ഫോൺപേ ഓൺലൈൻ ഷോപ്പിങിലൂടെ ഒരു രൂപയ്ക്ക് സ്വർണം വാങ്ങാം; അറിയേണ്ടതെല്ലാം

|

ഒരു രൂപയ്ക്ക് സ്വർണം വാങ്ങാമെന്ന കാര്യം നിങ്ങൾക്കറിയാമോ? ഈ ദിവസങ്ങളിൽ ഓൺലൈനിൽ സ്വർണ്ണ ഷോപ്പിംഗ് നടത്തുവാനും ഏത് ഉപഭോക്താവിനും ഒരു രൂപയ്ക്ക് സ്വർണം വാങ്ങുവാനും സാധിക്കുന്നതാണ്. 35 ശതമാനം വിപണി വിഹിതമുള്ള സ്വർണം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺ‌പേ തിങ്കളാഴ്ച വ്യക്തമാക്കി. ഈ വർഷം ഫെസ്റ്റിവൽ സീസണിൽ (ദസറ മുതൽ ദീപാവലി വരെ 21 ദിവസം) സ്വർണ വിൽപ്പനയിൽ ആറിരട്ടി വർധനയുണ്ടായതായും കമ്പനി പറഞ്ഞു.

ഫോൺ‌പേ ഗോൾഡ് കാറ്റഗറി
 

ഫോൺ‌പേ 2017 ഡിസംബറിൽ 'ഗോൾഡ് കാറ്റഗറി' ആരംഭിച്ചു. കഴിഞ്ഞ 3 വർഷമായി രാജ്യത്തൊട്ടാകെയുള്ള ഉപയോക്താക്കൾക്ക് ഓൺലൈൻ സ്വർണം വാങ്ങുവാൻ ലഭ്യമാക്കുന്നതിനായി സേഫ്ഗോൾഡ്, എംഎംടിസി-പാംപ് എന്നിവയുമായി ഫോൺപേ പങ്കാളിത്തം വഹിച്ചു. ഫോൺ‌പേയിൽ വരുന്ന ഈ സ്വർണം 24 കാരറ്റ് റിയൽ സ്വർണം ഉപഭോക്താവിന്റെ ബജറ്റ് അനുസരിച്ച് എപ്പോൾ വേണമെങ്കിലും വാങ്ങാവുന്നതാണ്. വില മുൻപ് പറഞ്ഞതുപോലെ ഒരു രൂപയിൽ നിന്നും ആരംഭിക്കുന്നു.

ഫോൺ‌പേ

ഉപഭോക്താക്കൾക്ക് സ്വർണ്ണം ഡെലിവറി ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനും നാണയങ്ങൾ അല്ലെങ്കിൽ ബാറുകളുടെ രൂപത്തിൽ വീട്ടിലേക്ക് ഡെലിവറി ചെയ്യുവാനും സാധിക്കും. ഇന്ത്യയിലുടനീളമുള്ള 18,500 ലധികം ഉപഭോക്താക്കൾ ഫോൺ‌പേയിൽ നിന്നും 24 കാരറ്റ് റിയൽ സ്വർണം വാങ്ങിയിട്ടുണ്ട്. അതിൽ 60 ശതമാനത്തിലധികം ഉപഭോക്താക്കളും ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമായി താമസിക്കുന്നവരാണ്. ഫോൺ‌പേയ്ക്ക് സ്വർണം വാങ്ങുന്നതിനായി ഏറ്റവും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യ്തിരിക്കുന്ന പ്ലാറ്റ്ഫോമുകളുണ്ട്.

ഫോൺ‌പേ ഗോൾഡ്

അതിൽ നിരന്തരം പുതിയ സവിശേഷതകൾ കമ്പനി നൽകിക്കൊണ്ടിരിക്കുന്നു. എല്ലാ മാസവും സ്വർണം വാങ്ങാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് അടുത്തിടെ ഒരു നോട്ടിഫിക്കേഷൻ സൗകര്യം ആരംഭിച്ചിരുന്നു. ഫോൺ‌പെയിൽ‌ നിന്നും നിങ്ങൾ വാങ്ങിയ സ്വർണം ഒരു ബാങ്ക് ഗ്രേഡ് ഇൻ‌ഷ്വർ ചെയ്ത ലോക്കർ സൗകര്യത്തിലാണ് സംഭരിച്ചിരിക്കുന്നത്. ഇതിന് സംരക്ഷണം നൽകുന്നത് സേഫ്ഗോൾഡും എം‌എം‌ടി‌സി-പാം‌പുമാണ്. കൂടാതെ, ശരിയായ ഓഡിറ്റ് ഇല്ലാതെ ഒരു സ്വർണ്ണത്തിനും ലോക്കർ സൗകര്യം ഉപേക്ഷിക്കാൻ കഴിയാത്തവിധം ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ ഐഡിബിഐ ട്രസ്റ്റിഷിപ്പ് പരിരക്ഷിക്കുന്നു.

ഫോൺ‌പേ ഡിജിറ്റൽ ഗോൾഡ്
 

കൂടാതെ, ഉപഭോക്താക്കൾക്ക് 0.5 ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം വരെയുള്ള സ്വർണ്ണ നാണയങ്ങൾ ഡെലിവറി ചെയ്യുവാൻ കഴിയും. ഫോൺ‌പേയിലെ ഒരു ഉപയോക്താവിന്റെ ഗോൾഡ് അക്കൗണ്ട് വാങ്ങിയ തീയതി മുതൽ 7 വർഷത്തേക്ക് ആക്റ്റീവ് ആയിരിക്കും. നിശ്ചിത കാലയളവ് അവസാനിച്ച് കഴിഞ്ഞാൽ സ്വർണം തിരികെ വിൽക്കാനോ അല്ലെങ്കിൽ ഡെലിവറി ചെയ്യാനോ ഉപഭോക്താക്കളെ നിർദേശിക്കുന്നു. പേടിഎം, ഫോൺ‌പേ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സവിശേഷതകളും ഓഫറുകളുമായി താരതമ്യം ചെയ്തിരുന്നു. അതിനാൽ, ഡിജിറ്റൽ ഗോൾഡായി നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

ഫോൺ‌പേയിൽ നിന്നും എങ്ങനെ സ്വർണ്ണം വാങ്ങാം?

ഫോൺ‌പേയിൽ നിന്നും എങ്ങനെ സ്വർണ്ണം വാങ്ങാം?

1. ഫോൺ‌പേ ആപ്പ് ഓപ്പൺ ചെയ്യുക

2. ഇപ്പോൾ, MMTC-PAMP, Safegold എന്നിവ തിരഞ്ഞെടുക്കുക.

3. അതിൽ 'കറന്റ് ബൈയിങ് പ്രൈസ്' നോക്കുക

4. അതിൽ നിങ്ങൾക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ തുകയോ തൂക്കമോ നൽകുക

5. 'പ്രോസിഡ് ടൂ പേയ്മെന്റ്' ക്ലിക്ക് ചെയ്യ്ത് പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുക.

ഗോൾഡ് ബാലൻസ് എങ്ങനെ പരിശോധിക്കാം ?

ഗോൾഡ് ബാലൻസ് എങ്ങനെ പരിശോധിക്കാം ?

1. ഫോൺ‌പേ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

2. 'മൈ മണി' ക്ലിക്ക് ചെയ്യുക

3. ‘വെൽത്ത് മാനേജ്‌മെന്റ്' ഓപ്ഷന് താഴെ കാണുന്ന ‘ഗോൾഡ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. ഇനി നിങ്ങൾ മുമ്പ് സ്വർണം വാങ്ങിയ 'ഗോൾഡ് പ്രൊവൈഡർ' ക്ലിക്കുചെയ്യുക.

5. മുകളിലായി നിങ്ങളുടെ സ്വർണ്ണത്തിന്റെ ഭാരവും വിൽപ്പന മൂല്യവും കാണുവാൻ സാധിക്കും.

ഈ സ്വർണ്ണം എങ്ങനെ വിൽക്കാം?

ഈ സ്വർണ്ണം എങ്ങനെ വിൽക്കാം?

1. ഫോൺ‌പേ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

2. 'മൈ മണി' ക്ലിക്ക് ചെയ്യുക

3. ‘വെൽത്ത് മാനേജ്‌മെന്റ്' ഓപ്ഷന് താഴെ കാണുന്ന ‘ഗോൾഡ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. ഇനി നിങ്ങൾ മുമ്പ് സ്വർണം വാങ്ങിയ 'ഗോൾഡ് പ്രൊവൈഡർ' ക്ലിക്കുചെയ്യുക.

5. 'ഡെലിവെർ' ക്ലിക്ക് ചെയ്യുക

6. നിങ്ങൾക്ക് ആവശ്യമുള്ള ഗോൾഡ് കോയിൻ തിരഞ്ഞെടുക്കുക.

Most Read Articles
Best Mobiles in India

English summary
Customers can also select the gold delivery option and get delivery in the form of coins or bars to their home, beginning with a sum as low as half a gramme. More than 18,500 PIN codes have been purchased by customers across India on PhonePe for gold, with more than 60% of customers in small towns and cities involved.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X