Just In
- 2 hrs ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- Sports
IND vs ENG: തുടക്കകാലത്ത് പേസര്‍, പിന്നീട് തട്ടകം മാറ്റി! കാരണം തുറന്നു പറഞ്ഞ് അക്ഷര്‍ പട്ടേല്‍
- News
മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല
- Automobiles
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
- Movies
മേക്കപ്പ് കുറയ്ക്കാൻ മീനയോട് പലവട്ടം പറഞ്ഞു, അത് കേട്ടില്ല, സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെ
ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം അറിയിച്ചതിനെ തുടർന്ന് എല്ലാ ദേശീയ പാത ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനം നിലവിൽ വന്നു. ഫാസ്റ്റ് ടാഗ് ഇല്ലാത്ത ആളുകൾക്ക് ഇരട്ടി തുക നൽകി മാത്രമേ ഇപ്പോൾ ടോൾപ്ലാസ കടക്കാൻ സാധിക്കുകയുള്ളു. ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നിട്ടും റീചാർജ് ചെയ്യാൻ മറന്നുപോയാൽ അധികം പണം നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ ഓൺലൈൻ റീചാർജ് സൌകര്യം ഉപയോഗിക്കാം.

ടോൾ പ്ലാസയിലെ നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ തന്നെ ഫാസ്റ്റ് ടാഗ് ഡിറ്റക്ട് ചെയ്യുകയും പണം അക്കൌണ്ടിൽ നിന്നും പോവുകയും ചെയ്യുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഫാസ്റ്റ് ടാഗ് അക്കൌണ്ടിൽ നിന്ന് നേരിട്ടാണ് പണം പോകുന്നത്. ഇതിനായി 20 ഓളം ബാങ്കുകളുമായി ഫാസ്റ്റ്ടാഗ് ചേർന്ന് പ്രവർത്തിക്കുന്നു. ബാങ്കുകൾ, യുപിഐ, ഇ-വാലറ്റുകൾ എന്നിവ വഴി ഫാസ്റ്റ്ടാഗ് അക്കൌണ്ട് റീചാർജ് ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക: എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്

ഗൂഗിൾ പേ, ഫോൺപേ, ഭീം യുപിഐ എന്നിവയിലൂടെ ഫാസ്റ്റ്ടാഗ് റീചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ ചില ആളുകൾ ഇത്തരം ആപ്പുകളൊന്നും ഉപയോഗിക്കാത്തവരാണ്. അതുകൊണ്ട് തന്നെ അത്തരക്കാർക്ക് ഓൺലൈനായി റീചാർജ് ചെയ്യാൻ ബാങ്കിന്റെ ഓൺലൈൻ സേവനത്തെ ആശ്രയിക്കേണ്ടി വരും. ഐഡിബിഐ ഫാസ്റ്റ്ടാഗ് എങ്ങനെയാണ് ഓൺലൈനായി റീചാർജ് ചെയ്യുന്നത് എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഐഡിബിഐ ഫാസ്റ്റ് ടാഗിനുള്ള മെമ്പർഷിപ്പ് ഫീസ് 100 രൂപയാണ്. ഐ-നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആർടിജിഎസ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക്, ക്യാഷ് എന്നിവ ഉപയോഗിച്ച് ഇത് റീചാർജ് ചെയ്യാൻ സാധിക്കും. ഐഡിബിഐ ഫാസ്റ്റ്ടാഗ് യുപിഐ വഴി റീചാർജ് ചെയ്യുന്നതിന്, യുപിഐ ഐഡിയായ netc.vrn@idbi ഉപയോഗിക്കാം. ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺലൈനിൽ റീചാർജ് ചെയ്യാൻ ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കാം.
കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

ഓൺലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെ
ഘട്ടം 1: നിങ്ങളുടെ യൂസർനെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് www.idbibank.in/fastag എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: അക്കൌണ്ട് റീചാർജ് ചെയ്യാനായി പേയ്മെന്റ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 3: ടാഗ് / സിയുജി വാലറ്റ് റീചാർജ് തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പണം അടയ്ക്കുക.
ഘട്ടം 4: ലഭ്യമായ മുകളിലുള്ള ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
ഘട്ടം 5: ടേംസ് ആന്റ് കണ്ടീഷൻ എക്സപ്റ്റ് ചെയ്ത് പേയ്മെന്റ് നടത്തുക.

നിങ്ങളുടെ ഐഡിബിഐ ഫാസ്റ്റ് ടാഗ് ഓൺലൈനായി റീചാർജ് ചെയ്യുന്നതിനുമുമ്പ് ഇതിനായി ഫീസുകളും നികുതികളും ഉണ്ടെന്ന കാര്യം അറിയേണ്ടതുണ്ട്. ഓൺലൈൻ റീചാർജുകൾക്കും ഫീസ് ബാധകമാകും. വാഹനത്തിന്റെ ക്ലാസ് അനുസരിച്ച് ഡെപ്പോസിറ്റ് നിരക്കുകളും ഉണ്ടായിരിക്കും. ഈ തുക ഫാസ്റ്റ് ടാഗ് അക്കൌണ്ട് ക്ലോസ് ചെയ്യുമ്പോൾ തിരികെ ലഭിക്കും.
കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190