ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

|

യുവാക്കൾക്കിടയിൽ ഏറ്റവും പ്രശസ്തിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം. തങ്ങളുടെ പ്ലാറ്റ്‌ഫോം പരമാവധി യൂസർ ഫ്രണ്ട്ലി ആക്കാനും ഉപയോക്താക്കളെ ആകർഷിക്കുന്നതിനും നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം വാഗ്ദാനം ചെയ്യുന്നത്. മെറ്റായുടെ സബ്സിഡറിയായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തെറ്റില്ലാത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും വാട്സ്ആപ്പിനെപ്പോലെ ശക്തമായ സുരക്ഷാ സംവിധാനം പ്ലാറ്റ്ഫോമിൽ ഇല്ലെന്നതാണ് വാസ്തവം. ഇതിനേപ്പറ്റി അവസാനം പറയാം. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ചില പ്രൈവസി ടിപ്സ് നോക്കാം.

 

ഓൺലൈൻ

ഇൻസ്റ്റാഗ്രാമിൽ ഓൺലൈൻ ആണെന്ന് കാണുമ്പോഴെല്ലാം മെസേജ് അയച്ച് ശല്യം ചെയ്യുന്നവർ ഒരുപാടുണ്ട്. നിങ്ങളും എപ്പോഴെങ്കിലും ഒക്കെ ഈ ശല്യം നേരിട്ടിട്ടുണ്ടാവും. ചിലപ്പോൾ ഒരു പരിചയവും ഇല്ലാത്തവർ. അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കൾ. ശല്യക്കാരുടെ എണ്ണം നിരവധിയാണ്. ഒരു കാര്യവുമില്ലാതെ ഫോട്ടോകളും സ്റ്റോറികളും മെമ്മുകളും ഒക്കെ ഇത്തരക്കാർ അയച്ചു കൊണ്ടേയിരിക്കും. നാളെയും കാണേണ്ടവർ ആയതിനാൽ മുഖം കറുപ്പിച്ച് ഒന്നും പറയാനും കഴിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ചാറ്റുകൾ ചോർന്നേക്കാം! ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിയേണ്ട കാര്യങ്ങൾചാറ്റുകൾ ചോർന്നേക്കാം! ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിയേണ്ട കാര്യങ്ങൾ

ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാൻ
 

ഇൻസ്റ്റാഗ്രാം ലാസ്റ്റ് സീൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാൻ

നിങ്ങളെ പിന്തുടരുന്നവർക്കും നേരിട്ട് ചാറ്റ് ചെയ്യുന്നവർക്കും ഒക്കെ നിങ്ങൾ അവസാനം എപ്പോഴാണ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് കാണാൻ കഴിയും.
ലാസ്റ്റ് സീൻ ഓപ്ഷൻ ഡിഫോൾട്ടായി ഓൺ ആയിരിക്കും. ഇത് ഓഫ് ആക്കിയിടാനും ഇൻസ്റ്റാഗ്രാമിൽ ഓപ്ഷൻ ഉണ്ട്. വളരെ ലളിതമായി ചെയ്യാവുന്ന പ്രോസസ് ആണിത്. ഇൻസ്റ്റാഗ്രാമിൽ ലാസ്റ്റ് സീൻ ഓഫാക്കിയിടുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.


ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ

 • നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.
 • നിങ്ങളുടെ പ്രൊഫൈലിൽ പോയി മെനുവിൽ ടാപ്പ് ചെയ്യുക ( മുകളിൽ വലത് കോണിലുള്ള മൂന്ന് തിരശ്ചീന വരകൾ )
 • തുറന്ന് വരുന്ന ടൈലിൽ സ്ക്രോൾ ചെയ്ത് സെറ്റിങ്സിൽ പോകുക.
 • സെറ്റിങ്സിൽ നിന്നും പ്രൈവസി സെക്ഷൻ ആക്സസ് ചെയ്യുക.
 • പ്രൈവസി സെക്ഷനിൽ നിന്നും ആക്റ്റിവിറ്റി സ്റ്റാറ്റസിലേക്കും പോകുക. ആക്‌റ്റിവിറ്റി സ്റ്റാറ്റസ് ഡിഫോൾട്ടായി ഓണായിരിക്കും. അത് നിങ്ങൾ മാന്വലായി ഓഫ് ചെയ്യണം.
 • ഇത്രയും സ്റ്റെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ ലാസ്റ്റ് സീൻ ഹൈഡ് ആകും.

  പേഴ്സണൽ

  പേഴ്സണൽ കമ്പ്യൂട്ടറുകളിൽ

  നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങൾ ഒരു പേഴ്സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ബ്രൗസറാണ് ഉപയോഗിക്കുന്നത് എന്ന് കരുതുക. ഈ സാഹചര്യത്തിൽ ഇൻസ്റ്റാഗ്രാമിൽ ലാസ്റ്റ് സീൻ ഓഫാക്കിയിടുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

  • നിങ്ങളുടെ വെബ് ബ്രൗസറിൽ instagram.com എന്ന് ടൈപ്പ് ചെയ്യുക
  • മെനു ഐക്കണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ആക്റ്റിവിറ്റി സ്റ്റാറ്റസ് കാണിക്കുന്നതിന് അടുത്തുള്ള ബോക്‌സിൽ ക്ലിക്ക് ചെയ്ത് അൺചെക്ക് ചെയ്യുക.
  • രണ്ട് വർഷം മുമ്പ് ആരംഭിച്ച ത്രെഡ് ആപ്ലിക്കേഷൻ സേവനം അവസാനിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുകയാണ്. ഇതിന് പകരമായി ഫീഡ് പോസ്റ്റുകളിലേക്ക് സംഗീതം ചേർക്കാനുള്ള ഓപ്ഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ചേർക്കുന്നുണ്ട്. ബ്രസീൽ, തുർക്കി, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിൽ മാത്രമാണ് പുതിയ ഫീച്ചർ നിലവിൽ പരീക്ഷിക്കുന്നത്.

   നിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾനിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾ

   ചാറ്റിങ് പ്ലാറ്റ്ഫോം

   നേരത്തെ പറഞ്ഞത് പോലെ വാട്സ്ആപ്പിനെപ്പോലെ ശക്തമായ സുരക്ഷാ സംവിധാനം ഇൻസ്റ്റാഗ്രാമിൽ ഇല്ലെന്നതാണ് വാസ്തവം. നിലവിൽ ഏറ്റവും സുരക്ഷിതമായ ചാറ്റിങ് പ്ലാറ്റ്ഫോം വാട്സ്ആപ്പ് തന്നെയാണ് വാട്സ്ആപ്പ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തവയാണ്. മെസേജ് അയയ്‌ക്കുന്നയാൾക്കും സ്വീകർത്താവിനും അല്ലാതെ മറ്റാർക്കും സന്ദേശങ്ങൾ കാണാൻ കഴിയില്ല. വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് പോലും ഇത്തരത്തിൽ ചാറ്റുകൾ കാണാൻ കഴിയില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ സുരക്ഷിതത്വം പക്ഷെ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമല്ല. അതായത് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസഞ്ചറിലും.

   സൈബർ

   ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റിങ് ഓപ്ഷൻ ഇല്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡിന് ശേഷം സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങും സർവസാധാരണം ആയിരിക്കുന്നു. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ഫീച്ചർ ഇല്ലാത്ത കാലത്തോളം സന്ദേശങ്ങൾ ചോരാനുള്ള സാധ്യത കൂടുതലാണ്. പ്ലാറ്റ്‌ഫോമിൽ കൂടെ അയക്കുന്ന എല്ലാ മെസേജുകളും ചാറ്റുകളും ഡിഫോൾട്ടായി സുരക്ഷിതം ആയിരിക്കണമെങ്കിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഏറ്റവും അത്യാവശ്യമായ ഫീച്ചർ ആണ്.

   വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India

English summary
Instagram is the most popular social media platform among the youth. Instagram offers a number of features to make their platform as user-friendly as possible and to attract users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X