സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ?

|

നമ്മുടെ പക്കലുള്ള ഏതെങ്കിലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആശ്രയിക്കുന്ന മികച്ചൊരു ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. ഇത് വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിക്കുന്ന ഒരു സാങ്കേതികതയാണ്. സാധാരണ നമ്മൾ ഗൂഗിളിൽ വാക്കുകൾ ടൈപ്പ് ചെയ്താണ് സെർച്ച് ചെയ്യാറുള്ളത്. ഇതിന് പകരം ചിത്രങ്ങൾ വച്ചും നമുക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ സാധിക്കും. ഒരു ചിത്രം ഏതെങ്കിലും സന്ദർഭത്തിൽ കണ്ടാൽ ഈ ചിത്രം വ്യാജമാണോ, മറ്റേതെങ്കിലും സംഭവത്തിന്റെ ചിത്രമാണോ എന്നെല്ലാം അറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

 

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്

നിങ്ങൾക്ക് ഏതെങ്കിലും ചിത്രത്തിന്റെ യഥാർത്ഥ സോഴ്സ് കണ്ടെത്തണമെങ്കിൽ, അതല്ലെങ്കിൽ സമാനമായ ഒരു ചിത്രം ലഭിക്കണമെങ്കിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിക്കാം. നിങ്ങൾ ഓൺലൈനിൽ ഒരു ഇമേജ് കാണുകയും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ ചിത്രത്തിന്റെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്തുകൊണ്ട് ഗൂഗിൾ വഴി നിങ്ങൾക്ക് ആ ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. സ്‌മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിക്കാം. ഇത് എങ്ങനെയാണ് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

കമ്പ്യൂട്ടറിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ
 

കമ്പ്യൂട്ടറിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാൻ, ആദ്യം images.google.com എന്ന ലിങ്കിൽ കയറുക. തുടർന്ന് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങൾ ചിത്രം അപ്‌ലോഡ് ചെയ്യാനാണ് പോകുന്നത് എങ്കിൽ ആ ചിത്രം തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ ആ ചിത്രത്തിന്റെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ അപ്‌ലോഡ് ചെയ്‌ത ചിത്രത്തിന് സമാനമായ ചിത്രങ്ങളോ ആ ചിത്രം എവിടെ ഉപയോഗിച്ചുണ്ട് എന്നോ അതിന്റെ സോഴ്സുകളോ ഗൂഗിൾ സെർച്ച് റിസൾട്ടായി കാണിച്ച് തരും. ഇതിലൂടെ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം തന്നെ ലഭിക്കും.

സ്മാർട്ട്ഫോണിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

സ്മാർട്ട്ഫോണിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തത് പോലെ എളുപ്പത്തിൽ നിങ്ങൾക്ക് സ്മാർട്ട്ഫോണിലും ഇത് ചെയ്യാൻ സാധിക്കും. സ്മാർട്ട്ഫോണിൽ ഇത് ചെയ്യുന്നത് അല്പം വ്യത്യസ്തമായ വഴിയിലൂടെയാണ്. സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾ ക്രോമിൽ ഒരു ചിത്രം കാണുകയും അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ചിത്രത്തിൽ ടാപ്പുചെയ്‌ത് ഗൂഗിൾ ഓപ്‌ഷനിൽ സെർച്ച് ക്ലിക്ക് ചെയ്താൽ മാത്രം മതിയാകും. ഇത്രയും ചെയ്താൽ മുകളിൽ പറഞ്ഞത് പോലെ ചിത്രത്തിന്റെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

സ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാംസ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാം

യുആർഎൽ

മുകളിൽ വിശദീകരിച്ച കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യുന്ന അതേ രീതിയിൽ നിങ്ങൾക്ക് യുആർഎൽ വച്ചും സെർച്ച് ചെയ്യാം. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഇമേജ് അപ്‌ലോഡ് ചെയ്യാനും സ്‌മാർട്ട്‌ഫോണിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാനോ സാധിക്കും. ഇതിനായി നിങ്ങൾ ആദ്യം കമ്പ്യൂട്ടറിൽ ചെയ്യുന്ന അതേ രീതിയിൽ images.google.com എന്ന ലിങ്കിൽ പോവുക. മുകളിലുള്ള ഇമേജ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം സൈഡിലേക്ക് പോയി ഡെസ്ക്ടോപ്പ് സൈറ്റിലെ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഡെസ്‌ക്‌ടോപ്പിലെ അതേ രീതിയിൽ യുആർഎൽ അല്ലെങ്കിൽ ഇമേജ് അപ്‌ലോഡ് ചെയ്‌ത് നിങ്ങൾ സെർച്ച് ചെയ്യാം.

ഗൂഗിൾ

ഗൂഗിളിൽ പല കാര്യങ്ങളും നമ്മൾ സെർച്ച് ചെയ്യാറുണ്ട്. ഇതിൽ ഏറ്റവും മികച്ച ഫീച്ചറായി തോന്നിയതാണ് റിവേഴ്സ് ഇമേജ് സെർച്ച്. സോഷ്യൽ മീഡിയയിലൂടെ നമുക്ക് വാർത്തകൾ എന്ന പേരിൽ ലഭിക്കുന്ന പല കണ്ടന്റുകളും ഫോട്ടോകളും വ്യാജമായിരിക്കും. ഇത്തരം അവസരങ്ങളിൽ ചിത്രങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ മികച്ച ഓപ്ഷൻ തന്നെയാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്.

വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

Most Read Articles
Best Mobiles in India

English summary
Google Reverse Image Search is a great feature that we can rely on for more information about any image. It's a technique that uses images instead of words.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X