Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 5 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Movies
12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
വോട്ടർ തിരിച്ചറിയൽ കാർഡ് ഇന്ത്യയിലെ വോട്ടവകാശം ഉള്ള പൌരന്മാർക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡാണ്. തിരഞ്ഞെടുപ്പുള്ള അവസരത്തിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കുക എന്നത് ഇലക്ഷൻ കമ്മീഷന്റെ ചുമതലമാണ്. വോട്ടർ ഐഡികാർഡ് ഉള്ള ആളുകളുടെ പേരുകൾ മാത്രമേ ഈ പട്ടികയിൽ ഉണ്ടാവുകയുള്ളു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും അതാത് പ്രദേശങ്ങളിലെ ആളുകളുടെ പേരുകൾ ലിസ്റ്റിൽ ഉണ്ടോയെന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ബൂത്ത് ലെവൽ ഓഫീസർമാരും ഉറപ്പ് വരുത്താറുണ്ട്.

തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തിൽ അല്ലാതെ തന്നെ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് നേടാൻ സാധിക്കും. ഓൺലൈനായി ഇതിന് അപേക്ഷിക്കാവുന്നതുമാണ്. വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കാനും ഇപ്പോൾ വളരെ എളുപ്പമാണ്. വോട്ടർ ഐഡി കാർഡ് ഉണ്ടാക്കുന്നതിന്റെ പ്രധാന ലക്ഷ്യം വോട്ട് ചെയ്യാൻ അർഹതയുള്ളവരെ രജിസ്റ്റർ ചെയ്യുകയും തിരഞ്ഞെടുപ്പ് സമയത്ത് ഈ ആളുകളെ വോട്ടിംഗ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്യുക എന്നതാണ്.
ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി രണ്ട് വഴികളാണ് ഉള്ളത്. ആദ്യത്തേത് ഓൺലൈനായി വോട്ടർ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്എംഎസ് വഴി നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആദ്യത്തെ രീതിയായ ഓൺലൈനിൽ വോട്ടേഴ്സ് പട്ടിക പരിശോധിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി നിങ്ങൾ നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ (NVSP) വെബ്സൈറ്റ് സന്ദർശിക്കണം

ഓൺലൈനായി വോട്ടേഴ്സ് പട്ടികയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കാം
• നിങ്ങൾ നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ തുറക്കണം
• ഇവിടെ പ്രധാന പേജിൽ, ഇലക്ടറൽ റോളിൽ സെർച്ച് എന്ന ഓപ്ഷൻ ഉണ്ടാകും
• നിങ്ങൾ ആ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു വെബ്പേജ് തുറന്ന് വരും. ഇതിൽ നിങ്ങളുടെ വിവരങ്ങൾ നൽകണം.
• വിവരങ്ങൾ നൽകിയതിന് ശേഷം പുതിയ വെബ്പേജിൽ വോട്ടർ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികൾ കാണിക്കും.
സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?

• സെർച്ച് ചെയ്യാനുള്ള ആദ്യ ഓപ്ഷനിൽ നിങ്ങളുടെ പേര്, പിതാവിന്റെ / ഭർത്താവിന്റെ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം എന്നിവ നൽകണം. ഈ വിവരങ്ങൾ നൽകിയ ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ രേഖപ്പെടുത്തണം.
• സെർച്ച് ചെയ്യാനുള്ള മറ്റൊരു ഓപ്ഷൻ ഇപിഐസി നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങളുടെ വോട്ടർ ഐഡി കാർഡിലുള്ള നമ്പറും സംസ്ഥാനവും നൽകണം.
• ഈ രണ്ട് ഓപ്ഷനുകൾക്കും അവസാനം ഒരു ക്യാപ്ച കോഡ് നൽകി വെബ്സൈറ്റിൽ ഈ വിവരങ്ങൾ നിങ്ങൾ അംഗീകരിക്കണം.
• ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ വെബ്പേജ് വോട്ടർ രജിസ്ട്രേഷൻ വിശദാംശങ്ങൾ കാണിക്കും.

എസ്എംഎസ് വഴിയും വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം
• മൊബൈൽ മെസേജ് ഓപ്പൺ ചെയ്ത് വോട്ടർ ഐഡിയിലെ നമ്പർ ടൈപ്പ് ചെയ്യുക
• 9211728082 അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് ഈ എസ്എംഎസ് അയയ്ക്കുക.
• നിങ്ങൾ മെസേജ് അയച്ചുകഴിഞ്ഞാൽ നിങ്ങളുടെ പോളിംഗ് സ്റ്റേഷൻ നമ്പറും പേരും മറുപടിയായി വരും.
• നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ഇത്തരം വിവരങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.
ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് രീതികളിലൂടെയും നിങ്ങൾക്ക് നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഇന്ത്യയിലെ പ്രായപൂർത്തിയായ ഓരോ പൌരന്റെയും അവകാശമാണ് വോട്ട് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളും വോട്ടർ പട്ടിയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ അവ ചേർക്കാനുള്ള നടപടി സ്വീകരിക്കുക.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999