എന്താണ് ആപ്പിൾ വൺ, ഇത് ലഭിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

|

ആപ്പിൾ വണ്ണിൻറെ സേവനം (Apple One) ഇപ്പോൾ ഇന്ത്യയിലും ആരംഭിച്ച് കഴിഞ്ഞു. ആപ്പിളിൻറെ സേവനങ്ങളായ ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ഐക്‌ളൗഡ്‌, ആപ്പിൾ ആർക്കേഡ്, ആപ്പിൾ ന്യൂസ്+, ആപ്പിൾ ഫിറ്റ്നസ്+ എന്നിവ ഒരു പാക്കേജിലായി ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാൻ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റിൽ ആപ്പിൾ വൺ സബ്സ്ക്രിപ്ഷൻ പ്ലാനിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇൻഡിവ്യൂജുവൽ, ഫാമിലി എന്നിങ്ങനെ രണ്ട് സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായാണ് ആപ്പിൾ വൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ ടിവി+
 

ഇൻഡിവ്യൂജുവൽ പ്ലാൻ ലഭിക്കുന്നതിനായി നിങ്ങൾ പ്രതിമാസം 195 രൂപയാണ് നൽകേണ്ടത്. 50 ജിബി ഐക്‌ളൗഡ്‌ സ്റ്റോറേജ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് തുടങ്ങിയ സേവനങ്ങളാണ് നിങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കുന്നത്. ആപ്പിൾ വൺ ഫാമിലി പ്ലാനിൽ 200 ജിബി ഐക്ലൗഡ് ഡാറ്റയും മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സേവനങ്ങളും പ്രതിമാസം 365 രൂപ നൽകിയാൽ ആസ്വദിക്കാവുന്നതാണ്.

ആപ്പിൾ ന്യൂസ്+

ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളിൽ ലഭ്യമാകുന്ന ആപ്പിൾ വൺ പ്രീമിയർ എന്ന പ്ലാനിൽ 2 ടിബി ഐക്‌ളൗഡ്‌ സ്റ്റോറേജ്, ആപ്പിൾ ന്യൂസ്+, ഫിറ്റ്നസ്+ എന്നിവയും ഇൻഡിവ്യൂജുവൽ, ഫാമിലി പ്ലാനുകളിലെ സേവനങ്ങളും ലഭിക്കുന്നതാണ്. എന്നാൽ, ഈ പ്ലാൻ നിലവിലെ ഇന്ത്യയിൽ ലഭ്യമല്ല എന്ന കാര്യം ഓർക്കുക. ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള ഇൻഡിവ്യൂജുവൽ, ഫാമിലി പ്ലാനുകളിലെ ആപ്പിളിൻറെ ഫിറ്റ്നസ് + സബ്സ്ക്രിപ്ഷൻ ഈ വർഷം അവസാനം സർവീസ് തുടങ്ങും.

ആപ്പിൾ വൺ പ്രീമിയർ

പട്ടികയിലെ മൂന്നാമത്തെ പ്ലാനിനെ ആപ്പിൾ വൺ പ്രീമിയർ എന്ന് വിളിക്കുന്നു. പക്ഷേ ഇത് ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇനിയും ഈ പ്ലാൻ തയ്യാറാക്കിയിട്ടില്ല. ആപ്പിൾ വൺ ഫാമിലി പ്ലസ് പ്ലാൻ, ആപ്പിൾ ന്യൂസ് പ്ലസ്, ആപ്പിൾ ഫിറ്റ്നസ് പ്ലസ് എന്നിവയുടെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ആപ്പിൾ വണ്ണിന്റെ ഇൻഡിവ്യൂജുവൽ, ഫാമിലി പ്ലാനുകൾ നൂറിലധികം രാജ്യങ്ങളിൽ ലഭ്യമാണ്. കൂടാതെ എല്ലാ ആപ്പിൾ ഡിവൈസുകളിലും ഈ സേവനം ലഭ്യമാകും.

ആപ്പിൾ വൺ: എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം ?
 

ആപ്പിൾ വൺ: എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം ?

ആപ്പിൾ വൺ ലഭിക്കുന്നതിനായി നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റുചെയ്‌ത് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഐഫോണിൽ അല്ലെങ്കിൽ ഐപാഡിൽ ഈ ചുവടെയുള്ള ഘട്ടങ്ങൾ ആപ്പിൾ വൺ ലഭിക്കുന്നതിനായി പിന്തുടരുക:

സെറ്റിങ്‌സ് > ജനറൽ> സോഫ്റ്റ്‌വെയർ അപ്ഡേറ്റ്

ആപ്പിൾ വണ്ണിൻറെ സേവനം ഇപ്പോൾ ഇന്ത്യയിലും

നിങ്ങളുടെ ഡിവൈസ് അപ്ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ, സെറ്റിങ്സിലേക്ക് പോയി നിങ്ങളുടെ പേര് ടാപ്പുചെയ്‌ത് സബ്‌സ്‌ക്രിപ്‌ഷനുകൾ തിരഞ്ഞെടുക്കുക. തുടർന്ന് പ്ലാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ആപ്പിൾ വൺ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങൾ ആസ്വദിക്കാവുന്നതാണ്. നിങ്ങൾ ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്‌ത സേവനങ്ങൾ ഉണ്ടെങ്കിൽ അതിന് പുറമെ ആപ്പിൾ വൺ ട്രൈ എന്ന ഓപ്ഷനും കാണാം. നിങ്ങൾ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഏതെങ്കിലും സേവനമുണ്ടെങ്കിൽ അത് സൗജന്യ ട്രയൽ ആയി ലഭിക്കും. പുതിയ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനത്തിന്റെ 30 ദിവസത്തെ സൗജന്യ ട്രയലും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Apple One's service is now available in India. Now you too can get a subscription plan that comes with a package of Apple services such as Apple Music, Apple TV +, iCloud, Apple Arcade, Apple News + and Apple Fitness +

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X