സ്മാർട്ട്ഫോണിലെ വീഡിയോ വയർലസ് ആയി ടിവിയിൽ പ്ലേ ചെയ്യുന്നത് എങ്ങനെ

|

നമ്മുടെ വീടുകളും ചുറ്റുപാടുകളും പരസ്പരം ബന്ധിപ്പിക്കപ്പെടുകയും സ്മാർട്ട് ആവുകയും ചെയ്യുന്ന കാലമാണ് ഇത്. സ്മാർട്ട് ടിവി, സ്‌മാർട്ട് സ്പീക്കർ, ഫോൺ, സ്‌മാർട്ട് ക്യാമറ തുടങ്ങിയവ പരസ്പരം കണക്ട് ചെയ്യാനുള്ള സംവിധാനം ഏറെ സഹായകരമാണ്. സ്മാർട്ട്ഫോണിലെ വീഡിയോകൾ നിങ്ങളുടെ സ്മാർട്ട് ടിവിയിൽ പ്ലേ ചെയ്യാനുള്ള നിരവധി സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. സ്ക്രീൻ ഷെയർ ചെയ്ത് നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ അതേപടി ടിവിയിലേക്ക് മാറ്റാനും സാധിക്കും. ഇതൊരു വളരെ ആകർഷകമായ ഫീച്ചറാണ്.

 

മിററിംഗ് സപ്പോർട്ട്

നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ ടിവിയിലേക്ക് കണക്റ്റ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ ടിവിയിലേക്ക് കണക്റ്റുചെയ്യുന്ന നിങ്ങളുടെ സ്മാർട്ട്ഫോണിൽ മിററിംഗ് സപ്പോർട്ട് ഉണ്ടായിരിക്കണം. നിങ്ങളുടെ ടിവിയിൽ മിറകാസ്റ്റ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യാത്ത സന്ദർഭങ്ങൾ ഉണ്ടാകും. ഇത്തരം അവസരങ്ങളിൽ നിങ്ങൾക്ക് ഒരു വയർലെസ് ഡിസ്പ്ലേ അഡാപ്റ്റർ ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ സ്മാർട്ട്ഫോണിനെ ഒരു ടിവിയുമായി കണക്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.

മീഡിയ

നിങ്ങളുടെ സ്‌മാർട്ട് ടിവിയുമായി സ്‌മാർട്ട്‌ഫോൺ കണക്ട് ചെയ്താൽ, ചിത്രങ്ങൾ കാണുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും വീഡിയോകൾ കാണുന്നതിനും ടിവി സ്ക്രീൻ തന്നെ ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ ധാരാളം ആളുകൾ ഉള്ളപ്പോഴും മീഡിയ ഒരു വലിയ ഡിസ്പ്ലേയിൽ കാണിക്കണം എന്നുള്ളപ്പോഴും ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്. ഇതിലൂടെ വയർലെസ് സ്ക്രീൻ ഷെയറിങ് വളരെ സൗകര്യപ്രദമായി അനുഭവപ്പെടും. എങ്ങനെയാണ് സ്മാർട്ട്ഫോൺ ടിവിയുമായി കണക്ട് ചെയ്യുന്നത് എന്നകാര്യം ഓരോ ടിവിയെയും ഫോണിനെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും.

വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ സ്‌മാർട്ട് ടിവിയിലേക്ക് കണക്ട് ചെയ്യാം
 

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ സ്‌മാർട്ട് ടിവിയിലേക്ക് കണക്ട് ചെയ്യാം

മിറകാസ്റ്റ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വയർലെസ് ആയി കണക്ട് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

• സ്‌ക്രീൻ ഷെയറിങ് ഓപ്ഷൻ കണ്ടെത്താൻ നിങ്ങളുടെ സ്‌മാർട്ട് ടിവിയിലെ സെറ്റിങ്സ് ടാബ് തുറക്കുക

• നിങ്ങളുടെ ഫോണിൽ, സെറ്റിങ്സ് ടാബ് > വയർലെസ് ഡിസ്പ്ലേ > സ്ക്രീൻ ഷെയറിങ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. സെറ്റിങ്സ് ആപ്പിൽ സെർച്ച് ചെയ്യുമ്പോൾ സ്‌ക്രീൻ ഷെയറിങ് ഓപ്ഷൻ കാണാം.

• രണ്ട് ഡിവൈസുകളും ഓട്ടോമാറ്റിക്കായി സെർച്ച് ചെയ്യാൻ ആരംഭിക്കും. അവയെ പെയർ ചെയ്യാൻ നിങ്ങളുടെ ഫോണിൽ ടിവിയുടെ പേര് തിരഞ്ഞെടുക്കുക.

• പാസ്‌വേഡ് ഉണ്ടെങ്കിൽ, അത് ഇപ്പോൾ നൽകി നിങ്ങളുടെ ടിവിയിൽ സ്‌ക്രീൻ ഷെയറിങ് ആരംഭിക്കുക.

ആപ്പിൾ ടിവിയുമായി ഐഫോൺ കണക്ട് ചെയ്യുന്നത് എങ്ങനെ

ആപ്പിൾ ടിവിയുമായി ഐഫോൺ കണക്ട് ചെയ്യുന്നത് എങ്ങനെ

നിങ്ങളുടെ കൈയ്യിൽ ഒരു ഐഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ ആപ്പിൾ ടിവിയുമായി വയർലെസ് ഷെയറിങ് നടത്താൻ സാധിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സ് തിരഞ്ഞെടുത്ത്> ജനറൽ > എയർപ്ലേ & ഹാൻഡ് ഓഫ് എന്നിവ ഓപ്പൺ ചെയ്യുക.

• എയർപ്ലേ, ടിവി എന്നിവ തിരഞ്ഞെടുക്കുക

• നിങ്ങളുടെ ആപ്പിൾ ടിവിയിലെ സെറ്റിങ്സ് ടാബ് തുറക്കുക (നിങ്ങളുടെ ഐഫോണും ആപ്പിൾ ടിവിയും ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക)

• ഐഫോൺ എയർപ്ലേ ടാബിൽ നിങ്ങളുടെ ആപ്പിൾ ടിവി കാണാൻ കഴിയും. നിങ്ങളുടെ ഐഫോണിൽ നിന്ന് ആപ്പിൾ ടിവിയിലേക്ക് സ്‌ക്രീൻ ഷെയറിങ് ആരംഭിക്കാൻ ഇത് തിരഞ്ഞെടുക്കുക.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴി സ്മാർട്ട്‌ഫോൺ ടിവിയുമായി കണക്ട് ചെയ്യാം

ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴി സ്മാർട്ട്‌ഫോൺ ടിവിയുമായി കണക്ട് ചെയ്യാം

ആമസോൺ ഫയർ ടിവി സ്റ്റിക്ക് പോലുള്ള സ്ട്രീമിങ് ഡിവൈസുകൾ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെ സ്‌മാർട്ട് ടിവിയുമായി കണക്ട് ചെയ്ത് ഉപയോഗിക്കാൻ സഹായിക്കും. നിങ്ങളുടെ ടിവി മിറകാസ്റ്റ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഇത് വളരെ ഉപയോഗപ്പെടുന്ന ഫീച്ചറാണ്.

• നിങ്ങളുടെ ടിവിയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് സെറ്റ് ചെയ്യുക

• ആമസോൺ ഫയർ ടിവി സ്റ്റിക്കിലെ ഹോം ബട്ടൺ ദീർഘനേരം അമർത്തുമ്പോൾ, ആപ്പുകൾ, സ്ലീപ്പ്, മിററിംഗ്, സെറ്റിങ്സ് എന്നിങ്ങനെ ഒന്നിലധികം ഓപ്ഷനുകൾ നിങ്ങൾക്ക് കാണാം.

• ഇതിൽ മിററിങ് തിരഞ്ഞെടുക്കുക > തുടർന്ന് നിങ്ങൾ മിറർ ചെയ്യാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക

• നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ, ബ്ലൂടൂത്ത്, വൈഫൈ വഴി ആമസോൺ ഫയർ ടിവി സ്റ്റിക്കുമായി ലിങ്ക് ചെയ്യാൻ കാസ്റ്റ്/സ്‌ക്രീൻ മിറർ ഫീച്ചർ തിരഞ്ഞെടുക്കുക

• ഇത് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ നിങ്ങളുടെ ടിവിയിലേക്ക് കണക്‌റ്റ് ചെയ്യും, ഇത് നിങ്ങളുടെ ഫോൺ എളുപ്പത്തിൽ മിറർ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

ആധാർ കാർഡിലെ പഴയ ഫോട്ടോ മാറ്റി പുതിയത് ചേർക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംആധാർ കാർഡിലെ പഴയ ഫോട്ടോ മാറ്റി പുതിയത് ചേർക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ക്രോം കാസ്റ്റ് വഴി ആൻഡ്രോയിഡ് ഫോൺ കണക്ട് ചെയ്യാം

ക്രോം കാസ്റ്റ് വഴി ആൻഡ്രോയിഡ് ഫോൺ കണക്ട് ചെയ്യാം

വളരെ ലളിതമായി നിങ്ങൾക്ക് ക്രോംകാസ്റ്റ് വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ടിവിയിലേക്ക് കണക്ട് ചെയ്ത് സ്‌ക്രീൻ ഷെയറിങ് ചെയ്യാം. നിങ്ങളുടെ ടിവിയിൽ ക്രോംകാസ്റ്റ് സെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ഫോൺ ടിവിയിലേക്ക് ലിങ്ക് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ടിവിയും സ്മാർട്ട്‌ഫോണും ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്‌ക്രീൻ ഷെയർ ചെയ്യാനും മീഡിയ വയർലെസ് ആയി മിറർ ചെയ്യാനും നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ടിവിയുമായി പെയർ ചെയ്യാനും മുകളിൽ സൂചിപ്പിച്ച വഴികൾ ഉപയോഗിക്കാം. നിങ്ങൾക്ക് ആമസോൺ ഫയർ ടിവി സ്റ്റിക്ക് അല്ലെങ്കിൽ ക്രോം കാസ്റ്റ് പോലുള്ള സ്ട്രീമിങ് ഡിവൈസുകൾ നിങ്ങൾക്ക് ധാരാളം ആപ്പുകൾ എക്സ്പ്ലോർ ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
There are many ways to connect your smartphone to a TV and play smartphone videos on a TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X