അഡ്രസ് ഇല്ലാത്തവരുടെ അഡ്രസ്; ഗൂഗിൾ മാപ്സിന്റെ പ്ലസ് കോഡ്സ് ഫീച്ചർ

|

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. മാപ്സിലേക്ക് പുതിയ ഫീച്ചറുകൾ കൊണ്ട് വരാനും ഗൂഗിൾ എപ്പോഴും ശ്രമിക്കാറുണ്ട്. നിരന്തരം പുറത്തിറക്കുന്ന പുതിയ ഫീച്ചറുകളും യൂസർ ഫ്രണ്ട്ലി ഇന്റർഫേസും തന്നെയാണ് ഗൂഗിൾ മാപ്സ് ആപ്പിനെ ജനപ്രിയമാക്കുന്നത്. ഇപ്പോഴിതാ ഗൂഗിൾ മാപ്സിൽ മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പ്ലസ് കോഡുകൾ എന്നാണ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ഈ ഫീച്ചർ നിങ്ങൾ ഓഫ്‌ലൈനിലാണെങ്കിലും ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ ആശ്രയിക്കുന്നില്ലെങ്കിലും പ്രവർത്തിക്കുന്നു. പ്ലസ് കോഡുകൾ എന്താണെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും വിശദമായി മനസിലാക്കാം.

 

എന്താണ് പ്ലസ് കോഡുകൾ?

എന്താണ് പ്ലസ് കോഡുകൾ?

പ്ലസ് കോഡുകൾ ആളുകളുടെയോ സ്ഥലങ്ങളുടെയോ തെരുവ് അഡ്രസുകൾ ( സ്വന്തമായി അഡ്രസ് ഇല്ലാത്തപ്പോൾ ) പോലെയാണ്. തെരുവിന്റെ പേരുകളും അക്കങ്ങളും ഉള്ള അഡ്രസുകൾക്ക് പകരം പ്ലസ് കോഡുകൾ അക്ഷാംശത്തെയും രേഖാംശത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇങ്ങനെ പ്ലസ് കോഡുകൾ അക്ഷാംശത്തെയും രേഖാംശത്തെയും അക്കങ്ങളും അക്ഷരങ്ങളും ആയി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രത്യേകിച്ച് ഒരു അഡ്രസ് ഇല്ലാത്തവർക്കും പ്ലസ് കോഡുകൾ വഴി കിട്ടുന്ന കോഡ് അഡ്രസ് ആക്കാം. ഇതിന് നമ്മുടെ ആൻഡ്രോയിഡ് ഫോണിലെ ലൊക്കേഷൻ സേവനങ്ങൾ മാത്രം മതിയാകും. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന പ്ലസ് കോഡ് വീട്ട് അഡ്രസായി ഉപയോഗിക്കാം. ഇന്ത്യയിലെ ചില ചേരികളിൽ താമസിക്കുന്ന, വീട്ട് നമ്പരും അഡ്രസും ഒന്നുമില്ലാത്ത ആളുകൾക്ക് എൻജിഒകൾ ഇത്തരത്തിൽ പ്ലസ് കോഡ് അഡ്രസുകൾ നൽകിയിട്ടുണ്ട്.

ഫോൺ, വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാൻ മൂന്ന് വഴികൾഫോൺ, വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാൻ മൂന്ന് വഴികൾ

എപ്പോഴാണ് ഫീച്ചർ ലോഞ്ച് ചെയ്തത്?
 

എപ്പോഴാണ് ഫീച്ചർ ലോഞ്ച് ചെയ്തത്?

2018 ലാണ് പ്ലസ് കോഡ് ഫീച്ചർ ലോഞ്ച് ചെയ്തത്. എന്നാൽ എൻജിഒകളും ചില സർക്കാരുകളും മറ്റ് സംഘടനകളും മാത്രമാണ് ഈ ഫീച്ചർ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി സാധാരണ ഉപയോക്താക്കൾക്കായി ഈ സവിശേഷത പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചതായി ഗൂഗിൾ പറയുന്നു. നിങ്ങളുടെ വീടിന്റെ പ്ലസ് കോഡ് അഡ്രസ് കണ്ടെത്താൻ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത. ഇന്ത്യ - ഫസ്റ്റ് ഫീച്ചർ എന്ന നിലയിൽ കൂടിയാണ് കമ്പനി ഫീച്ചർ അവതരിപ്പിക്കുന്നത്.

പ്ലസ് കോഡുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

പ്ലസ് കോഡുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

ഡെലിവറികൾക്കും സുഹൃത്തുക്കൾക്കോ ​​കുടുംബാംഗങ്ങൾക്കോ ​​നിങ്ങളുടെ വീട്ടിലേക്ക് എത്താൻ ലൊക്കേഷൻ അയയ്ക്കാറില്ലേ. ഇങ്ങനെ ലൊക്കേഷൻ അയയ്ക്കുന്നതിനും നാവിഗേറ്റ് ചെയ്യുന്നതിനോ പ്ലസ് കോഡുകൾ ഉപയോഗപ്രദമാകും. ലാൻഡ്‌മാർക്കുകൾ നൽകി ഏകദേശ വിലാസങ്ങൾ ഷെയർ ചെയ്യുന്ന ബുദ്ധിമുട്ടിലൂടെ യൂസേഴ്സ് കടന്ന് പോകേണ്ടതില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന ശബ്ദ സന്ദേശങ്ങളും അയയ്ക്കേണ്ട. നിങ്ങൾ അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, കൃത്യമായ ലക്ഷ്യ സ്ഥാനത്തേക്ക് നേരിട്ട് നിങ്ങളെ നയിക്കുന്നതിലൂടെ പ്ലസ് കോഡുകൾ സമയം ലാഭിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സൈനുകൾ

സൈനുകൾ, പോസ്റ്ററുകൾ, അച്ചടിച്ച മാപ്പുകൾ എന്നിവയിൽ പ്ലസ് കോഡുകൾ എളുപ്പത്തിൽ എഴുതാവുന്നതാണ്, ഇത് മൊബൈൽ ഡിവൈസുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ ലിമിറ്റഡ് ആക്‌സസ് മാത്രം ഉള്ള ആളുകൾക്ക് ഉപയോഗപ്രദമാക്കുന്നു. ഇത് ഓൺലൈൻ, ഓഫ്‌ലൈൻ സങ്കേതങ്ങളുടെ കണക്ഷൻ മികച്ച രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്നു. ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലും ഈ ഫീച്ചർ ലഭ്യമാകും. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഒരു ലൊക്കേഷനിലെ പ്ലസ് കോഡ് കണ്ടെത്തുന്നത് എങ്ങനെ?

ഒരു ലൊക്കേഷനിലെ പ്ലസ് കോഡ് കണ്ടെത്തുന്നത് എങ്ങനെ?

 • നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിൾ മാപ്സ് വെബ്സൈറ്റ് അല്ലെങ്കിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
 • നിങ്ങൾക്ക് പ്ലസ് കോഡ് ലഭിക്കേണ്ട സ്ഥലം കണ്ടെത്തുക.
 • ആ സ്ഥലത്ത് ഒരു പിൻ ഡ്രോപ്പ് ചെയ്യാൻ, സ്‌ക്രീനിൽ ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്യുക.
 • പിൻ ഡ്രോപ്പ് ചെയ്ത ശേഷം " ഡ്രോപ്പ്ഡ് പിൻ " പാനലിൽ ടാപ്പ് ചെയ്യുക.
 • പ്ലസ് കോഡ് ലോഗോയ്‌ക്ക് സമീപം പ്ലസ് കോഡ് കാണാൻ കഴിയും. ഉദാഹരണത്തിന് MX3X+R8C,Kerala.
 • ആ സ്ഥലത്തിന്റെ കോഡ് പകർത്താൻ, പ്ലസ് കോഡിൽ ടാപ്പ് ചെയ്യുക.
 • ലൊക്കേഷൻ ഷെയർ ചെയ്യാൻ കോപ്പി ചെയ്ത പ്ലസ് കോഡ് നിങ്ങളുടെ ഇമെയിലിലോ സന്ദേശമയയ്‌ക്കൽ ആപ്പിലോ പേസ്റ്റ് ചെയ്യുക.
 • ബൂസ്റ്റർ വാക്സിന്റെ പേരിലും തട്ടിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകബൂസ്റ്റർ വാക്സിന്റെ പേരിലും തട്ടിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  നിങ്ങളുടെ നിലവിലുള്ള ലൊക്കേഷന്റെ പ്ലസ് കോഡ് കണ്ടെത്തുന്നത് എങ്ങനെ?

  നിങ്ങളുടെ നിലവിലുള്ള ലൊക്കേഷന്റെ പ്ലസ് കോഡ് കണ്ടെത്തുന്നത് എങ്ങനെ?

  • നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിൾ മാപ്സ് വെബ്സൈറ്റ് അല്ലെങ്കിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
  • നിങ്ങളുടെ ലൊക്കേഷൻ കാണിക്കുന്ന നീല ഡോട്ടിൽ ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന പോപ്പ് അപ്പിൽ താഴേക്ക് സ്ക്രോൾ ചെയ്യുക.
  • പോപ്പ് അപ്പിന്റെ ഏറ്റവും താഴെയായി പ്ലസ് കോഡ് കാണാൻ കഴിയും.
  • ലൊക്കേഷന്റെ കോഡ് പകർത്താൻ, പ്ലസ് കോഡിന്റെ താഴെ കാണുന്ന കോപ്പി കോഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ലൊക്കേഷൻ പങ്കിടാൻ കോപ്പി ചെയ്ത പ്ലസ് കോഡ് നിങ്ങളുടെ ഇമെയിലിലോ മെസേജിങ് ആപ്പിലോ പേസ്റ്റ് ചെയ്യുക.
  • പ്ലസ് കോഡ് ഉപയോഗിച്ച് ഒരു ലൊക്കേഷൻ കണ്ടെത്തുന്നത് എങ്ങനെ?

   പ്ലസ് കോഡ് ഉപയോഗിച്ച് ഒരു ലൊക്കേഷൻ കണ്ടെത്തുന്നത് എങ്ങനെ?

   • പ്ലസ് കോഡ് ഉപയോഗിച്ച് ഒരു ലൊക്കേഷൻ തിരയാൻ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിൾ മാപ്സ് വെബ്സൈറ്റ് അല്ലെങ്കിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
   • മുകളിൽ, സെർച്ച് ബോക്സിൽ, പ്ലസ് കോഡ് നൽകുക.
   • നിങ്ങൾ നിലവിൽ ഇല്ലാത്ത ഒരു പട്ടണമോ നഗരമോ തിരയാൻ പട്ടണത്തിന്റെയോ നഗരത്തിന്റെയോ പേര് അടക്കം പ്ലസ് കോഡ് നൽകുക. ഉദാഹരണത്തിന് MX3X+R8C, Wayanad.
   • നിങ്ങൾ നിലവിൽ ഉള്ള ഒരു പട്ടണമോ നഗരമോ തിരയാൻ പ്ലസ് കോഡ് മാത്രം നൽകുക.
   • വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രംവോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Most Read Articles
Best Mobiles in India

English summary
Google Maps is one of the most popular applications used by people all over the world. The Google Maps app is popularized by the ever-present new features and user-friendly interface.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X