സ്നാപ്പ് ചാറ്റിൻ്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ സ്പോട്ട് ലൈറ്റിൽ നിന്നും ക്രിയേറ്റർമാർക്ക് പണവും നേടാം ?

|

കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി വ്യത്യസ്ഥ തരം ഉള്ളടക്കങ്ങൾക്ക് അനുസൃതമായ പ്ലാറ്റ് ഫോമുകൾ സോഷ്യൽ മീഡിയ ആപ്പുകൾ കൊണ്ടു വരാറുണ്ട്. അത്തരം പുതിയ ഒരു പ്ലാറ്റ് ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് സ്നാപ്പ് ചാറ്റ്.വിനോദ വീഡിയോ ഉള്ളടക്കങ്ങൾക്കായി സ്പോട്ട് ലൈറ്റ് എന്ന പ്ലാറ്റ് ഫോമാണ് സ്നാപ്പ് ചാറ്റ് ഒരുക്കിയിരിക്കുന്നത്.

സ്നാപ്പ് ചാറ്റിൻ്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ സ്പോട്ട് ലൈറ്റിൽ

 

ഇൻസ്റ്റഗ്രാം റീൽസ്, ടിക് ടോക് എന്നിവക്ക് സമാനമായ 'സ്പോട് ലൈറ്റ്’ സ്നാപ്പ് ചാറ്റ് ആപ്പിനുള്ളിൽ ലഭ്യമാണ്. ജനുവരിയിലെ കണക്ക് പ്രകാരം 100 മില്യൺ ആളുകൾ സ്പോട്ട് ലൈറ്റ് ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ടിക് ടോക്കിന് സമാനമാണ് സ്നാപ്പ് ചാറ്റ് എന്ന് പറയുമ്പോളും മറ്റ് ആപ്പുകളെ അപേക്ഷിച്ച് വ്യത്യസ്ഥമായ ചില ഫീച്ചറുകളും സ്നാപ്പ് ചാറ്റ് നൽകുന്നുണ്ട്.

സ്നാപ്പ് ചാറ്റിൻ്റെ സ്പോട്ട് ലൈറ്റ് പ്ലാറ്റ് ഫോമിൽ പുതുതായി എന്തൊക്കെയുണ്ട് ?

ടിക് ടോക്, ഇൻസ്റ്റഗ്രാം റീൽ എന്നിവയിൽ നിന്നും വ്യത്യസ്ഥമായി പബ്ലിക്കായി കമൻ്റുകളിടാൻ സ്പോട്ട് ലൈറ്റ് അനുവദിക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ ക്രിയേറ്റർമാർ നേരിടുന്ന പല വിധത്തിലുള്ള അവഹേളനങ്ങൾ കുറക്കാൻ ഇതു വഴി സാധിക്കും. തങ്ങളുടെ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാൻ പബ്ലിക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യേണ്ട ആവശ്യവും സ്പോട്ട് ലൈറ്റിനില്ല. ഡിഫാൾട്ട് പ്രൈവസി സെറ്റിംഗ്സ് ഉപയോഗിച്ച് സാധാരണയുള്ള അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റുകൾ സൃഷ്ടിക്കാവുന്നതാണ്.

പേര് വിവരങ്ങൾ വെളിപ്പെടുത്താതെ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാനും സ്പോട്ട് ലൈറ്റിൽ സാധിക്കും. പക്ഷെ മറ്റിടങ്ങളിൽ നിന്നും എടുത്ത ഉള്ളടക്കങ്ങൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്യാനാകില്ല. ഒറിജിനൽ ഉള്ളടക്കങ്ങൾ മാത്രമാണ് ഈ രീതിയിൽ പോസ്റ്റ് ചെയ്യാനാകൂ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനോട് ഒപ്പം മനുഷ്യരുടെ സഹായം കൂടി ഉൾപ്പെടുത്തിയാണ് സ്പോട്ട് ലൈറ്റിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതെന്ന് സ്നാപ്പ് ചാറ്റ് വ്യക്തമാക്കി.

ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യാൻ സാധിക്കുന്നു എന്നാണ് സ്നാപ്പ് ചാറ്റിൻ്റെ മറ്റൊരു സവിശേഷത. ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർക്ക് പണം നേടാനും അവസരം ഉണ്ട്. '1 മില്യൺ എ ഡേ’ എന്ന പരിപാടിയിലൂടെ ഇന്ത്യയിലുള്ള സ്പോട്ട് ലൈറ്റിൻ്റെ ക്രിയേറ്റർമാക്കാണ് ഇതിന് അവസരം. ഉള്ളടക്കത്തിന് നിശ്ചിതം എണ്ണം കാഴ്ച്ചക്കാരെ ലഭിച്ചാലാണ് പണം ലഭിക്കുക.

സ്പോട്ട് ലൈറ്റ് എങ്ങനെ ഉപയോഗിക്കാം.

  • നിങ്ങളുടെ ഫോണിൽ സ്‌നാപ്ചാറ്റ് അപ്ലിക്കേഷൻ തുറക്കുക
  • അപ്ലിക്കേഷൻ തുറന്ന് കഴിഞ്ഞാൽ, ചുവടെ വലത്തേ മൂലയിലുള്ള പ്ലേബാക്ക് ബട്ടൺ ടാപ്പുചെയ്യുക.
  • ഇതോടെ സ്‌പോട്ട്‌ലൈറ്റ് പ്ലാറ്റ്ഫോം തുറന്ന് വരും.
  • താഴേക്ക് സ്ക്രോൾ ചെയ്ത് ഉള്ളടക്കങ്ങൾ കാണാം, ഇഷ്ടമായവക്ക് ഹാർട്ട് ഐക്കൺ നൽകി ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം.
  • ഒരു സ്‌പോട്ട്‌ലൈറ്റ് സൃഷ്‌ടിക്കുന്നതിന്, സ്‌നാപ്പ് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഷൂട്ടിംഗ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
With the aim of keeping their viewers engaged for an extended period of time, social media sites have been pushing the envelope to introduce interactive formats.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X