നിങ്ങളുടെ ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്നും എങ്ങനെ ഡൗൺലോഡ് ചെയ്യാം?

|

ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ കാണുമ്പോൾ അതൊന്ന് ഫോണിൽ സൂക്ഷിച്ചാൽ നന്നായിരിക്കുമെന്ന് തോന്നാത്തവർ ചുരുക്കമാണ്. കണ്ണഞ്ചിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഫേസ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഈ ഫോട്ടോ ഷെയറിങ് ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഒരു ചിത്രം നിങ്ങൾക്ക് വളരെയധികം ഇഷ്ടമാവുകയും, ഡൗൺലോഡ് ചെയ്യാമെന്ന ആഗ്രഹത്തിൽ നിങ്ങൾ സേവ് ഓപ്ഷൻ തിരയുമ്പോൾ അത് ലഭ്യമല്ല എന്നറിയുകയും ചെയ്യുന്നു. ബാക്കിയെല്ലാ ഓപ്ഷനുകളും നിങ്ങൾ കണ്ടെത്തുന്നുമുണ്ട് ഗത്യന്തരമില്ലാതെ നിങ്ങൾ ആ ചിത്രത്തിൻറെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിക്കുന്നു.

 

ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്നും എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇതിനായി ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഡൗൺലോഡ് ഓപ്ഷൻ ലഭിക്കണമെന്നില്ല. ഇൻസ്റ്റാഗ്രാമിൽ സേവ് ഓപ്ഷൻ ഇല്ലെങ്കിലും ചില പൊടികൈകൾ കാണിച്ച് ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാം. രണ്ട് രീതികൾ നമുക്കിവിടെ ഇതിനായി ഉപയോഗപ്പെടുത്താം. ആദ്യത്തേ ഓപ്ഷൻ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമുള്ളവർക്ക് വേണ്ടിയുള്ളതാണ്. രണ്ടാമത്തെ രീതി കുറേ ചിത്രങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യുവാൻ വേണ്ടിയാണ്. എന്തായാലും നമുക്ക് ഇവിടെ ഈ രീതികളെ കുറിച്ച് വിശദമായി പഠിക്കാം.

ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുവാൻ:

ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുവാൻ:

 • ഇൻസ്റ്റാഗ്രാമിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രം തിരഞ്ഞെടുക്കുക
 • 2
   
  • തിരഞ്ഞെടുത്ത ചിത്രത്തിന് മുകളിലായി കാണുന്ന ഒരു 'ഐക്കൺ' ക്ലിക്ക് ചെയ്യുക (ഈ ഐക്കൺ മൂന്ന് കുത്തുകൾ പോലെയാണ് കാണപ്പെടുന്നത്).
  • 3
   • അതിൽ 'ഗോ ടു പോസ്റ്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക, അപ്പോൾ ലഭിക്കുന്ന യുആർഎൽ ലിങ്ക് കോപ്പി ചെയ്തെടുക്കുക
   • 4
    • തുടർന്ന്, www.downloadgram.com എന്ന വെബ്‌സൈറ്റ് തുറന്ന് നേരത്തെ ലഭിച്ച യുആർഎൽ ലിങ്ക് നൽകുക
    • 6
     • താഴെകാണുന്ന ഡൗൺലോഡ് ഓപ്ഷൻ ക്ലിക് ചെയ്യുക, തുടർന്ന് ഇമേജ് ഡൗൺലോഡ് ഓപ്ഷൻ അമർത്തുക.
     • 6
      • ഉടനെ ഈ ചിത്രം നിങ്ങളുടെ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നത് കാണുവാൻ സാധിക്കും.
      • 6
       • നിങ്ങളുടെ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം ചിത്രം
       • കുറേ ചിത്രങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യുവാൻ:

        കുറേ ചിത്രങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യുവാൻ:

        • ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇൻസ്റ്റാഗ്രാം ആപ്പിനായുള്ള 'ഫാസ്റ്റ് സേവ് ആപ്പ്' ഡൗൺലോഡ് ചെയ്യ്ത് ഇൻസ്റ്റാൾ ചെയ്യുക.
        • ആപ്പ് തുറന്ന് 'ഫാസ്റ്റ് സേവ് സർവീസ്' ഫീച്ചർ ഓൺ ചെയ്ത് 'ഓപ്പൺ ഇൻസ്റ്റാഗ്രാം' ക്ലിക്ക് ചെയ്യുക
        • തിരഞ്ഞെടുത്ത ചിത്രത്തിന് മുകളിലായി കാണുന്ന ഒരു 'ഐക്കൺ' ക്ലിക്ക് ചെയ്യുക (ഈ ഐക്കൺ മൂന്ന് കുത്തുകൾ പോലെയാണ് കാണപ്പെടുന്നത്).
        • 'കോപ്പി ലിങ്ക്' ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾക്ക് ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നത് കാണുവാൻ സാധിക്കും.
        • ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള കാരണങ്ങൾ

         ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള കാരണങ്ങൾ

         ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള കാരണങ്ങൾ ഇവയാണ്:

         • ഒരു പേഴ്‌സണൽ ട്രാവൽ ബക്കറ്റ് ലിസ്റ്റ് ആൽബം സൃഷ്ടിക്കുന്നു
         • ഒരു പേഴ്‌സണൽ മൂഡ് ബോർഡ് ഉണ്ടാക്കുന്നു
         • ടാഗുചെയ്‌ത ഫോട്ടോകളുടെ ഒരു പകർപ്പ് മറ്റൊരാൾക്ക് ലഭിക്കുന്നത്
         • നിങ്ങൾക്ക് യഥാർത്ഥ ഫയൽ നഷ്‌ടമായ സാഹചര്യത്തിൽ നിങ്ങളുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ സംരക്ഷിക്കുന്നതിന്
         • ദിവസേന ലക്ഷക്കണക്കിന് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യപ്പെടുന്നത്. മറ്റൊരു സാമൂഹ്യമാധ്യമ ആപ്പ് ആയ ട്വിറ്ററിനുള്ളതിനേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനുണ്ട്. ട്വിറ്ററിനുള്ളതിനേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനുണ്ട്. ഇൻസ്റ്റാഗ്രാമിന്‌ ഇപ്പോൾ ഇന്ത്യയിൽ മാത്രം 6.4 കോടി ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കി.

Most Read Articles
Best Mobiles in India

English summary
You do not have the option to download Instagram Images. Although there is no save option on Instagram, you can download these pictures by showing some tips.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X