ബ്രോഡ്ബാന്‍ഡ് സ്പീഡ് എങ്ങനെ ഹാക്ക് ചെയ്യാം?

Written By:

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ ഡൗണ്‍ലോഡ് അപ്‌ലോഡ് വേഗത കൂട്ടാന്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ ശരിയായ സ്ഥലത്തു തന്നെയാണ് എത്തിയിരിക്കുന്നത്. ഒരു പണവും ചിലവാക്കാതെ തന്നെ വേഗത കൂട്ടാന്‍ കഴിയുന്നതാണ്.

ബ്രോഡ്ബാന്‍ഡ് സ്പീഡ് എങ്ങനെ ഹാക്ക് ചെയ്യാം?

ഒരു ആപ്പിള്‍ കമ്പ്യൂട്ടറില്‍ നിന്നോ ഡിവൈസില്‍ നിന്നോ നേരിട്ട് വേഗത കൂട്ടാന്‍ സാധിക്കില്ല. അതിനായി നിങ്ങളുടെ ബ്രോഡ്ബാന്‍ഡ് ക്രമീകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും.

ഇത് എങ്ങനെ എന്ന് അറിയാന്‍ തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിന്റെ താഴ്ഭാഗത്ത് നോക്കുക, അതില്‍ സ്റ്റാര്‍ട്ട് ഐക്കണ്‍ കാണാവുന്നതാണ്, വൃത്താകൃതിയില്‍ ഒരു നിറമുളള ജാലകം പോലെ. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2

സെര്‍ച്ച്ബാറില്‍ 'റണ്‍' എന്ന് ടൈപ്പ് ചെയ്യുക.

സ്റ്റെപ്പ് 3

റണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്റ്റാര്‍ട്ട്‌മെനു സര്‍ച്ച് ബാറില്‍ 'റണ്‍' എന്ന് ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍, വിന്‍ഡോയുടെ മുകളിലായി 'സെലക്ട് ദ പ്രോഗ്രാം' എന്നു കാണാം. ഒരു ചെറിയ വിന്‍ഡോ ദൃശ്യമാകും അതില്‍ പ്രോഗ്രാമിന്റെ പേര് ടൈപ്പ് ചെയ്യുക.

സ്റ്റെപ്പ് 4

GPEDIT.MSC എന്ന് എന്റര്‍ ചെയ്യുക. 'OK' ക്ലിക്ക് ചെയ്യുക.

ലോക്കല്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ എന്ന ഒരു പുതിയ വിന്‍ഡോയില്‍ നിങ്ങളെ എത്തിക്കുന്നതാണ്.

സ്‌റ്റെപ്പ് 5

ഫൈന്‍ഡ് ലിമിറ്റ് റിസര്‍വയര്‍ ബാന്‍ഡ്‌വിഡ്ത് തിരഞ്ഞെടുക്കുക. അതിനു ശേഷം ലിമിറ്റ് റിസര്‍വ്‌വയര്‍ എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6

0% എന്ന് എന്റര്‍ ചെയ്യുക. ലിമിറ്റ് റിസര്‍വയര്‍ ബാന്‍ഡ്‌വിഡ്ത് വിന്‍ഡോയില്‍ (വിന്‍ഡോയിലെ ഇടതു ഭാഗത്തെ ഓപ്ഷനില്‍) നോക്കുക. അവിടെ എന്റര്‍ ബാന്‍ഡ്‌വിഡ്ത് എന്ന ഓപ്ഷന്‍ കാണാം. അതില്‍ 0% എന്ന് നല്‍കുക.

സ്റ്റെപ്പ് 7

സ്റ്റാര്‍ട്ട്‌മെനു തുറക്കുക. ഒരിക്കല്‍ കൂടി നിങ്ങള്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോവുക. അവിടെ വലതു ഭാഗത്തായി കാണുന്ന കണ്ട്രോള്‍ പാനലില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 8

ഒരിക്കല്‍ നിങ്ങള്‍ കണ്ട്രോള്‍ പാനലില്‍ എത്തിക്കഴിഞ്ഞാല്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഷെയറിങ്ങ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 9

നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഷെയറിങ്ങ് വിന്‍ഡോയില്‍ നിങ്ങള്‍ക്ക് അടിസ്ഥാന നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ കാണാവുന്നതാണ്. വിന്‍ഡോയുടെ ഇടതു വശത്തേക്ക് നോക്കുക, അവിടെ അഡാപ്ടര്‍ ക്രമീകരണങ്ങള്‍ മാറ്റുക. അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 10

ലോക്കല്‍ ഏരിയ കണക്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സ്‌ക്രോള്‍ ചെയ്ത് പ്രോപ്പര്‍ട്ടീസില്‍ എത്തി അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 11

അതിനു ശേഷം ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം പ്രോപ്പര്‍ട്ടീസ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 12

ജനറല്‍ ടാബിന്റെ കീഴിലെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 വിന്‍ഡോ സ്‌ക്രോള്‍ ചെയ്ത് താഴെ വരുമ്പോള്‍ 'Following DNS server adrsse എന്ന് കാണാം. ഈ ഓപ്ഷന്‍ ഇനേബിള്‍ ചെയ്യാനായി ഇതിന്റെ അടുത്ത് കാണുന്ന വൃത്തത്തില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 13

ഈ പറയുന്ന DNS സര്‍വ്വര്‍ അഡ്രസ് നല്‍കുക. 8.8.8.8 എന്ന് ആദ്യത്തെ ലൈനിലും, 8.8.4.4 എന്ന് രണ്ടാമത്തെ ലൈനിലും നല്‍കുക.

സ്റ്റെപ്പ് 14

അതിനു ശേഷം ക്ലിക്ക് 'OK' കൊടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The broadband connection speed can be increased by clearing the route from modem to server. Number of packets sent by modem to server should be increased.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot