ഫേസ്ബുക്ക് മെസഞ്ചറിൽ നിങ്ങൾക്ക് തനിയെ ഇല്ലാതാകുന്ന മെസേജുകൾ അയക്കാം

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസേജിങ് സംവിധാനം പ്രചാരത്തിലുണ്ട്. മെസഞ്ചർ, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് അപ്ലിക്കേഷനുകൾക്ക് സാധാരണയായി എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ സംവിധാമാണ് ഉള്ളത്. ഇത് നിങ്ങളുടെ ചാറ്റുകൾ‌ കൂടുതൽ‌ സുരക്ഷിതമാക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. മെസേജുകൾ വായിച്ചു കഴിഞ്ഞാൽ സ്വയം ഇല്ലാതാകുന്ന സംവിധാനമാണ് ഇത്.

ഡിസപ്പിയറിങ് മെസേജുകൾ
 

ഡിസപ്പിയറിങ് മെസേജുകൾ അയയ്‌ക്കുന്നതിനായി സിക്രട്ട് കോൺവർസേഷൻ എന്നൊരു സവിശേഷതയാണ് മെസഞ്ചറിൽ ഉള്ളത്. ഇത് ചാറ്റിൽ തന്നെ ചെയ്യാൻ കഴിയുന്നൊരു സംവിധനമാണ്. വ്യത്യസ്‌തമായി എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ഇവ സാധാരണ ചാറ്റുകളിൽ ചെയ്യാൻ കഴിയില്ല. സിക്രട്ട് കോൺവർസേഷനിൽ ഒരു പ്രത്യേക ചാറ്റ് പാനൽ ഉണ്ട്, അവിടെ നിങ്ങൾക്ക് ചില എക്ട്രാ ഓപ്ഷനുകളും ലഭ്യമാണ്.

അപ്രത്യക്ഷമാകുന്ന മെസേജുകൾ എങ്ങനെ അയയ്ക്കാം

അപ്രത്യക്ഷമാകുന്ന മെസേജുകൾ എങ്ങനെ അയയ്ക്കാം

നിങ്ങൾക്ക് ഫേസ്ബുക്ക് മെസഞ്ചർ അപ്ലിക്കേഷനിൽ എൻക്രിപ്റ്റുചെയ്‌തതും രഹസ്യവുമായ മെസജുകൾ അയക്കാൻ സാധിക്കും. ഈ മെസേജുകൾ അയയ്‌ക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇവ കൃത്യമായി ചെയ്താൽ നിങ്ങളുടെ മേസേജുകൾ നിശ്ചിത സമയത്തിന് ശേഷം ഡിസപ്പിയറായി പോകും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാം

ചെയ്യേണ്ടത് ഇത്ര മാത്രം

ചെയ്യേണ്ടത് ഇത്ര മാത്രം

ഘട്ടം 1: ഗൂഗിൾ സ്റ്റോറിൽ നിന്ന് മെസഞ്ചർ അപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്യുക.

ഘട്ടം 2: ഉപയോക്താവിന്റെ പ്രൊഫൈലിലേക്ക് പോയി പേരിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: സീക്രറ്റ് കോൺവർസേഷൻ എന്ന് എഴുതിയ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4: ഒരു ചാറ്റ് പാനൽ തുറന്ന് വരും. അവിടെ മെസേജ് ടൈപ്പുചെയ്യുക.

ഘട്ടം 5: ഇനി ടൈമറിന്റെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. ഇത് കൂടി ചെയ്യുക.

ഘട്ടം 6: ടൈമറിൽ സെറ്റ് ചെയ്ത സമയത്ത് മെസേജ് ഓട്ടോമാറ്റിക്കായി ഡിസപ്പിയറായതായി നിങ്ങൾക്ക് കാണും.

എളുപ്പ വഴി
 

ഈ എളുപ്പ വഴിയിലൂടെ നിങ്ങൾക്ക് മെസഞ്ചർ ആപ്ലിക്കേഷനിലൂടെ എൻ‌ക്രിപ്റ്റ് ചെയ്ത ഡിസപ്പിയറിങ് മെസേജുകൾ അയയ്ക്കാൻ കഴിയും. ഇത് വളരെ എളുപ്പമുള്ള പ്രക്രിയയാണ്, മാത്രമല്ല ഇത് വളരെ സുരക്ഷിതവുമാണ്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷയെക്കുറിച്ചോ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചോ ആശങ്കപ്പെടാതെ സ്വകാര്യ സംഭാഷണങ്ങൾ നടത്തുന്നത് മികച്ച മാർഗ്ഗമാണ് ഇത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോമിൽ സേവ് ചെയ്ത പാസ്വേർഡുകൾ എങ്ങനെ കാണാം

Most Read Articles
Best Mobiles in India

English summary
Instant messaging has become very popular in the past few years. The messaging apps like Messenger, Telegram, WhatsApp usually have an end to end encryption which is an important factor to secure your chats even more. Facebook has introduced Secret Conversation recently, which will make sure to disappear the messages after it has been read. Telegram already had this feature of automatically deleting the messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X