർ ആപ്പുകളുടെ എണ്ണവും കുറവാണ്.

മാൽവെയർ ആപ്പുകളിൽ നിന്നുള്ള ഹാക്കിങ് ശ്രമങ്ങളും കൂടി വരുന്നു. പ്ലേ സ്റ്റോറിൽ നിന്നും യൂസേഴ്സിന്റെ സ്മാർട്ട്ഫോണിൽ കടന്ന് കൂടുകയും ഡാറ്റയും പണവും മോഷ്ടിക്കുകയും ചെയ്യുന്ന നിരവധി ആപ്പുകൾ സ്റ്റോറുകളിൽ ഉണ്ട്. ഈ ആപ്പുകളിൽ പലതും ആയിരക്കണക്കിന് തവണ ഡൌൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിൾ പ്ലേയിലെ അപകടം പിടിച്ച 10 ആപ്പുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086