ഗൂഗിൾ മീറ്റിൽ നിങ്ങളുടെ വീഡിയോയുടെ ബാഗ്രൌണ്ട് എളുപ്പം മാറ്റാം

|

ഗൂഗിൾ മീറ്റ് വീഡിയോ കോളിങ് സംവിധാനം ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഗൂഗിൾ മീറ്റിന്റെ ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അവസരങ്ങളിൽ മീറ്റിങ്ങുകൾ മിക്കതും നടക്കുന്നത് ഗൂഗിൾ മീറ്റിൽ ആയിരിക്കും. സുഹൃത്തുക്കളുമായി സംസാരിക്കാനോ ബന്ധുക്കളോട് കുശലം പറയാനോ നമ്മൾ ഇന്ന് ഗൂഗിൾ മീറ്റ് ഉപയോഗിക്കാറുണ്ട്. ധാരാളം ആളുകൾക്ക് ഒരേസമയം വീഡിയോ കോളിൽ വരാം എന്നതാണ് ഇതിന്റെ സവിശേഷത.

 

ഗൂഗിൾ മീറ്റ്

ഗൂഗിൾ മീറ്റിൽ ഏതെങ്കിലും മീറ്റിങിൽ പങ്കെടുക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വീഡിയോ ഷെയർ ചെയ്യാതെ ഓഡിയോ മാത്രമായി മറ്റുള്ളവരുമായി സംവദിക്കാം. അതല്ലെങ്കിൽ ഓഡിയോ കൂടി മ്യൂട്ട് ചെയ്യാനുള്ള സംവിധാനവും ഈ പ്ലാറ്റ്ഫോമിൽ ഉണ്ട്. എന്നാൽ ഗൂഗിൾ മീറ്റിലൂടെ വീഡിയോ ഓൺ ചെയ്ത് മീറ്റിങിൽ പങ്കെടുക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഈ അവസരങ്ങളിൽ നമ്മുടെ ബാഗ്രൌണ്ട് മാറ്റാൻ സാധിക്കുന്ന സവിശേഷത ഏറെ ഉപയോഗപ്രദമാണ്.

പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?, അറിയേണ്ടതെല്ലാംപാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?, അറിയേണ്ടതെല്ലാം

ബാഗ്രൌണ്ട്

നമ്മുടെ യഥാർത്ഥ ബാഗ്രൌണ്ടിന് പകരം മറ്റ് നിരവധി ബാഗ്രൌണ്ടുകൾ ഉപയോഗിക്കാൻ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ സംവിധാനം ഉണ്ട്. നിങ്ങൾ ഗൂഗിൾ അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യാതെ വീഡിയോ കോളുകളിൽ ചേരുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കൽ മാത്രമേ ബാഗ്രൌണ്ട് മാറ്റുന്ന സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. നിങ്ങൾ ഗൂഗിൾ മീറ്റിൽ ഗൂഗിൾ അക്കൌണ്ട് വച്ച് ലോഗിൻ ചെയ്തിട്ടുണ്ട് എങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ബാഗ്രൌണ്ട് മാറ്റി ഉപയോഗിക്കാവുന്നതാണ്. എന്നാൽ വിദ്യാഭ്യമാസത്തിനായുള്ള ഗൂഗിൾ വർക്ക്സ്പൈസാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ബാഗ്രൌണ്ട് മാറ്റാൻ സാധിക്കില്ല.

വീഡിയോ കോൾ
 

നിങ്ങൾ ഗൂഗിൾ മീറ്റിൽ വീഡിയോ കോൾ ആരംഭിക്കുന്നതിന് മുമ്പ തന്നെ നിങ്ങൾക്ക് ബാഗ്രൌണ്ട് മാറ്റാൻ സാധിക്കും. അതല്ലെങ്കിൽ വീഡിയോ കോൾ നടക്കുന്നതിന് ഇടയിൽ തന്നെ മാറ്റാം. ഇവ രണ്ടും വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ബാഗ്രൌണ്ട് മാറ്റാം. വ്യത്യസ്തങ്ങളായ ബാഗ്രൌണ്ടുകൾ നിങ്ങൾക്കായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഉണ്ട്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ബാഗ്രൌണ്ട് കൂടി മാറ്റിയാൽ കൂടുതൽ ലോഡിങ് ടൈം എടുക്കും. ഇന്റർനെറ്റ് വേഗതയില്ലെങ്കിൽ ഇത് ഓഫ് ചെയ്തിടുന്നതാണ് നല്ലത്.

എന്താണ് വിപിഎൻ, ഇത് ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോഎന്താണ് വിപിഎൻ, ഇത് ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ

വീഡിയോ കോളിന് മുമ്പ് ബാഗ്രൌണ്ട് മാറ്റാം

വീഡിയോ കോളിന് മുമ്പ് ബാഗ്രൌണ്ട് മാറ്റാം

• ഗൂഗിൾ മീറ്റ് ഓപ്പൺ ചെയ്ത് ഒരു മീറ്റിംഗ് തിരഞ്ഞെടുക്കുക.

• സ്ക്രീനിന്റെ ചുവടെ വലതുവശത്ത്, ചേഞ്ച് ബാഗ്രൌണ്ട് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ ബാഗ്രൌണ്ട് പൂർണ്ണമായും മങ്ങിക്കുന്നതിന്, ബ്ലർ യുവർ ബാഗ്രൌണ്ട് ക്ലിക്കുചെയ്യുക.

• നിങ്ങളുടെ പശ്ചാത്തലം ചെറുതായി മങ്ങിക്കുന്നതിന്, സ്ലൈറ്റ്ലി ബ്ലർ യുവർ ബാഗ്രൌണ്ട് ക്ലിക്കുചെയ്യുക.

• നേരത്തെ അപ്‌ലോഡുചെയ്‌ത പശ്ചാത്തലം തിരഞ്ഞെടുക്കാൻ, ആവശ്യമുള്ള ബാഗ്രൌണ്ടിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ ബാഗ്രൌണ്ടിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇമേജ് അപ്‌ലോഡ് ചെയ്യുന്നതിന്, ആഡ് ക്ലിക്കുചെയ്യുക.

വീഡിയോ കോളിനിടെ ബാഗ്രൌണ്ട് മാറ്റാം

വീഡിയോ കോളിനിടെ ബാഗ്രൌണ്ട് മാറ്റാം

• താഴെയുള്ള മോർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• ചേഞ്ച് ബാഗ്രൌണ്ട് ക്ലിക്കുചെയ്യുക.

• നിങ്ങളുടെ പശ്ചാത്തലം ചെറുതായി മങ്ങിക്കുന്നതിന്, സ്ലൈറ്റ്ലി ബ്ലർ യുവർ ബാഗ്രൌണ്ട് ക്ലിക്കുചെയ്യുക.

• നേരത്തെ അപ്‌ലോഡുചെയ്‌ത പശ്ചാത്തലം തിരഞ്ഞെടുക്കാൻ, ആവശ്യമുള്ള ബാഗ്രൌണ്ടിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ ബാഗ്രൌണ്ടിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇമേജ് അപ്‌ലോഡ് ചെയ്യുന്നതിന്, ആഡ് ക്ലിക്കുചെയ്യുക.

• ചേഞ്ച് ബാഗ്രൌണ്ട് ക്ലിക്കുചെയ്യുമ്പോൾ നിങ്ങളുടെ ക്യാമറ ഓട്ടോമാറ്റിക്കായി ഓണാകും എന്ന കാര്യം ശ്രദ്ധിക്കുക.

ക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
We can change our background if we attend any of the meetings at Google Meet. Let's see how this works.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X