ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

|

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ്പിലും സോഷ്യൽ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിലും യൂസേഴ്സിനായി നിരവധി ഫീച്ചറുകൾ കൊണ്ട് വന്നിട്ടുണ്ട്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസുകൾക്കൊപ്പം ഇത്തരം അടിപൊളി ഫീച്ചറുകളും ഈ പ്ലാറ്റ്ഫോമുകൾ നേടിയ ജനപ്രീതിയ്ക്ക് കാരണം ആയിട്ടുണ്ട്. ഇത്തരത്തിൽ വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ് 'വ്യൂ വൺസ്' ഓപ്ഷൻ. വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഈ ഫീച്ചർ ലഭ്യമാണ്. 'വ്യൂ വൺസ്' ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാവുന്നവരെപ്പോലെ അറിയാത്തവരും നിരവധിയാണ്.

 

ചിത്രങ്ങളും വീഡിയോകളും

നിങ്ങൾ അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അത് റീസീവ് ചെയ്യുന്ന ഡിവൈസിൽ സേവ് ആയി കിടക്കില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങൾ അയക്കുന്ന ഫോട്ടോകളോ വീഡിയോകളോ അത് ലഭിച്ചയാൾക്ക് ഒരു തവണ മാത്രമാണ് കാണാൻ കഴിയുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു ചിത്രം നിങ്ങളുടെ സുഹൃത്തിന് അയച്ചെന്ന് വയ്ക്കുക. ശേഷം അവർ അത് ഒരിക്കൽ തുറന്ന് കണ്ടു എന്നിരിക്കട്ടെ, അവർക്ക് അത് രണ്ടാം തവണ പരിശോധിക്കാൻ കഴിയില്ല, ആ ചിത്രങ്ങളും വീഡിയോകളും ഓട്ടോമാറ്റിക്കായി തന്നെ അപ്രത്യക്ഷമാകും.

യൂസർ അറിയാതെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നത് എങ്ങനെ?യൂസർ അറിയാതെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നത് എങ്ങനെ?

'വ്യൂ വൺസ്' ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ

'വ്യൂ വൺസ്' ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ

ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് ഏതെങ്കിലും ചിത്രമോ വീഡിയോയോ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഇതിന് സാധിക്കില്ല. ഇൻസ്റ്റാഗ്രാമിൽ 'വ്യൂ വൺസ്' ഫീച്ചർ പ്രവർത്തിക്കുന്നത് വാട്സ്ആപ്പിൽ നിന്ന് വ്യത്യസ്തമായാണെന്നും മനസിലാക്കേണ്ടതുണ്ട്.

ഇൻസ്റ്റാഗ്രാം 'വ്യൂ വൺസ്' ഫീച്ചർ
 

മുകളിൽ സൂചിപ്പിച്ചത് പോലെ, ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് അയയ്‌ക്കുന്ന ചിത്രങ്ങൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ യൂസേഴ്സിന് കഴിയില്ല. എന്നാൽ ഇൻസ്റ്റാഗ്രാമിന്റെ ക്യാമറ ഉപയോഗിച്ചാണ് നിങ്ങൾ ഒരു ചിത്രമോ വീഡിയോയോ എടുക്കുന്നതെങ്കിൽ, നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് അവയൊക്കെ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാവുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും 'വ്യൂ വൺസ്' എന്ന് അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?

ഇൻസ്റ്റാഗ്രാമിൽ വ്യൂ വൺസ് ഓപ്ഷൻ എങ്ങനെ സെറ്റ് ചെയ്യാം

ഇൻസ്റ്റാഗ്രാമിൽ വ്യൂ വൺസ് ഓപ്ഷൻ എങ്ങനെ സെറ്റ് ചെയ്യാം

 • ആദ്യം നിങ്ങളുടെ ഡിവൈസിലെ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ തുറക്കുക.
 • തുടർന്ന് ആർക്കാണോ ചിത്രം അയയ്ക്കേണ്ടത്, ആ ചാറ്റ് തുറക്കുക.
 • ശേഷം ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ചിത്രമോ, ഹോൾഡ് ചെയ്ത് വീഡിയോയോ കാപ്ചർ ചെയ്യുക.
 • ശേഷം 'വ്യൂ വൺസ്' ഓപ്ഷൻ കാണാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്ന് സെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • മറ്റ് രണ്ട് ഓപ്ഷനുകളും ലഭ്യമാണ്. അലൌ റിപ്ലേ ഓപ്ഷനും കീപ്പ് ഇൻ ചാറ്റ് ഓപ്ഷനും.
  ഇതിൽ കീപ്പ് ഇൻ ചാറ്റ് ഓപ്ഷൻ ചിത്രമോ വീഡിയോയോ നിങ്ങളുടെ ചാറ്റിൽ സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നു.
 • ഫീച്ചറുകൾ

  അടുത്തിടെ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. വ്യൂ വൺസ് എ ഫീച്ചർ കൂടാതെ, വാനിഷ് മോഡ് എന്ന പേരിലും ഒരു ഫീച്ചർ ഉണ്ട്, നിങ്ങൾ അത് ആക്റ്റിവേറ്റ് ചെയ്താൽ മെസേജുകൾ കണ്ട് കഴിഞ്ഞാൽ ഉടൻ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. വാനിഷ് മോഡ് ആക്റ്റിവേറ്റ് ചെയ്യാൻ, ഏതെങ്കിലും ചാറ്റ് തുറന്ന് ചാറ്റിന്റെ മുകളിലായി ക്ലിക്ക് ചെയ്യുക. ഇപ്പോൾ, നിങ്ങൾക്ക് വാനിഷ് മോഡ് ഓപ്ഷൻ കാണാൻ കഴിയും, തുടർന്ന് സന്ദേശങ്ങൾ സ്വയമേവ അപ്രത്യക്ഷമാകാൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺ ആക്കുക.

  ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാംഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം

Most Read Articles
Best Mobiles in India

English summary
WhatsApp and Instagram, have come up with a number of features for users. These cool features along with user friendly interfaces have contributed to the popularity of these platforms. One such very useful feature is the 'View Once' option. This feature is available on WhatsApp and Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X