വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി സ്റ്റിക്കറുകൾ, ജിഫ് ഇമേജുകൾ എങ്ങനെ അയയ്ക്കാം ?

|

മറ്റെല്ലാ ഉത്സവങ്ങളെയും പോലെത്തന്നെ ഈ വർഷം ദീപാവലി വളരെ വ്യത്യസ്തമായിരിട്ടായിരിക്കും നമ്മൾ ആഘോഷിക്കുന്നത്. അതിനുള്ള പ്രധാന കാരണം കൊറോണ വൈറസിൻറെ കടന്നുവരവ് തന്നെ. ഈ വർഷം 'സാമൂഹിക അകലം പാലിക്കുക' എന്നതാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുൻപ് ദിപാവലി ആഘോഷിച്ചിരുന്നത് കൂട്ടമായി ആയിരുന്നെങ്കിൽ ഇപ്പോൾ അതില്ല, അത്രമാത്രം. 'സോഷ്യൽ ഡിസ്റ്റൻസ്' ഈ ഒരവസ്ഥയിൽ കൈകാര്യം ചെയ്യുന്നതിൽ സോഷ്യൽ മീഡിയകളും ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ഈ സാമൂഹ്യമാധ്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട മെസ്സേജിങ് ആപ്പ് കൂടിയായ വാട്ട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മെസ്സേജിങ് പ്ലാറ്റ്ഫോമിന് ലോകത്ത് ദശലക്ഷക്കണക്കിന് ഉപയോക്താക്കലുണ്ട്. മാത്രമല്ല, ഇത് പ്രിയപ്പെട്ടവരുമായി ഇപ്പോഴും ബന്ധം പുലർത്താനുള്ള ഒരു നല്ല മാർഗമായി പ്രവർത്തിക്കുന്നു.

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി
 

ടെക്സ്റ്റുകൾ, ഫോട്ടോകൾ, ജിഫുകൾ, സ്റ്റിക്കറുകൾ എന്നിവയുടെ രൂപത്തിൽ ആശംസകൾ അയയ്ക്കാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങൾ ഈ മെസ്സേജിങ് പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ ആളാണെങ്കിൽ നിങ്ങളുടെ കോൺടാക്റ്റിലേക്ക് സ്റ്റിക്കറുകളോ അല്ലെങ്കിൽ ജിഫുകളോ എങ്ങനെ അയയ്ക്കണമെന്ന് ഇവിടെ നിന്നും മനസിലാക്കാവുന്നതാണ്.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി ഫോട്ടോകൾ എങ്ങനെ അയയ്ക്കാം ?

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി ഫോട്ടോകൾ എങ്ങനെ അയയ്ക്കാം ?

1. നിങ്ങൾ ആദ്യം നിങ്ങളുടെ മൊബൈൽ‌ ഫോണിലേക്ക്‌ ഒരു ഹാപ്പി ദീപാവലി ഗ്രീറ്റിംഗ് ഫോട്ടോ ഡൗൺ‌ലോഡ് ചെയ്യുക.

2. ഫോട്ടോകൾ‌ ഡൗൺ‌ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. തുടർന്ന് നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് തുറന്ന് ദീപാവലി ആശംസകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ് തിരഞ്ഞെടുക്കുക.

3. ആ കോൺടാക്റ്റിന്റെ ചാറ്റ് ബോക്സ് തുറക്കുക. അറ്റാച്ചുമെന്റ് ഐക്കണിൽ ക്ലിക്കുചെയ്യുക. തുടർന്ന്, 'ഫോട്ടോകൾ' എന്നതിൽ ക്ലിക്കുചെയ്യുക.

4. നിങ്ങളുടെ ഫോൺ ഗാലറിയിൽ നിന്നും നിങ്ങൾ നേരത്തെ ഡൗൺലോഡ് ചെയ്യ്ത ഫോട്ടോ തിരഞ്ഞെടുക്കുക, തുടർന്ന് 'സെൻറ്' എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക.

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി ജിഫുകൾ എങ്ങനെ അയയ്ക്കാം ?

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി ജിഫുകൾ എങ്ങനെ അയയ്ക്കാം ?

1. നിങ്ങളുടെ കോൺ‌ടാക്റ്റ് പട്ടികയിലേക്ക് ഹാപ്പി ദീപാവലി ജിഫുകൾ അയയ്‌ക്കുന്നതിന് ആദ്യം കോൺ‌ടാക്റ്റ് ഓപ്പൺ ചെയ്യുക.

2. ടൈപ്പിംഗ് സ്ഥലത്ത് ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് അവിടെ ജിഎഫ് ഓപ്ഷൻ കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

3. സെർച്ച് ബാറിൽ "ഹാപ്പി ദീപാവലി" അല്ലെങ്കിൽ "ദീപാവലി" എന്ന് ടൈപ്പ് ചെയ്യുക. 'താഴെ കാണിച്ചിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏതെങ്കിലും ഒരു ജിഫ് തിരഞ്ഞെടുക്കുക. തുടർന്ന്, 'സെൻറ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ദീപാവലി ആശംസകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ കോൺടാക്റ്റിനും ഈ രീതിയിൽ അയക്കാവുന്നതാണ്.

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി സ്റ്റിക്കറുകൾ എങ്ങനെ അയയ്ക്കാം ?
 

വാട്ട്‌സ്ആപ്പിൽ ഹാപ്പി ദീപാവലി സ്റ്റിക്കറുകൾ എങ്ങനെ അയയ്ക്കാം ?

വാട്ട്‌സ്ആപ്പ് ഈ വർഷം ആദ്യം സ്റ്റിക്കറുകൾ അവതരിപ്പിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് ഉപയോക്താക്കൾക്കിടയിൽ വളരെയേറെ പ്രചാരം നേടുകയും ചെയ്യ്തു. വാട്ട്‌സ്ആപ്പിൽ നിരവധി സ്റ്റിക്കർ പാക്കുകൾ ഇപ്പോൾ ലഭ്യമാണ്. ഒരു ‘ദീപാവലി സ്റ്റിക്കർ പായ്ക്ക്' ലഭിക്കുന്നതിനായി നിങ്ങൾ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പോയി ഒരു വാട്ട്‌സ്ആപ്പ് സ്റ്റിക്കർ പായ്ക്ക് ഡൗൺലോഡ് ചെയ്ത് അനുയോജ്യമായ ദീപാവലി പായ്ക്ക് കണ്ടെത്തുക. തുടർന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്റ്റിക്കർ ഗാലറിയിൽ ഈ പായ്ക്ക് കണ്ടെത്താനാകും.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Millions of people around the world use the Facebook-owned messaging app and that makes it a good way to communicate with loved ones. In the form of text, images, GIFs and even stickers, WhatsApp enables users to submit greetings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X