ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ യൂട്യൂബ് വീഡിയോ കൺവേർട്ട് ചെയ്യുന്നതെങ്ങനെ

|

ഓൺലൈൻ വീഡിയോകൾ കാണുന്നത് ഇന്ന് വിനോദ ഉപാധികളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഷോകളോ സിനിമകളോ കാണാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇന്ന് നിരവധി ലഭ്യവുമാണ്. എന്നാൽ യൂട്യൂബിനോളം ജനപ്രീതി നേടിയ മറ്റൊരു വീഡിയോ പ്ലാറ്റ്ഫോം ഇല്ല. സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ വീഡിയോകൾ കാണാൻ ആശ്രയിക്കുന്ന മൊബൈൽ നെറ്റ്വർക്ക് എല്ലായിപ്പോഴും ലഭിക്കാത്ത സാഹചര്യം ഉണ്ടാവും. ഇത്തരം അവസരങ്ങളിൽ പ്രീയപ്പെട്ട വീഡിയോകൾ കാണാൻ അവ ഡൌൺലോഡ് ചെയ്ത് ഡിവൈസ് സ്റ്റോറേജിലേക്ക് മാറ്റാൻ സാധിക്കും.

ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബ് വീഡിയോ കൺവേർട്ട് ചെയ്യാം
 

ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബ് വീഡിയോ കൺവേർട്ട് ചെയ്യാം

യൂട്യൂബ് ഉപയോഗിക്കുമ്പൾ നമുക്ക് വീഡിയോകൾ സ്ട്രീം ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭിക്കുകയുള്ളു. എന്നാൽ നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഇത്തരം വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ നമ്മളെ സഹായിക്കും. യൂട്യൂബിൽ കണ്ടന്റ് ക്രിയേറ്റർമാരുടെ അതപ്രസരം ഉള്ള അവസരമാണ് ഇത്. ഈ അവസരത്തിൽ ഉപയോക്താക്കൾക്കായി നിരവധി ഷോർട്ട്-വീഡിയോ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. എങ്കിലും യൂട്യുബിന്റെ സാധ്യതകളും ജനപ്രീതിയും മറ്റ് പ്ലാറ്റ്ഫോമുകൾക്ക് എത്താൻ സാധിക്കാത്ത മുകളിലാണ്.

കൂടുതൽ വായിക്കുക: ഇനി വാഹന പരിശോധനയിൽ പിടിച്ചാൽ രക്ഷപ്പെടാൻ ഈ ഡിജിലോക്കർ ആപ്പ് മതി

ആൻഡ്രോയിഡ്

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഇന്ന് മികച്ച ക്യാമറ ഉണ്ടാവാറുണ്ട്. ഇത്തരം ഡിവൈസുകളിൽ നിരവധി വീഡിയോ എഡിറ്റിങ് ആപ്പുകളും ലഭ്യമാണ്. അതുകൊണ്ട് തന്നെ ഷോർട്ട് വീഡിയോ ചെയ്യാനായി ഉപയോക്താക്കൾക്ക് അധികം പണപ്പെടേണ്ട ആവശ്യം വരുന്നില്ല. യൂട്യൂബിൽ നിന്ന് ആവശ്യമുള്ള പാട്ടുകളോ മ്യൂസിക്കോ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണ് സാധാരണ നിലയിൽ ആളുകൾ ചെയ്യാറുള്ളത്. ഇതിനായി യൂട്യൂബ് വീഡിയോകളെ എംപി3 ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യേണ്ടതുണ്ട്.

യൂട്യൂബ് വീഡിയോ എംപി3യിലേക്ക് കൺവേർട്ട്

യൂട്യൂബ് വീഡിയോ എംപി3യിലേക്ക് കൺവേർട്ട്

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ യൂട്യൂബിൽ നിന്ന് നേരിട്ട് ഓഡിയോ കൺവേർട്ട് ചെയ്യാൻ സാധിക്കില്ല. ഇതിന് തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വരും. യൂട്യൂബ് ഓഡിയോ കൺവേർട്ട് ചെയ്യാൻ സാധിക്കുന്ന നിരവധി അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉണ്ട്. തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത ആളുകൾക്ക് ഓൺലൈൻ ഓഡിയോ കൺവെർട്ടറുകൾ ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: സൌജന്യമായി നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ നേടാനുള്ള വഴി ഇതാണ്

ഗൂഗിൾ പ്ലേ സ്റ്റോർ
 

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും യൂട്യൂബ് ഡൌൺലോഡർ സെർച്ച് ചെയ്യുക. ഇതിൽ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. ട്യൂബ്മേറ്റ് പോലുള്ള ഏതെങ്കിലും ആപ്പ് ഇതിൽ നിന്നും ഡൌൺലോഡ് ചെയ്യുക. ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുമുമ്പ് റിവ്യൂസ് വായിച്ച് നോക്കുക. ആ ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളോട് അഭിപ്രായങ്ങളും ചോദിക്കാവുന്നതാണ്. ഇതിന് ശേഷം മാത്രം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

ആപ്പ്

ആപ്പ് ഡൌൺലോഡ് ചെയ്ത് ഒരു വീഡിയോ പ്ലേ ചെയ്ത ശേഷം ഡൌൺലോഡ് ബട്ടൺ അമർച്ചുകയ ഇത് സ്ക്രീനിന്റെ താഴെ ഭാഗത്ത് ഉണ്ടായിരിക്കും. വീഡിയോയുടെ ക്വാളിറ്റി തിരഞ്ഞെടുത്ത് ഫയൽ ഡൌൺലോഡ് ചെയ്യുക. വീഡിയോ ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ ഹോം സ്ക്രീനിലേക്ക് തിരിച്ചുപോയി 'ഓപ്ഷൻസ്' ടാബിൽ ക്ലിക്കുചെയ്യുക. 'കൺവേർട്ട് ടു എം‌പി3' എം‌പി3, സേവ് എംപി 3 എന്നിവയിൽ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കുക.

കൂടുതൽ വായിക്കുക: നിങ്ങളുടെ സാധാരണ ടിവിയെ ഇനി വളരെ എളുപ്പം സ്മാർട്ട് ടിവിയാക്കി മാറ്റാം

Most Read Articles
Best Mobiles in India

English summary
When we use YouTube we get the option to stream videos. But many third party apps can help us download such videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X