നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചോ?

Written By:

കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും ഉപയോഗിക്കുന്നവര്‍ക്കെല്ലാം വൈറസിനെ കുറിച്ച് അറിയാം. വൈറസ് ആക്രമണമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നും ധാരണയുണ്ടാകും. സാധാരണ നിലയില്‍ എല്ലാ കമ്പ്യൂട്ടറുകളിലും ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചോ?

എന്നാല്‍ ആന്റിവൈറസുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന എത്രപേര്‍ ഉണ്ട്. പലപ്പോഴും ഔട്‌ഡേറ്റഡ് ആയ ആന്റിവൈറസുകളാണ് കമ്പ്യൂട്ടറുകളില്‍ ഉണ്ടാവുക. അല്ലെങ്കില്‍ ആന്റിവൈറസിനെ നിശ്ചലമാക്കാന്‍ കഴിയുന്ന വൈറസുകളും ഉണ്ട്. ഏതെങ്കിലും ഒരു ലിങ്കില്‍ ക്ലിക് ചെയ്യുമ്പോഴോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ ഒക്കെ അബദ്ധത്തില്‍ വൈറസുകള്‍ കമ്പ്യൂട്ടറുകളെ കീഴടക്കിയേക്കാം.

അതുകൊണ്ടുതന്നെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണമുണ്ടായിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം?. ആന്റിവൈറസ് ആക്റ്റീവ് ആണെങ്കില്‍ സ്‌കാന്‍ ചെയ്യാനുള്ള മെസേജ് പ്രത്യക്ഷപ്പെടും. എന്നാല്‍ ആന്റിവൈറസ് പ്രവര്‍ത്തന രഹിതമാണെങ്കിലോ?. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അത് അറിയാം. അത് എങ്ങനെയെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്രാഷ് ആവുക

ഏതെങ്കിലും പ്രത്യേക ഫയലുകള്‍ തുറക്കുമ്പോള്‍ തുടര്‍ച്ചയായി നിങ്ങളുടെ കമ്പ്യൂട്ടര്‍ ക്രാഷ് ആവുന്നുണ്ടെങ്കില്‍ വൈറസ് ആക്രമണമുണ്ടായതായി സംശയിക്കണം.

വേഗത കുറയുക

നിങ്ങളുടെ കമ്പ്യൂട്ടര്‍ പതിവിലും പതിയെ ആണോ പ്രവര്‍ത്തിക്കുന്നത്?. എങ്കില്‍ വൈറസ് കടന്നുകൂടിയതാവാന്‍ സാധ്യതയുണ്ട്. ചെറിയ ഫയലുകള്‍ പോലും തുറക്കാന്‍ താമസമെടുക്കുകയോ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ വളരെ സ്ലോ ആവുകയോ ചെയ്യുന്നത് വൈറസിന്റെ ലക്ഷണങ്ങളാണ്.

ഡ്രൈവുകള്‍ തുറക്കാതിരിക്കുക

ഏതെങ്കിലും പ്രത്യേക ഡ്രൈവുകള്‍ തുറക്കാന്‍ സാധിക്കാതെ വരികയും ഇതു സംബന്ധിച്ച് മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്താല്‍ അതും സംശയിക്കേണ്ടിയിരിക്കുന്നു. അതുപോലെ ചില പ്രത്യേക ആപ്ലിക്കേഷനുകളോ ഫയലുകളോ തുറക്കാന്‍ കഴിയാതെ വരുന്നതും അപകട സൂചനയാണ്.

ഫയല്‍ സൈസില്‍ മാറ്റം വരിക

നിങ്ങള്‍ തുറക്കാത്ത ഫയലുകളുടെ സൈസില്‍ തുടര്‍ച്ചയായി വ്യത്യാസമുണ്ടാകുന്നുണ്ടെങ്കില്‍ അതും ശരിയായ ലക്ഷണമല്ല.

ക്രമംതെറ്റി സെറ്റിംഗ്‌സുകള്‍

മെനുബാര്‍ ഉള്‍പ്പെടെയുള്ള സെറ്റിംഗ്‌സുകള്‍ ക്രമം തെറ്റി കാണുകയാണെങ്കില്‍ വൈറസിന്റെ ലക്ഷണംതന്നെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The increasing number of Internet users worldwide creates an equal (or larger) number of opportunities for cyber criminals to take advantage of our systems.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot