Just In
- 24 min ago
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- 13 hrs ago
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- 15 hrs ago
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- 16 hrs ago
199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
Don't Miss
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- News
വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Lifestyle
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
ഓണ്‍ലൈനിലൂടെ എങ്ങനെ ഇപിഎഫ് പിന്‍വലിക്കാം?
എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (EPFO) തങ്ങളുടെ ജീവനക്കാര്‍ക്ക് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (EPF) ഓണ്‍ലൈനില്‍ കൂടി തന്നെ പിന് വലിക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ ഈ ഓണ്‍ലൈന്‍ സംവിധാനം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

EPFO's ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പിഎഫ് ഫൈനല്‍ സെറ്റില്‍മെന്റ്, പെന്ഷന് പിന്‍വലിക്കല്‍ ആനുകൂല്യം എന്നീ കാര്യങ്ങള്‍ ചെയ്യാം. ഓണ്‍ലൈനിലൂടെ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഇപിഎഫ്ഓ ഉപഭോക്താക്കള്‍ക്ക് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ താഴെ പറയുന്നവ ശ്രദ്ധിക്കൂ,

1. നിങ്ങള്‍ക്ക് ഒരു യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉണ്ടായിരിക്കണം, കൂടാതെ യുഎഎന്‍ പ്രവര്‍ത്തനക്ഷമമാക്കിയ മൊബൈല്‍ നമ്പര്‍ ഉപയോഗത്തിലുണ്ടായിരിക്കയും വേണം.
2. അംഗത്തിന്റെ ആധാര്‍ വിശദാംശങ്ങള്‍ ഇപിഎഫ് ഡാറ്റ ബേസില്‍ നല്‍കണം. ക്ലയിം സമര്‍പ്പിക്കുമ്പോള്‍ UIDAIയില്‍ നിന്നും eKYC പരിശോധിക്കുന്നതിനായി അംഗത്തിന് OTP അടിസ്ഥാന സൗകര്യത്തിലേക്ക് പ്രവേശനം ആവശ്യമാണ്.
3. IFSC കോഡ് ചേര്‍ത്ത ബാങ്ക് അക്കൗണ്ട് EPFO ഡാറ്റബേസില്‍ വേണം.
4. PAN നമ്പറും EPFO ഡാറ്റ ബേസില്‍ വേണം.
ഈ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇപിഎപ് ഓണ്‍ലൈനില്‍ ക്ലംയിം ചെയ്യാനായി മുന്നോട്ട് പോകാന്‍ കഴിയും.

എങ്ങനെയാണെന്നു നോക്കാം,
സ്റ്റെപ്പ് 1: നിങ്ങളുടെ യുഎഎന്‍, പാസ്വേഡ് ഉപയോഗിച്ച് മെമ്പര്‍ ഇന്റര്‍ഫേസ് ലോഗിന്‍ ചെയ്യുക.
സ്റ്റെപ്പ് 2: ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി 'Manage' ടാബിലേക്ക് പോയി 'KYC' തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3: എല്ലാ വിശദാംശങ്ങളും ലഭ്യമാണെന്നും ശരിയാണെന്നും നിങ്ങള്‍ക്കു തോന്നിയാന്‍ 'Online Services' ടാബില്‍ പോയി ട്രോപ്പ് ഡൗണ്‍ മെനുവില്‍ പോയി 'Claim' തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4: അവിടെ ക്ലെയിം സ്ക്രീനില്‍ നിങ്ങള്‍ക്ക് അംഗങ്ങളെ കുറിച്ചുളള വിവരങ്ങള്‍, KYC വിവരങ്ങള്‍, സര്‍വ്വീസ് വിശദാംശങ്ങള്‍ എന്നിവ കാണാം, അതിനു താഴെയായി 'Proceed For Online Claim' എന്ന ടാബും കാണാന്‍ കഴിയും. ക്ലെയിം ഫോം സമര്‍പ്പിക്കാനായി ആ ടാബില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: ക്ലെയിം ഫോമില്‍ നിങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ക്ലെയിം തിരഞ്ഞെടുക്കുക, (അതായത് പിഎഫ് വിഡ്രോവല്‍, പിഎഫ് അഡ്വാന്‍സ് എന്നിങ്ങനെ,) അതിനു ശേഷം 'I Want To Apply For' തിരഞ്ഞെടുക്കുക. നിങ്ങള്‍ ഈ സേവനങ്ങള്‍ക്ക് യോഗ്യരല്ലെങ്കില്‍ ഈ ഓപ്ഷനുകള്‍ ഒന്നും തന്നെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ദൃശ്യമാകില്ല.
സ്റ്റെപ്പ് 6: നിങ്ങള്‍ ഉചിതമായ ക്ലെയിം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, ഒരു വിശദമായ രൂപം സ്ക്രീനില്‍ കാണാം. ഓണ്‍ലൈന്‍ ക്ലെയിം സബ്മിഷന് പൂര്‍ത്തിയാക്കാന്‍ ഫോം പൂരിപ്പിക്കുകയും ആധാര്‍ OTP ഉപയോഗിച്ച് നിര്‍ണ്ണയിക്കുകയും ചെയ്യുക.
ഷവോമി ടിവിയുമായി മത്സരിക്കാന്‍ വിയു 4കെ UHD ആന്‍ഡ്രോയിഡ് ടിവി എത്തി
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999