ജിമെയിലിൽ നിങ്ങളുടെ ഇ-മെയിൽ ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ ?

|

വളരെ പ്രധാനപ്പെട്ട ഒരു മെയിൽ സമയത്ത് അയക്കുവാൻ സാധിക്കാതെ വരുമ്പോൾ എന്ത് ചെയ്യും? സമയത്ത് മെയിൽ അയക്കുവാൻ സാധിക്കാത്തത് പല കാരണങ്ങൾ കൊണ്ടാണ്. അത്തരം കാരണങ്ങളിൽ സമയക്കുറവ്, ജോലിത്തിരക്ക്, വീട്ടിലെ കാര്യങ്ങൾ, വൈദ്യതി തടസം എന്നിവ ഉൾപ്പെടുന്നു. ഇതിനെല്ലാത്തിനും ഒരു പരിഹാരം എന്ന നിലയിൽ ജി-മെയിലിന് ഇപ്പോൾ വളരെ രസകരമായ മറ്റൊരു സവിശേഷത കൂടി കൈവന്നിരിക്കുകയാണ്. അത് നിങ്ങളുടെ ഇ-മെയിലുകൾ ഷെഡ്യൂൾ ചെയ്യാൻ സഹായിക്കും. നിങ്ങൾ തിരക്ക് ആണെങ്കിൽ പോലും സമയം ഉള്ളപ്പോൾ ഒരു ഇ-മെയിൽ അയക്കുവാൻ ഷെഡ്യൂൾ ചെയ്യ്ത് വയ്ക്കാവുന്നതാണ്. അതുവഴി സമയത്ത് മെയിൽ ആർക്കാണോ അയക്കേണ്ടത് അവർക്ക് ലഭിക്കുകയും ചെയ്യും.

 

ജിമെയിലിൽ നിങ്ങളുടെ ഇ-മെയിൽ ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ ?

ജി-മെയിലിൻറെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊണ്ടുവന്ന ചില പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു, അതിലൊന്നാണ് ഷെഡ്യൂൾ ഇ-മെയിൽ ഫീച്ചർ. ഫെയ്‌സ്ബുക്ക് ഷെഡ്യൂളിംഗ് പോസ്റ്റ് പോലെ മെയിലിംഗ് സേവനവും നിങ്ങളുടെ ഇ-മെയിൽ ഷെഡ്യൂൾ ചെയ്യാൻ സഹായിക്കുന്നു. ജി-മെയിൽ ഇ-മെയിലുകൾ ഷെഡ്യൂൾ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഒരു തേർഡ് പാർട്ടി ആഡ്-ഓൺ ഉപയോഗിക്കേണ്ടി വരും. ഇമെയിലുകൾ ഷെഡ്യൂൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിൾ ഇപ്പോൾ ഉപയോഗിക്കാൻ എളുപ്പമുള്ള ഷെഡ്യൂളിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പുകളിലും ജി-മെയിലിൻറെ ഒരു മൊബൈൽ അപ്ലിക്കേഷൻ എഡിഷനുകളിലും ഈ സവിശേഷത ലഭ്യമാണ്.

ഡെസ്ക്ടോപ്പിൽ ജി-മെയിൽ ഷെഡ്യൂൾ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ ?

ഡെസ്ക്ടോപ്പിൽ ജി-മെയിൽ ഷെഡ്യൂൾ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ ?

 • നിങ്ങൾക്ക് അയക്കേണ്ട ഇമെയിൽ തയ്യാറാക്കുക.
 • ഇമെയിൽ ഡ്രാഫ്റ്റ് ചെയ്തുകഴിഞ്ഞാൽ, 'SEND' ബട്ടണിന് അടുത്തുള്ള അമ്പടയാള ബട്ടണിൽ ക്ലിക്കുചെയ്യുക.
 • നിങ്ങളുടെ ഇമെയിൽ കൈമാറാൻ ആഗ്രഹിക്കുന്ന തീയതിയും സമയവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
 • 'SCHEDULE SEND' ഓപ്ഷൻ ക്ലിക്കുചെയ്യുക. സാധാരണ ഇമെയിലുകൾ പോലെ നിങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഇമെയിലുകളും നിങ്ങൾക്ക് പഴയപടിയാക്കാൻ കഴിയും.
 • നിങ്ങളുടെ മൊബൈൽ‌ ഫോണിൽ‌ നിങ്ങൾ‌ ഈ ഫീച്ചർ ഉപയോഗിക്കുവാൻ ശ്രമിക്കുകയണെങ്കിൽ അമ്പടയാളത്തിന് പകരം സ്‌ക്രീനിൻറെ മുകളിൽ വലത് കോണിലുള്ള മൂന്ന്‌ ഡോട്ടുകളിൽ‌ ക്ലിക്ക് ചെയ്യേണ്ടതല്ലാതെ സമാന ഘട്ടങ്ങൾ‌ പാലിക്കുക. നിങ്ങളുടെ ഇമെയിൽ സമയം ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ഓപ്ഷൻ അതിൽ കാണിക്കും.
 • ഷെഡ്യൂൾ ചെയ്യ്ത ഇമെയിൽ ക്യാൻസൽ ചെയ്യുന്നതെങ്ങനെ ?
   

  ഷെഡ്യൂൾ ചെയ്യ്ത ഇമെയിൽ ക്യാൻസൽ ചെയ്യുന്നതെങ്ങനെ ?

  • നിങ്ങളുടെ ജിമെയിൽ തുറക്കുക.
  • ഇടത് പാനലിൽ കാണുന്ന 'SCHEDULE' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • നിങ്ങൾക്ക് ക്യാൻസൽ ചെയ്യേണ്ട ഇമെയിൽ സെലക്റ്റ് ചെയ്യുക
  • നിങ്ങളുടെ മെയിലിൻറെ വലതുവശത്തായി കാണുന്ന 'CANCEL SEND' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ ഷെഡ്യൂൾ ചെയ്യ്ത മെയിൽ ക്യാൻസൽ ചെയ്യുമ്പോൾ അത് ഡ്രാഫ്റ്റ് ആയി മാറും.

Most Read Articles
Best Mobiles in India

English summary
To schedule emails in Gmail, users previously had to utilize a third-party ad-on. Google has now launched an easy-to-use scheduling feature to assist users with email scheduling. Gmail's feature is available on both the desktop and mobile app versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X