വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

|

രാജ്യത്തെ പൌരന്മാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ആണ് വോട്ടർ ഐഡി കാർഡ്. ഇത് ഒരു ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് പ്രൂഫ് ആയും ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് രേഖപ്പെടുത്താൻ നിങ്ങൾക്ക് ഒരു വോട്ടർ ഐഡി കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. വോട്ടർ ഐഡി കാർഡ് വോട്ടിങിന് മാത്രം ഉപയോഗിക്കാൻ ഉളളതല്ല. നിരവധി സർക്കാർ പദ്ധതികൾക്കും ഗ്രാൻഡുകൾക്കുമൊക്കെയുള്ള തിരിച്ചറിയൽ രേഖയായും വോട്ടർ ഐഡി കാർഡ് ഉപയോഗിക്കാം. പ്രായപൂർത്തിയായി വോട്ടവകാശം നേടിയ എല്ലാ ഇന്ത്യൻ പൌരന്മാർക്കും വോട്ടർ ഐഡി കാർഡിന് അവകാശം ഉണ്ട്.

 

വോട്ടർ

തെരഞ്ഞെടുപ്പുകൾ അടുത്തൊന്നും ഇല്ലെങ്കിലും വോട്ടർ ഐഡി കാർഡ് അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കാൻ മറക്കരുത്. പ്രത്യേകിച്ചും സ്വന്തം സ്ഥലത്ത് നിന്നും മാറി ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുന്നവർ. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ അഡ്രസ് കൃത്യമായി അപ്ഡേറ്റ് ചെയ്തിരിക്കണം. വളരെ എളുപ്പത്തിൽ നമ്മുടെ തിരിച്ചറിയൽ കാർഡിലെ അഡ്രസ് മാറ്റാവുന്നതാണ്. നിലവിൽ രണ്ട് വഴികളാണ് വോട്ടർ ഐഡി കാർഡിലെ അഡ്രസ് മാറ്റാൻ ഉള്ളത്. ഒന്ന് ഓഫ്‌ലൈൻ ആയും രണ്ടാമത് ഓൺലൈൻ ആയും. ആദ്യം ഓഫ്‌ലൈനായി വിലാസം മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. പുതിയ അഡ്രസും അത് തെളിയിക്കുന്ന രേഖകളുമായി നിങ്ങളുടെ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ സമർപ്പിച്ച് ആണ് ഓഫ്‌ലൈൻ ആയി അഡ്രസ് മാറ്റേണ്ടത്.

കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

വോട്ടർ ഐഡി
 

അഡ്രസ് ഓൺലൈനായി മാറ്റുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക

 

 • www.nvsp.in - നാഷണൽ വോട്ടേഴ്‌സ് സർവീസസ് പോർട്ടലിൽ ലോഗിൻ ചെയ്യുക
 • നിങ്ങൾ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിലേക്ക് മാറിയെങ്കിൽ, പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷയുടെ കീഴിലുള്ള ഫോം 6ൽ ക്ലിക്ക് ചെയ്യണം.
 • ഒരേ നിയോജക മണ്ഡലത്തിനുള്ളിൽ നിങ്ങൾ ഒരു അഡ്രസിൽ നിന്ന് മറ്റൊരു അഡ്രസിലേക്ക് മാറിയിട്ടുണ്ടെങ്കിൽ, ഫോം 8എ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ പേര്, ജനന തീയതി, സംസ്ഥാനം, നിയോജകമണ്ഡലം, നിലവിലെ സ്ഥിരം വിലാസം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും ഇവിടെ ഫിൽ ചെയ്യുക.
 • ഇമെയിൽ വിലാസവും മൊബൈൽ നമ്പറും പോലെ ചില വിശദാംശങ്ങൾ ഓപ്ഷണൽ ആണ്. ഇവയും പൂരിപ്പിക്കുക.
 • ഫോട്ടോഗ്രാഫുകൾ, അഡ്രസ് പ്രൂഫ്, ഏജ് പ്രൂഫ് എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
 • അപ്‌ലോഡ് ചെയ്ത എല്ലാ രേഖകളും സഹിതം ഓൺലൈനായി ഫോം സമർപ്പിക്കുക.
 • ഇപ്പോൾ, ഡിക്ലറേഷൻ ഓപ്ഷൻ പൂരിപ്പിച്ച് ക്യാപ്ചയും എന്റർ ചെയ്യണം.
 • എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.
 • ശേഷം സബ്മിറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക.
 • ഇതോടെ നിങ്ങളുടെ അഡ്രസ് മാറ്റാൻ ഉള്ള അപേക്ഷ സബ്മിറ്റ് ആകും.
 • ആധാർ

  രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അടുത്തയാഴ്ച പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മറ്റി ചർച്ച ചെയ്യാനിരിക്കുകയാണ്. വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത്, മണ്ഡലത്തിന് വെളിയിലുള്ള പോളിങ് സ്റ്റേഷനുകളിൽ നിന്നും വോട്ട് ചെയ്യാൻ കഴിയുന്ന റിമോട്ട് വോട്ടിങ്, തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ച് കയറുന്ന ജനപ്രതിനിധികൾക്കെതിരെ നടപടി സ്വീകരിക്കൽ, പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി പൊതു വോട്ടർ പട്ടിക തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.

  വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽവാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ

  വോട്ടർ പട്ടിക

  വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ കേന്ദ്ര നിയമ മന്ത്രാലയത്തെ ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്ത് ഉടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ ജനസംഖ്യാ മാപ്പിങ് ആരംഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്ന സമയത്താണ് വിദൂര വോട്ടിങ് അവതരിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ് തയ്യാറാകുന്നത്. അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട ഒരു പൊതു വോട്ടർ പട്ടിക എന്ന നിർദ്ദേശവും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

   

Most Read Articles
Best Mobiles in India

English summary
The Voter ID Card is an identification card issued by the Election Commission to the citizens of the country. It can also be used as proof of identity or address of an Indian citizen. You must have a voter ID card to register to vote during the election. The voter ID card can also be used as an identification document for various government schemes and grants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X