മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ എന്തെളുപ്പം!

|

ഉപയോക്തൃ അടിത്തറ വളർത്താനായി വാട്സ്ആപ്പ് ടൺ കണക്കിന് ആനുകൂല്യങ്ങളും ഫീച്ചറുകളും ഓഫർ ചെയ്യുന്നുണ്ട്. വാട്സ്ആപ്പിന്റെ ഈ ഫീച്ചറുകളും ടൂളുകളും തന്നെയാണ് അതിന്റെ ആഗോള പ്രശസ്തിക്കും യൂസർ ബേസിനും കാരണം. നിലവിൽ ലോകത്ത് ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം കൂടിയാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ മാത്രം 390 മില്ല്യൺ ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിലവിൽ ഏറ്റവും സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം ആണെന്നും അവകാശ വാദം ഉന്നയിക്കുന്നു. ചാറ്റുകളിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ആണ് വാട്സ്ആപ്പിനെ സുരക്ഷിതമാക്കുന്നത്. ചാറ്റ് ചെയ്യുന്നവർക്ക് അല്ലാതെ മറ്റാർക്കും സന്ദേശങ്ങൾ കാണാൻ കഴിയില്ലെന്നാണ് വാട്സ്ആപ്പ് പറയുന്നത്.

 

വാട്സ്ആപ്പ്

കാര്യമെന്തൊക്കെ ആയാലും നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും യൂസർ ഫ്രണ്ട്ലി ആയ മെസേജിങ് പ്ലാറ്റ്ഫോം വാട്സ്ആപ്പ് തന്നെയാണ്. യൂസേഴ്സിന് അനുസരിച്ചുള്ള ടൂളുകളാണ് കമ്പനി എല്ലായിടത്തും അവതരിപ്പിക്കുന്നത്. അത്തരത്തിൽ യൂസർ ഫ്രണ്ട്ലി ആയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പിലെ പ്രാദേശിക ഭാഷ പിന്തുണ. അതേ വാട്സ്ആപ്പ് വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലാത്തവർക്കും സ്വന്തം മാതൃഭാഷയെ സ്നേഹിക്കുന്നവർക്കും ഫീച്ചർ ഉപയോഗപ്രദമാണ്.

വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് അറിയുന്നത് എങ്ങനെ?വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് അറിയുന്നത് എങ്ങനെ?

ആപ്പ്

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. വേഷത്തിലും രൂപത്തിലും ഭാഷയിലും വരെ ആ വ്യത്യാസങ്ങൾ പ്രകടമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നു. ഇത്തരത്തിൽ വലിയ വൈവിധ്യങ്ങളുള്ള ബൃഹത്തായ ഉപയോക്തൃ അടിത്തറയെ തൃപ്തിപ്പെടുത്താനായിട്ടാണ് വാട്സ്ആപ്പ് പ്രാദേശിക ഭാഷ സപ്പോർട്ട് ഫീച്ചർ കൊണ്ട് വന്നത്. ഇന്ത്യയിൽ 10 പ്രാദേശിക ഭാഷകളിലാണ് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നത്. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ബംഗാളി എന്നിവയ്ക്കൊപ്പം നമ്മുടെ മലയാളത്തിലും വാട്സ്ആപ്പ് ഉപയോഗിക്കാം.

വാട്സ്ആപ്പ് ഭാഷ
 

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കാനാണ് ഈ ലേഖനം. വാട്സ്ആപ്പ് ഭാഷ മാതൃഭാഷയിലേക്ക് മാറ്റാൻ രണ്ട് വ്യത്യസ്ത രീതികൾ ഉപയോഗിക്കാൻ കഴിയും . നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഭാഷ അപ്പാടെ മലയാളത്തിലേക്ക് മാറ്റുന്നതാണ് ഒന്നാമത്തെ വഴി. വാട്സ്ആപ്പിന്റെ ഭാഷ നേരിട്ട് മലയാളത്തിലേക്ക് മാറ്റുന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. ആദ്യം സ്മാർട്ട്ഫോണുകളിൽ ഭാഷ (ആൻഡ്രോയിഡിലും ഐഒഎസ് ഡിവൈസുകളിലും ഇതിന് സാധിക്കും) മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.

വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?

ആൻഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റാൻ

ആൻഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റാൻ

 • ആൻഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റുന്നതിന് ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ സെറ്റിങ്സ് ആപ്പ് ഓപ്പൺ ചെയ്യുക.
 • സെറ്റിങ്സിൽ നിന്നും ജനറൽ മാനേജ്മെന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
 • ജനറൽ മാനേജ്മെന്റ് സെക്ഷനിൽ ഏറ്റവും മുകളിലായി ലാംഗ്വേജ് ഓപ്ഷൻ കാണാം.
 • ലാംഗ്വേജ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് ആഡ് ലാംഗ്വേജ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് മലയാളം തിരഞ്ഞെടുക്കുക. പിന്നീട് ഇതേ സ്റ്റെപ്പുകൾ പിന്തുടർന്ന് ഭാഷ ഇംഗ്ലീഷോ മറ്റെന്തെങ്കിലുമോ ആക്കാവുന്നതാണ്.
 • ഐഒഎസ് ഡിവൈസുകളിൽ ഭാഷ മാറ്റാൻ

  ഐഒഎസ് ഡിവൈസുകളിൽ ഭാഷ മാറ്റാൻ

  • ഐഒഎസ് ഡിവൈസുകളിൽ ഭാഷ മാറ്റാൻ ആദ്യം നിങ്ങളുടെ ഐഫോണിലെ സെറ്റിങ്സിലേക്ക് പോകുക.
  • തുടർന്ന് ജനറൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഭാഷയും പ്രദേശവും തിരഞ്ഞെടുക്കുക.
  • അടുത്തതായി, ഐഫോൺ ഭാഷകൾ തിരഞ്ഞെടുക്കുക.
  • തുടർന്ന് ഒരു ഭാഷ തിരഞ്ഞെടുത്ത് ചെയ്ഞ്ച് റ്റു ലാംഗ്വേജ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഡിവൈസിന്റെ ഭാഷ മാറ്റാൻ കഴിയും.
  • നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാംനമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

   ആൻഡ്രോയിഡ്

   ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ഭാഷ മാറ്റാൻ മനസിലാക്കിയ സ്ഥിതിയ്ക്ക് ഇനി വാട്സ്ആപ്പിലെ ഭാഷ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. മുകളിലത്തെ രീതി അനുസരിച്ച് ലാംഗ്വേജ് മാറ്റുമ്പോൾ ഡിവൈസിന്റെ ഭാഷയാണ് മാറുന്നത്. ഡിവൈസ് ലാംഗ്വേജിനനുസരിച്ച് ഭാഷ ഓട്ടോമാറ്റിക്കായി മാറാൻ ഓപ്ഷൻ ഉള്ള എല്ലാ ആപ്പുകളുടെ ഭാഷ ഇങ്ങനെ ചെയ്യുമ്പോൾ മാറും. വാട്സ്ആപ്പിനുള്ളിലെ ഭാഷ സെറ്റിങ്സിൽ മാറ്റം വരുത്തുമ്പോൾ ഇത് മറ്റ് ആപ്പുകളെ ബാധിക്കില്ല. വാട്സ്ആപ്പ് ആപ്ലിക്കേഷനിലെ ഭാഷ ക്രമീകരണങ്ങൾ എങ്ങനെ മാറ്റുമെന്ന് അറിയാൻ താഴേക്ക് വായിയ്ക്കുക.

   വാട്സ്ആപ്പിൽ ഭാഷ മാറ്റാൻ

   വാട്സ്ആപ്പിൽ ഭാഷ മാറ്റാൻ

   • വാട്സ്ആപ്പിൽ ഭാഷ മാറ്റാൻ ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
   • തുടർന്ന് മൂന്ന് ലംബ ഡോട്ടുകളിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
   • തുറന്ന് വരുന്ന ഡ്രോപ്പ്ഡൌൺ മെനുവിൽ നിന്നും സെറ്റിങ്സ് സെലക്റ്റ് ചെയ്യുക.
   • സെറ്റിങ്സിൽ ടാപ്പ് ചെയ്ത് ചാറ്റുകൾ തിരഞ്ഞെടുക്കുക.
   • തുടർന്ന് ആപ്പ് ലാംഗ്വേജ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ഭാഷ നൽകുക. ഇവിടെ മലയാളവും കാണാൻ കഴിയും. വാട്സ്ആപ്പ് മലയാളത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ മലയാളം തിരഞ്ഞെടുക്കണം എന്ന് മാത്രം.
   • വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നുവാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നു

    ഊബർ റൈഡ് ബുക്ക് ചെയ്യാനും വാട്സ്ആപ്പ്

    ഊബർ റൈഡ് ബുക്ക് ചെയ്യാനും വാട്സ്ആപ്പ്

    ഊബർ റൈഡ് ബുക്ക് ചെയ്യാനും ഇനി വാട്സ്ആപ്പ് മതി. അതേ ഊബറിൽ നിന്നും ടാക്സികൾ ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പ് മാത്രം മതിയാകും. ഊബർ കമ്പനിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. സ്വന്തം സ്മാർട്ട്ഫോണുകളിൽ നിന്നും പരമാവധി ആപ്പുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫീച്ചർ ഉപകാരപ്രദം ആകും. ഊബർ ടാക്സികൾ ബുക്ക് ചെയ്യാൻ ഫോണിൽ കമ്പനിയുടെ ആപ്പ് സൂക്ഷിക്കേണ്ടെന്ന് സാരം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് സേവനം ലഭ്യമാകുക.

    റൈഡ്

    നിലവിൽ, ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് വാട്സ്ആപ്പ് വഴി റൈഡ് ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകുന്നത്. അധികം വൈകാതെ തന്നെ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ സൌകര്യം ലഭ്യമാകും. ഉപയോക്തൃ രജിസ്ട്രേഷൻ, റൈഡ് ബുക്കിങ്, ലൊക്കേഷൻ ഷെയറിങ്, ട്രിപ്പ് രസീത് തുടങ്ങിയ എല്ലാ കാര്യങ്ങളും വാട്സ്ആപ്പ് ചാറ്റ് ഇന്റർഫേസിനുള്ളിൽ തന്നെ സാധ്യമാകും. ഇങ്ങനെ ക്യാബ് ബുക്കിങ് കൂടുതൽ ആയാസ രഹിതമാകുമെന്നാണ് ഊബറും വാട്സ്ആപ്പും അവകാശപ്പെടുന്നത്.

    വാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേട്ട് നോക്കാം, പുതിയ ഫീച്ചർ എത്തിവാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേട്ട് നോക്കാം, പുതിയ ഫീച്ചർ എത്തി

Most Read Articles
Best Mobiles in India

English summary
WhatsApp is the most user-friendly messaging platform currently available. One such user-friendly feature is WhatsApp's native language support. The same WhatsApp is also available in different local languages. This feature is useful for those who are not fluent in English and love their native language.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X