ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിലും ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള ഫീച്ചർ വരുന്നു

|

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കാനുള്ള ഓപ്ഷൻ നൽകുന്നു. സോഷ്യൽ മീഡിയ ആപ്പുകൾ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് ലൈക്കുകളുടെ എണ്ണം അടക്കമുള്ള ജനറലായ കാര്യങ്ങൾ മറച്ച് വയ്ക്കാനുള്ള ഓപ്ഷൻ 2019 മുതൽ ഫേസ്ബുക്ക് പരീക്ഷിക്കുന്നുണ്ട്.

 

 ഫീച്ചർ

ഉപയോക്താക്കൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ പരീക്ഷിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവർ ഫീഡിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലുള്ള ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ സാധിക്കും. ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്ത് വയ്ക്കുന്നത് ചിലർക്ക് പ്രയോജനകരവും മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതുമാണ്. പ്രത്യേകിച്ചും ട്രെൻഡുചെയ്യുന്നതോ ജനപ്രിയമായതോ ആയ കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ആളുകൾ ലൈക്കുകളുടെ എണ്ണങ്ങൾ നോക്കാറുണ്ട്.

ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ

ലൈക്കുകൾ

പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതിന് പകരം ഷെയർ ചെയ്യുന്ന ഫോട്ടോകളിലും വീഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടിച്ചേർത്തു. ലൈക്കുകൾ ഹൈഡ് ചെയ്താൽ ലൈക്കുകൾ കുറഞ്ഞു പോയി എന്നുള്ള ചെറുപ്പക്കാർ അടക്കമുള്ളവർക്ക് ഉണ്ടാകാൻ ഇടയുള്ള മാനസിക വിഷമങ്ങളും ഇല്ലാതാക്കാൻ സാധിക്കും. ലൈക്കുകൾ ലഭിക്കുന്നില്ല എന്നതിൽ മാനസികമായി വിഷമം അനുഭവിക്കുന്ന ആളുകൾ ധാരാളമായി ഉണ്ട്.

ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കുന്നത് എങ്ങനെ
 

ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കുന്നത് എങ്ങനെ

ഇൻസ്റ്റാഗ്രാമിലെ ഉപയോക്താക്കൾക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പോ ശേഷമോ അവരുടെ ലൈക്കുകളുടെ എണ്ണം മറച്ചു വയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ഒരു പോസ്റ്റിന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ തിരഞ്ഞെടുത്ത് ‘ഹിറ്റ് ലൈക്ക് കൌണ്ട്' ഓപ്ഷനിൽ ടാപ്പുചെയ്യുക. സെറ്റിങ്സിലെ ഈ ഓപ്ഷൻ ഓഫുചെയ്യാനുള്ള ഓപ്ഷനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നൽകിയിട്ടുണ്ട്.

ബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇൻസ്റ്റാഗ്രാം ഫീഡിൽ ലൈക്കുകൾ എങ്ങനെ മറയ്ക്കാം

ഇൻസ്റ്റാഗ്രാം ഫീഡിൽ ലൈക്കുകൾ എങ്ങനെ മറയ്ക്കാം

ഇൻസ്റ്റാഗ്രാമിൽ മറ്റ് ആളുകളുടെ പോസ്റ്റുകളിൽ ലഭിച്ചിട്ടുള്ള ലൈക്കുകൾ എണ്ണുന്നതും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ആരുടെയും ലൈക്കുകളുടെ എണ്ണം കാണാതിരിക്കാനായി സെറ്റിങ്സിലേക്ക് പോയി പോസ്റ്റുകൾ തിരഞ്ഞെടുക്കുക. ഇതിൽ "ഹൈഡ് ലൈക്ക്, വ്യൂ കൌണ്ട്സ്" എന്നതിന് അടുത്തുള്ള ടോഗിൾ അമർത്തുക ഇത് ചെയ്താൽ ഫീഡിലെ പോസ്റ്റുകളുടെയും ലൈക്കുകളോ വ്യൂസോ കാണിക്കില്ല.

ഫേസ്ബുക്കിൽ ലൈക്കുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

ഫേസ്ബുക്കിൽ ലൈക്കുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

ഫേസ്ബുക്കിൽ ലൈക്കുകൾ ഹൈഡ് ചെയ്യുന്ന രീതി ഇൻസ്റ്റാഗ്രാമിലുള്ളതിന് സമാനമാണെന്നാണ് റിപ്പോർട്ടുകൾ. നിങ്ങളുടെ പോസ്റ്റുകളുടെ ലൈക്കുകൾ മറ്റുള്ളവർ കാണുന്നത് മറയ്ക്കാനുള്ള സംവിധാനവും പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ള ലൈക്കുകൾ നിങ്ങൾക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും വരും ആഴ്ചകളിൽ ഫേസ്ബുക്കിലേക്ക് വരും. പല ഉപയോക്താക്താക്കളും നേരിടുന്ന സമ്മർദ്ദവം ഉത്കണ്ഠയുമാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരാനുള്ള കാരണമെന്നും ഇത് ചെറുപ്പക്കാർ അടക്കമുള്ളവരുടെ മാനസികാരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നുമാണ് റിപ്പോർട്ട്.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

Most Read Articles
Best Mobiles in India

English summary
Facebook and Instagram give users the option to hide the number of likes they receive for their posts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X