ഏറ്റവും മികച്ച ക്വാളിറ്റിയിൽ ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാം

|

ട്വിറ്ററിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള വഴികൾ തേടുകയാണോ? ഏറ്റവും പ്രചാരമുള്ള ഈ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായതിനാൽ ട്വിറ്റർ ആളുകളെ അവരുടെ ചിന്തകൾ, മാത്രമല്ല ഈ ചിത്രങ്ങളും വീഡിയോകളും പുറംലോകത്ത് എത്തിക്കുവാൻ സഹായിക്കുന്നു. എന്നാൽ, ട്വിറ്ററിൽ നിന്ന് വീഡിയോകൾ സേവ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഉപയോക്താക്കൾക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ട്വിറ്റർ ലഭ്യമാക്കുന്നില്ല എന്നതാണ് കാര്യം. ട്വിറ്ററിൽ നിന്ന് ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനായി ഉപയോക്താക്കൾ തേർഡ്-പാർട്ടി ഡിവൈസുകൾ ഉപയോഗിക്കേണ്ടി വരും. ടെക്സ്റ്റുകൾ കൂടാതെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫ് എന്നിവയും ട്വിറ്റർ ഉപയോക്താക്കൾക്ക് ഷെയർ ചെയ്യുവാൻ കഴിയും.

 

ഏറ്റവും മികച്ച ക്വാളിറ്റിയിൽ ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാം

ട്വിറ്ററിൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും, വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ കഴിയാതെ ഉപയോക്താക്കൾ ഇപ്പോഴും നിൽക്കുന്നു. സ്ക്രീൻ റെക്കോർഡ് ചെയ്ത് വീഡിയോ നിങ്ങളുടെ സ്മാർട്ട്ഫോണിൽ സേവ് ചെയ്യാനും തുടർന്ന് നിങ്ങള്‍ക്ക് ആവശ്യമായത് ലഭിക്കുന്നതിന് അതിനെ എഡിറ്റ് ചെയ്യാനുമുള്ള ഓപ്ഷൻ തീർച്ചയായും എല്ലാവർക്കും ലഭ്യമാണ്. എന്നാൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇത്തരത്തിലുള്ള നിരവധി ഘട്ടങ്ങളിലൂടെ പോകുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ട്വിറ്ററിലെ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് എളുപ്പത്തിലുള്ള മറ്റ് അനവധി വഴികളുണ്ട്.

 ഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാം ഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാം

ഏറ്റവും മികച്ച ക്വാളിറ്റിയിൽ ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
 

ഏറ്റവും മികച്ച ക്വാളിറ്റിയിൽ ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

 • നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള വീഡിയോ കണ്ടെത്തുക. നിങ്ങളുടെ ഡെസ്ക്ടോപ്പ് വഴിയാണ് ട്വിറ്റർ ഉപയോഗിക്കുന്നുവെങ്കിൽ അഡ്രസ്സ് ബാറിലേക്ക് പോയി യുആര്‍എല്‍ ലിങ്ക് പകർത്തുക. നിങ്ങളുടെ മൊബൈൽ ഫോണിലാണ് നിങ്ങൾ ട്വിറ്റർ ഉപയോഗിക്കുന്നതെങ്കിൽ, ട്വീറ്റിൻറെ ചുവടെ വലതുവശത്തുള്ള ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യ്ത് 'കോപ്പി ലിങ്ക്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 • ലിങ്ക് കോപ്പി ചെയ്തശേഷം, നിങ്ങളുടെ ബ്രൗസറിൽ 'Save Tweet Vid' അല്ലെങ്കിൽ 'Twitter Video Downloader' പോലുള്ള ഒരു തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റിലേക്ക് പോയി അതിൽ കാണുന്ന വീഡിയോ അഡ്രസ് ബാറിൽ ലിങ്ക് പേസ്റ്റ് ചെയ്യുക, ശേഷം ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ കോവിഡ് -19 വാക്‌സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ കോവിഡ് -19 വാക്‌സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?

  ഏറ്റവും മികച്ച ക്വാളിറ്റിയിൽ ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?
  • നിങ്ങൾക്ക് ഇഷ്ടമുള്ള ക്വാളിറ്റിയിൽ വീഡിയോ ഡൗൺലോഡ് ചെയ്യുവാൻ ഡൗൺലോഡ് ബട്ടണിൽ റൈറ്റ് ക്ലിക്ക് ചെയ്യാം. അപ്പോൾ വീഡിയോ ക്വാളിറ്റി കാണിക്കുന്ന ഒരു ലിസ്റ്റ് കാണാനാകും. അതിൽ ഇഷ്ട്ടമുള്ള ക്വാളിറ്റി ക്ലിക്ജ് ചെയ്യുക.
  • മുകളിൽ സൂചിപ്പിച്ച എല്ലാ ഘട്ടങ്ങളും ചെയ്യ്ത ശേഷം 'ലിങ്ക് സേവ് ചെയ്യുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒരു പുതിയ വിൻഡോ വരുന്നതാണ്‌. ഇവിടെ നിങ്ങൾക്ക് വീഡിയോ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്.
  • ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും

Most Read Articles
Best Mobiles in India

English summary
Twitter, being one of the most prominent social media sites, allows users to contribute not only their opinions but also photographs and videos. However, saving videos from Twitter is more difficult; instead, you must preserve the tweet's URL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X