ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ

|

ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിങ്ങളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ? നിങ്ങൾ ആഗ്രഹിക്കാതെ നിങ്ങളുടെ ചിത്രങ്ങൾ ഗൂഗിൾ റിസൽട്ടിൽ വരുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് ആശങ്കയും അത് റിമൂവ് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവോ? എങ്കിൽ ഇതാ അതിനുള്ള സ്റ്റെപ്പുകളാണ് ഈ ലേഘനത്തിൽ വിശദീകരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്ന് കൂടിയാണിത്.

 

സെർച്ച്

ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിങ്ങളുടെ ചിത്രങ്ങൾ വരുന്നത് ഇഷ്ടമല്ലെങ്കിൽ അത് നീക്കം ചെയ്യുന്നതാണ് നല്ലത്. കാരണം പല ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സ്വന്തം ഇഷ്ടപ്രകാരം നമ്മൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പലപ്പോഴും സുരക്ഷിതമല്ല. പിന്നെ നമ്മുടെ അറിവോ സമ്മതമോ പോലും കൂടാതെ ഇന്റർനെറ്റിലുന്ന ചിത്രങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ. പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ നാട്ടിൽ സാധാരണയെന്ന പോലെയാണ് നടക്കുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നാം അറിയാതെ സെർച്ച് റിസൽട്ടുകളിലും മറ്റും എത്തുന്ന ചിത്രങ്ങൾ റിമൂവ് ചെയ്യുന്നത് തന്നെയാണ് നല്ലത്.

ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!

 

ഇമേജസ്
 

ഒരിക്കൽ ഈ ചിത്രങ്ങൾ നീക്കം ചെയ്‌ത് കഴിഞ്ഞാൽ, അത് പിന്നീട് ഇമേജസ് ടാബിലോ ഗൂഗിൾ സെർച്ചിലെ ഒരു ഫീച്ചറിലും തമ്പ്നെയിലുകളായി പോലും ദൃശ്യമാകില്ല. ഗൂഗിൾ സെർച്ചിൽ നിന്നും ഇമേജസ് ഡിലീറ്റ് ചെയ്താലും അത് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റുകളിൽ നിന്നും അവ ഡിലീറ്റ് ആകില്ല. ഇൻറർനെറ്റിൽ നിന്നും ഇമേജസ് നീക്കം ചെയ്യില്ലെന്നും ഗൂഗിൾ വിശദീകരിക്കുന്നു. ഈ വെബ്സൈറ്റുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെങ്കിൽ അതിനും ചില നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ ഗൂഗിൾ പ്രത്യേകം വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കൌമാരക്കാർക്കും അവരുടെ രക്ഷകർത്താക്കൾക്കും ചിത്രങ്ങൾ സെർച്ച് റിസൽട്ടിൽ നിന്നും ഒഴിവാക്കാൻ അഭ്യർഥിക്കാം. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടാൻ ഉള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണത്.

റിസൽട്ടുകളിൽ

റിസൽട്ടുകളിൽ

കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും രക്ഷിതാക്കൾക്കും അവരുടെ ഇമേജ് തിരയൽ റിസൽട്ടുകളിൽ നിന്ന് അവരുടെ ചിത്രങ്ങൾ ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാമെന്ന് Google പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് സംരക്ഷണം വർദ്ധിപ്പിക്കുന്നതിനാണ് ഈ പ്രവർത്തനം ലക്ഷ്യമിടുന്നത്. " യുവാക്കൾക്ക് അവരുടെ ഡിജിറ്റൽ ഫുട്പ്രിന്റിലും അവരുടെ ചിത്രങ്ങൾ എവിടെയൊക്കെ കാണാമെന്നതിലും നിയന്ത്രണം ഏർപ്പെടുത്താൻ ഈ ഫീച്ചറിന് കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓൺലൈനിൽ കുട്ടികൾ വിവരങ്ങൾ തെരയുമ്പോൾ അവരെയും കുടുംബങ്ങളെയും സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ സ്വീകരിക്കുന്ന മുൻകരുതലുകളും ഏറെയാണ്. " ഗൂഗിൾ അവരുടെ ബ്ലോഗ്‌ പോസ്റ്റിൽ പറയുന്നു.

അതിവേഗം നിയന്ത്രിക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്അതിവേഗം നിയന്ത്രിക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്

ഫിൽ

ചിത്രം നീക്കം ചെയ്തുകഴിഞ്ഞാൽ, അത് ഇമേജസ് ടാബിലോ ഗൂഗിൾ സെർച്ചിലെ ഒരു ഫീച്ചറിലും തമ്പ് നെയിൽ ആയി കാണാൻ കഴിയില്ലെന്നതും പ്രത്യേകതയാണ്. നിങ്ങൾ 18 വയസിന് താഴെയുള്ള കുട്ടിയോ അവരുടെ രക്ഷകർത്താക്കളോ ആണെങ്കിൽ, ഗൂഗിൾ സെർച്ചിൽ ചിത്രങ്ങൾ നീക്കംചെയ്യാൻ അഭ്യർഥിക്കാവുന്നതാണ്. അത് എങ്ങനെ ആണെന്ന് നോക്കാം.

 • ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്ന് 18 വയസിന് താഴെയുള്ള യൂസേഴ്സിന്റെ ചിത്രങ്ങൾ എങ്ങനെ നീക്കം ചെയ്യണമെന്ന് അഭ്യർഥിക്കാം
 • പോളിസിയുമായി ബന്ധപ്പെട്ട 'ഹെൽപ്പ് പേജ്' സന്ദർശിക്കുക. ശേഷം റിക്വസ്റ്റ് ഫോമും ഫിൽ ചെയ്ത് നൽകണം.
 • ചിത്രങ്ങൾ നീക്കം ചെയ്യുന്ന പ്രോസസ് തുടങ്ങാൻ ' സപ്പോർട്ട് ലിങ്ക് ഓപ്ഷൻ ' തെരഞ്ഞെടുക്കുക.
 • നിങ്ങൾ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ചിത്രങ്ങൾ, ആ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും സെർച്ച് റിസൽട്ട് പേജുകളുടെ യുആർഎല്ലുകൾ, ചിത്രങ്ങൾ കാണിക്കുന്ന തിരയൽ സെർച്ച് കീ വേർഡ്സ് എന്നിവ പോലുള്ള വിവരങ്ങൾ നൽകി ഫോം ഫിൽ ചെയ്തു നൽകുക.

  ഇംഗ്ലീഷ് വാക്കുകൾ പഠിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾഇംഗ്ലീഷ് വാക്കുകൾ പഠിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

   

  ഗൂഗിൾ

  നിങ്ങളുടെ റിക്വസ്റ്റ് സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അപേക്ഷ ഗൂഗിൾ പരിശോധിക്കും. അധിക വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ഗൂഗിൾ നിങ്ങളെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യും. അഭ്യർഥന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്ത് കഴിഞ്ഞാൽ കമ്പനി ഉപയോക്താവിനെ നേരിട്ട് അറിയിക്കുകയും ചെയ്യും. ഗൂഗിൾ ഫീച്ചറുകളെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവർക്കായി ചിലത് കൂടി പറയാം. സെർച്ച് റിസൽട്ടുകളിൽ നിന്നും മറ്റ് കണ്ടന്റുകളും നീക്കം ചെയ്യാൻ ഗൂഗിൾ അനുവദിക്കുന്നു. ഒരാളുടെ സമ്മതമില്ലാതെ പകർത്തിയ ചിത്രങ്ങൾ, അശ്ലീല ചിത്രങ്ങൾ, സാമ്പത്തിക വിവരങ്ങൾ ആരോഗ്യ സംബന്ധമായ വിശദാംശങ്ങൾ എന്നിവയെല്ലാം ഇങ്ങനെ നീക്കം ചെയ്യാനും ഗൂഗിൾ അനുവദിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Here's how to remove your images from Google search results.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X