ആധാർ കാർഡ് കാണാതായോ?, വെറും 5 മിനുറ്റിൽ ഇ-ആധാർ ഡൌൺലോഡ് ചെയ്യാം

|

ഇന്ത്യയിലെ പൌരന്മാർക്ക് ഇന്ന് നിർബന്ധമായും വേണ്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ആധാർ കാർഡ് നൽകുന്നത്. സർക്കാർ പദ്ധതികൾക്കും സാമ്പത്തിക സേവനങ്ങൾക്കും ആധാർ ആവശ്യമാണ്. ഇത് ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡിൽ വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ഫോട്ടോ എന്നിവയുയടക്കമുള്ള വിവരങ്ങളാണ് നൽകിയിട്ടുള്ളത്.

 

ആധാർ കാർഡ്

നിങ്ങളുടെ ആധാർ കാർഡ് അത്യാവശ്യമായി വേണ്ട അവസരത്തിൽ അവ കാണാതെ പോയാൽ എന്ത് ചെയ്യും?, പേടിക്കേണ്ട ആവശ്യമില്ല. നമുക്ക് എളുപ്പത്തിൽ ഇ-ആധാർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. യുഐഡിഎഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ആധാർ നിയമം അനുസരിച്ച്, എല്ലാ ആവശ്യങ്ങൾക്കും ആധാറിന്റെ ഫിസിക്കൽ കോപ്പി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇ-ആധാർ. uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നോ eaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നോ നിങ്ങൾക്ക് ഇ-ആധാർ ഡിജിറ്റൽ ആക്സസ് ചെയ്യാൻ കഴിയും. യുഐഡിഎഐയുടെ അതോറിറ്റി ഡിജിറ്റലായി ഒപ്പിട്ട ആധാറിന്റെ പാസ്‌വേഡ് കൊണ്ട് സംരക്ഷിക്കപ്പെട്ട ഇലക്ട്രോണിക് കോപ്പിയാണ് ഇ-ആധാർ.

ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ വളരെ എളുപ്പമാണ്. ഇതിനായി 28 അക്ക എൻറോൾമെന്റ് നമ്പർ മതിയാകും. ഇതിനൊപ്പം നിങ്ങളുടെ മുഴുവൻ പേരും പിൻ കോഡും ഉപയോഗിച്ച് ഇ-ആധാർ ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും ഇതിനായി ആവശ്യമാണ്. നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ പാസ്‌വേഡ് അറിയേണ്ടതുണ്ട്. പാസ്വേർഡ് മറന്ന് പോയാലും കുഴപ്പമില്ല. ഇതിൽ ഫോർഗോട്ട് പാസ്വേഡ് എന്ന ഓപ്ഷൻ വഴി നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. ഇ-ആധാർ ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

പരസ്യങ്ങൾ ശല്യമാകുന്നുവോ, ആൻഡ്രോയിഡ് ഫോണുകളിലൽ പരസ്യങ്ങൾ ഒഴിവാക്കാംപരസ്യങ്ങൾ ശല്യമാകുന്നുവോ, ആൻഡ്രോയിഡ് ഫോണുകളിലൽ പരസ്യങ്ങൾ ഒഴിവാക്കാം

ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ
 

ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ

• യുഐഡിഎഐയുടെ ഔദ്യോഗിക പോർട്ടലിൽ ലോഗിൻ ചെയ്യുക

• ഹോംപേജിലെ മൈ ആധാർ വിഭാഗത്തിലെ 'ആധാർ ഡൗൺലോഡ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

• ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതിനായി 'ആധാർ നമ്പർ', 'എൻറോൾമെന്റ് ഐഡി', വെർച്വൽ ഐഡി എന്നിവയിൽ നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കുക

• നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷനിൽ ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ നൽകുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒടിപി അയയ്‌ക്കുന്നതിന് മുമ്പ് കാപ്ചിന കോഡ് നൽകണം.

• രജിസ്റ്റർ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപി നൽകുക.

• നിങ്ങളുടെ പാസ്‌വേഡ് സെക്യുരിറ്റിയുള്ള ഇ-ആധാർ നിങ്ങളുടെ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും.

എടിഎം പോലുള്ള ആധാർകാർഡ് ലഭിക്കാൻ ചെയ്യേണ്ടത്

എടിഎം പോലുള്ള ആധാർകാർഡ് ലഭിക്കാൻ ചെയ്യേണ്ടത്

നിങ്ങൾ ആധാർകാർഡ് പേഴ്സിൽ കൊണ്ടുനടക്കുന്ന ആളാണ് എങ്കിൽ നിങ്ങളുടെ ആധാർ എളുപ്പം കേടാകും. ഇത്തരം അവസരങ്ങളിൽ മികച്ചത് എടിഎം കാർഡ് പോലുള്ള ആധാർ കാർഡ് ആണ്. പിവിസി കാർഡ് എന്നാണ് ഇതിനെ പറയുന്നത്. ആധാർ കാർഡ് സേവനങ്ങൾ തന്നെ ഇത്തരം കാർഡ് നൽകുന്നുണ്ട്. എടിഎം കാർഡ് പോലുള്ള ആധാർ കാർഡ് ലഭിക്കാനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

പിവിസി കാർഡ് ലഭിക്കാൻ

പിവിസി കാർഡ് ലഭിക്കാൻ

• യുഐ‌ഡി‌ഐ‌ഐയുടെ വെബ്സൈറ്റ് (uidai.gov.in) സന്ദർശിക്കുക.

• മൈ ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിലുള്ള ഗെറ്റ് ആധാർ വിഭാഗത്തിന് കീഴിൽ, ഓർഡർ ആധാർ പിവിസി കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

• പുതിയ പേജിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ / 16 അക്ക വെർച്വൽ ഐഡി / 28 അക്ക ഇഐഡിയും സെക്യൂരിറ്റി കോഡും നൽകുക.

• നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, 'മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• രജിസ്റ്റർ ചെയ്ത / നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകുക.

• അടുത്തതായി സെൻഡ് ഒടിപി ക്ലിക്കുചെയ്യുക; രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് കോഡ് ലഭിക്കും.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക ഒടിപി നൽകുക.

• നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് സബ്മിറ്റ് ക്ലിക്കുചെയ്യുക.

• തുറന്ന് വരുന്ന സ്ക്രീനിലുള്ള നിങ്ങളുടെ എല്ലാ ആധാർ വിവരങ്ങളും പരിശോധിക്കുക.

• മേക്ക് പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ തുക നൽകുക.

• ഇത്രയും കാര്യങ്ങൾ ചെയ്താൽ പിവിസി കാർഡ് പോസ്റ്റലായി നിങ്ങളുടെ വീട്ടിലേക്ക് എത്തും.

നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്നറിയാൻ ഗൂഗിൾ സഹായിക്കുംനിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്നറിയാൻ ഗൂഗിൾ സഹായിക്കും

Most Read Articles
Best Mobiles in India

English summary
We can easily download e-Aadhaar. According to the Aadhaar Act provided on the UIDAI website, e-Aadhaar can be used as a physical copy of the Aadhaar for all purposes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X