Just In
- 51 min ago
എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ
- 1 hr ago
സ്പൈസ്ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം
- 2 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി
- 3 hrs ago
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
Don't Miss
- News
അസാം പ്രളയം; മരിച്ചവരുടെ എണ്ണം 26 ആയി, 1,374 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ
- Movies
'റോബിൻ ചെയ്ത തെണ്ടിത്തരം നീയും ചെയ്തു'; റിയാസിനോട് ദേഷ്യപ്പെട്ട് ജാസ്മിൻ, പൊട്ടികരഞ്ഞ് റിയാസ്!
- Lifestyle
കളിമണ്‍ പാത്രത്തിലെ ഒരു തുള്ളി വെള്ളം മതി ആയുസ്സിന്
- Automobiles
കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti
- Finance
ചുരുങ്ങിയത് 60%, ഒത്തുവന്നാല്‍ 122% ലാഭം നേടാം; ഈ സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ വിട്ടുകളയണോ?
- Sports
IPL 2022: ലഖ്നൗവിനെ ആര്‍സിബി വീഴ്ത്തും, കാരണം കാര്‍ത്തിക്! എന്തു കൊണ്ടെന്നറിയാം
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?
ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നതിൽ വാട്സ്ആപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കളെ പ്ലാറ്റ്ഫോമുകളിൽ സജീവമാക്കാനും പുതിയ യൂസേഴ്സിനെ ആകർഷിക്കാനും ആണ് കമ്പനി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ അവതരിപ്പിക്കുന്ന യൂസ്ഫുൾ ഫീച്ചേഴ്സും പ്ലാറ്റ്ഫോമിന്റെ ഉപയോക്തൃ സൌഹൃദ ശൈലിയുമാണ് വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് കാരണവും. പ്ലാറ്റ്ഫോമിൽ ഏതാണ്ട് എല്ലാ ഉപയോക്താക്കളും ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് സ്റ്റിക്കറുകൾ. ഇത് വരെ തേർഡ് പാർട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു യൂസേഴ്സ് സ്റ്റിക്കറുകൾ സൃഷ്ടിച്ചിരുന്നതും സുഹൃത്തുക്കൾക്ക് അയച്ചിരുന്നതും. എന്നാൽ ഇതാ യൂസേഴ്സിനെ ആവേശഭരിതരാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇത്രയും കാലം മറ്റ് ആപ്പുകൾ ഉപയോഗിച്ചാണ് യൂസേഴ്സ് സ്റ്റിക്കറുകൾ കണ്ടെത്തിയിരുന്നത്. ഇനി മുതൽ സ്റ്റിക്കറുകൾക്കായി മറ്റ് ആപ്പുകളുടെ പിന്നാലെ പോകേണ്ടതില്ല. വാട്സ്ആപ്പിനുള്ളിൽ തന്നെ സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാനുള്ള ഫീച്ചർ ആണ് കമ്പനി കൊണ്ട് വന്നിരിക്കുന്നത്.

മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ ആപ്പ് അധികം ബഹളങ്ങൾ ഇല്ലാതെയാണ് പുതിയ ഫീച്ചർ 'കസ്റ്റം സ്റ്റിക്കർ മേക്കർ' പുറത്തിറക്കിയത്. വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ആണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. "മാക്, പിസി എന്നിവയിൽ നിന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കായി ഞങ്ങൾ ഇപ്പോൾ അവതരിപ്പിച്ച ഒരു സൂപ്പർ കൂൾ ഫീച്ചറിനെ കുറിച്ച് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ, വെബിനും ഡെസ്ക്ടോപ്പിനുമായി വാട്സ്ആപ്പിൽ ഒരു പുതിയ ടൂൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്, അത് ഉപയോക്താക്കളെ അവരുടെ ഇഷ്ടാനുസൃത സ്റ്റിക്കറുകൾ നിർമ്മിക്കാൻ അനുവദിക്കുന്നു," കമ്പനി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

യൂസേഴ്സിന് ഏറെ ഗുണകരമായ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർ അതിനായി പ്രത്യേകം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമായിരുന്നു. കൂടുതൽ സ്റ്റിക്കറുകൾ ആവശ്യമുള്ളവർ രണ്ടും മൂന്നും സ്റ്റിക്കർ ആപ്പുകൾ ഇത്തരത്തിൽ ഫോണിൽ സൂക്ഷിക്കേണ്ടി വരും. ഈ അവസ്ഥയ്ക്കാണ് മാറ്റം ഉണ്ടായിരിക്കുന്നത്. വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറിന്റെ മറ്റ് പ്രത്യേകതകളെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല. ഈ ഫീച്ചർ ആദ്യം വാട്സ്ആപ്പ് വെബിലും പിന്നീട് ഡെസ്ക്ടോപ്പിനുള്ള വാട്സ്ആപ്പിലും എത്തും.

പുതിയ ഫീച്ചറാണെങ്കിലും പറയത്തക്ക പോരായ്മകളൊന്നും ഇതിലില്ല. പ്രത്യേകിച്ചും ചിത്രങ്ങൾ സ്നിപ്പ് ചെയ്യുന്നതിൽ. സ്റ്റിക്കർ മേയ്ക്കിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചിത്രങ്ങൾ വൃത്തിയായി കട്ട് ചെയ്തെടുക്കുന്നതാണ്. ഇത് അനായാസം നിർവഹിക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഇത് പോലെ ഫോട്ടോകൾ ക്രോപ്പ് ചെയ്യാനും പല രീതിയിൽ റൊട്ടേറ്റ് ചെയ്യാനും സാധിക്കും. ഇനി ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഇമേജ് പഴയപടി ആക്കാനോ വീണ്ടും ചെയ്യാനോ ഉള്ള അൺഡൂ, റീഡൂ ഫീച്ചറുകളും ലഭ്യമാണ്. പുതിയ ടൂൾ പരീക്ഷിക്കുന്നതിന്, ഉപയോക്താക്കൾ വാട്സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കേണ്ടതുണ്ട്. വാട്സ്ആപ്പ് കസ്റ്റം സ്റ്റിക്കർ മേക്കർ ടൂൾ എങ്ങനെ ഉപയോഗിക്കാമെന്നും നിങ്ങളുടേതായ സ്റ്റിക്കറുകൾ എങ്ങനെ സൃഷ്ടിക്കാമെന്നും മനസിലാക്കാൻ താഴേക്ക് വായിക്കുക.
മണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽ

- ആദ്യം, വാട്സ്ആപ്പ് വെബ് തുറക്കുക, തുടർന്ന് നിങ്ങൾ കസ്റ്റം സ്റ്റിക്കർ അയയ്ക്കാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ടാപ്പ് ചെയ്യുക.
- അടുത്തതായി, ചാറ്റ് ബാറിന് അടുത്തുള്ള പേപ്പർ ക്ലിപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങൾക്ക് പുതിയ ഇഷ്ടാനുസൃത സ്റ്റിക്കർ ടൂൾ ലഭിക്കും.
- സ്റ്റിക്കർ ഓപ്ഷൻ ടാപ്പ് ചെയ്യുക, തുടർന്ന് കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് അയയ്ക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്യുക.
- സ്റ്റിക്കർ ആക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, നിങ്ങൾക്ക് ഫോട്ടോ എഡിറ്റ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും കഴിയും.
- വാട്സ്ആപ്പ് നിലവിൽ സ്നിപ്പിങ് ക്രോപ്പിങ് ഓപ്ഷനുകൾ, ഇമോജികൾ, സ്റ്റിക്കർ പാനലിൽ നിന്നുള്ള സ്റ്റിക്കറുകൾ, ടെക്സ്റ്റ് എന്നീ ടൂളുകളാണ് ഉപയോഗിക്കാൻ അനുവദിക്കുന്നത്.
- നിങ്ങൾക്ക് ചിത്രത്തിൽ വരയ്ക്കാനും ഫോട്ടോയിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ പഴയപടി ആക്കാനും / വീണ്ടും ചെയ്യാനും ഒക്കെ കഴിയും.
- ആവശ്യമായ എഡിറ്റിങ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, സെലക്ട് ഓപ്ഷനിൽ ടാപ്പ് ചെയ്ത് കസ്റ്റമൈസ് ചെയ്ത സ്റ്റിക്കർ നിങ്ങളുടെ സുഹൃത്തിന് അയയ്ക്കാൻ കഴിയും.
മുമ്പ് സൂചിപ്പിച്ചതുപോലെ, പിസി, മാക് ഉപയോക്താക്കൾക്കായാണ് വാട്സ്ആപ്പ് നിലവിൽ പുതിയ കസ്റ്റം സ്റ്റിക്കർ മേക്കർ ടൂൾ പുറത്തിറക്കിയത്. ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാകുന്നതിനേക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല.

അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകൾ ആണ് മെസേജ് ലെവൽ റിപ്പോർട്ടിങും ഫ്ലാഷ് കോളുകളും. യൂസർ ഫ്രണ്ട്ലി ആയ പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ സഭ്യമല്ലാത്തെ മെസ്സേജുകൾ ഫ്ലാഗ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് മെസേജ് ലെവൽ റിപ്പോർട്ടിങ്. മെസേജ് ഫ്ലാഗ് ചെയ്ത് മറ്റൊരാളുടെ അക്കൌണ്ട് റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും യൂസേഴ്സിന് കഴിയും. മറ്റ് ആരെങ്കിലും അയച്ച നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മെസേജിൽ ലോങ് പ്രസ് ചെയ്യുക. തുറന്ന് വരുന്ന ഓപ്ഷൻ വഴി മെസേജ് ഫ്ലാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോർട്ട് അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാനും സാധിക്കും.
ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക് ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?

വാട്സ്ആപ്പ് രജിസ്ട്രേഷൻ പ്രോസസ് കൂടുതൽ ലളിതമാക്കുന്ന പുതിയ ഫീച്ചറാണ് ഫ്ലാഷ് കോൾ സംവിധാനം. രജിസ്റ്റർ ചെയ്യുമ്പോൾ എസ്എംഎസ് വെരിഫിക്കേഷന് പകരമായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഫ്ലാഷ് കോൾ ഫീച്ചർ. ഒരു പുതിയ ഫോണിൽ വാട്സ്ആപ്പ് സെറ്റ് ചെയ്യുമ്പോഴോ പഴയ ഹാൻഡ്സെറ്റിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആണ് ഫ്ലാഷ് കോൾ ഫീച്ചർ ഉപയോഗപ്പെടുത്താൻ കഴിയുന്നത്. രജിസ്റ്റർ ചെയ്യുമ്പോൾ എസ്എംസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോൺ നമ്പർ വെരിഫൈ ചെയ്യുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, കോൺടാക്റ്റ് ബ്ലോക്കിങ്, ഡിസ്സപ്പിയറിങ്ങ് മെസേജുകൾ, ടച്ച് ഐഡി അല്ലെങ്കിൽ ഫേസ് ഐഡി ആപ്പ് ലോക്കിങ് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999