വാട്‌സാപ്പ് പേയ് വഴി എങ്ങനെ പണമിടപാടുകൾ നടത്താം ?

|

അനവധി ഉപയോക്താക്കള്‍ ഉള്ള വാട്സാപ്പിൽ ഏറെകാലമായി കാത്തിരിക്കുന്ന പേയ്‌മെന്റ് സേവനം എത്തുന്നത് മൂന്ന് സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരിക്കും. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അടുത്ത ഘട്ടത്തിൽ പങ്കാളിയാകും. ഇവിടെ പറയുന്നത് വേറെ ഒന്നിനെയും കുറിച്ചല്ല. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ വാട്‌സാപ്പ് പേയ് എന്ന സേവനത്തെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്.

വാട്‌സാപ്പ് പേയ്
 

വാട്‌സാപ്പ് പേയ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് വഴി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ ബീറ്റാ വേർഷനിൽ വാട്‌സാപ്പ് പേയിലൂടെ നടക്കുന്നുണ്ട്. ഫോട്ടോയും, കോണ്‍ടാക്റ്റും, ഡോക്യുമെന്റുമെല്ലാം വാട്സാപ്പിലൂടെ അയയ്ക്കുന്ന അത്രയും ലളിതമാണ് പണമിടപാടുകൾ നടത്തുന്നതും. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് വഴിയുള്ള പണമിടപാട് ആയതിനാൽ സുരക്ഷയും ഉണ്ടായിരിക്കും.

വാട്‌സാപ്പ് പേയ് യുപിഐ

ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത യൂസറിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ വഴിയാണ് വാട്‌സാപ്പ് പേയ് യുപിഐയുമായി ബന്ധപ്പെടുക. പണം ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ സന്ദേശം അയ്ക്കാനും, അത് നിമിഷങ്ങള്‍ക്കുള്ളിൽ തന്നെ അയച്ചുകൊടുക്കാനും പണം എളുപ്പം സ്വീകരിക്കാനും ഇതില്‍ സാധ്യമാണ്. യുപിഐ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പേയ്‌മെന്റ് നടക്കുക. വാട്സാപ്പിന് നിലവിൽ നാൽപ്പത് കോടിയിലേറെ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്.

ഗൂഗിൾ പേയ്ക്ക് പണികൊടുക്കാൻ വാട്സ്ആപ്പ് പേ ഈ വർഷം പകുതിയോടെ ഇന്ത്യയിൽ

വാട്‌സാപ്പ് പേയ് എങ്ങനെ ഉപയോഗിക്കാം ?

വാട്‌സാപ്പ് പേയ് എങ്ങനെ ഉപയോഗിക്കാം ?

1. ആപ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ചാറ്റിലുള്ള വ്യക്തി പണം ആവശ്യപ്പെട്ടാൽ വാട്സാപ്പിൽ നിന്നുതന്നെ നിങ്ങൾക്ക് പണം നൽകാൻ സാധിക്കും. ഇതിനായി അറ്റാച്ച്മെന്റ് ബട്ടൺ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് ഓപ്‌ഷൻ സെലക്ട് ചെയ്യാം. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ഓപ്‌ഷനുണ്ട്.

2. പേയ്‌മെന്റ് ക്ലിക്ക് ചെയ്യുമ്പോൾ ചില ടേംസ് ആന്റ് കണ്ടീഷന്‍സ് കാണാം. അതിന് എഗ്രീ എന്ന ഉത്തരം നൽകിയാൽ യുപിഐ രജിസ്ട്രേഷന് വേണ്ടിയുള്ള സ്ക്രീൻ പ്രത്യക്ഷപ്പെടും. ഇതിൽ രജിസ്റ്റർ ചെയ്യുക.

3. പുതിയ യുപിഐ യൂസർ ആണെങ്കിൽ ബാങ്ക് സെലക്ട് ചെയ്യുക, ഫോൺ നമ്പർ വെരിഫൈ ചെയ്യുക. ശേഷം യുപിഐ ഐഡി സെലക്റ്റ് ചെയ്ത് പിൻ സെറ്റ് ചെയ്യാം. ഇതോടെ മറ്റ് വാട്‌സാപ്പ് ഉപയോക്താക്കളെ ഈ ഓപ്‌ഷനിലേക്ക് ഇൻവൈറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും.

വാട്‌സാപ്പ് പേയ് സേവനം
 

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യൽ മെസേജിംഗ് ആപ്പിന് ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളും ലോകമെമ്പാടുമായി 2 ബില്ല്യൺ ഉപയോക്താക്കളുമുണ്ട്. ഈ അപ്ലിക്കേഷന് ഈ നിരവധി സബ്‌സ്‌ക്രൈബർമാരുള്ളതിനാൽ നിലവിൽ അപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇക്കാരണത്താൽ, ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ വരാനിരിക്കുന്ന വാട്‌സാപ്പ് പേയ് സേവനം ഉപയോക്താക്കൾക്കിടയിൽ ബാധിക്കപ്പെടും.

Most Read Articles
Best Mobiles in India

English summary
WhatsApp Pay is a UPI-based payments service which launched in India last February in beta mode. WhatsApp users can link their UPI-enabled bank accounts and transfer money through the messaging app. WhatsApp supports all popular banks like HDFC, ICICI, State Bank of India, Axis Bank and even Airtel Payments Bank.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X