Just In
- 7 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 16 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ധനരാജ് ഫണ്ട് മുക്കിയ സിപിഎം ഉളുപ്പുണ്ടെങ്കില്‍ പണപ്പിരിവ് അവസാനിപ്പിക്കണം: കെ.സുധാകരന്
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും അവിഭാജ്യമായ ഗാഡ്ജറ്റുകളിൽ ഒന്നാണ്. സ്മാർട്ട്ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞാൽ അത് പെട്ടെന്ന് ഒന്നും അവസാനിക്കില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന കാര്യങ്ങളും ആക്റ്റിവിറ്റികളും മുതൽ ബാങ്കിങ് പോലെയുളള സീരിയസ് ജോലികൾ വരെയും നിർവഹിക്കാൻ സ്മാർട്ട്ഫോണുകൾ സഹായിക്കുന്നു. ഡിജിറ്റൽ ലോകത്തേക്കുള്ള ആദ്യ ആക്സസ് പോയിന്റുകളിൽ ഒന്ന് കൂടിയാണ് സ്മാർട്ട്ഫോണുകൾ. എല്ലാ ഗാഡ്ജറ്റുകളെയും പോലെ സ്മാർട്ട്ഫോണുകളുടെ ഉപയോഗ രീതിയും പ്രാധാന്യമേറിയവയാണ്. ഉപയോഗ രീതിയിലെ പോരായ്മകളും തെറ്റായ ശീലങ്ങളും നിങ്ങളുടെ ഡിവൈസിന്റെ ലൈഫ് സ്പാൻ കുറയുന്നതിന് കാരണമാകുന്നു. സ്മാർട്ട്ഫോണുകളുടെ ഉപയോഗത്തിൽ സാധാരണയായി കണ്ട് വരുന്ന ചില തെറ്റായ രീതികളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നു
ചില ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പുകൾ കിട്ടാതെ വരുന്ന ആപ്ലിക്കേഷനുകൾ പുറത്ത് നിന്നും ഡൌൺലോഡ് ചെയ്യുന്നു. അനൗദ്യോഗിക ഉറവിടങ്ങളും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത്, നിങ്ങളുടെ ഡിവൈസിലേക്ക് മാൽവെയറുകളും മലീഷ്യസ് ആപ്പുകളും കടന്ന് കയറാൻ കാരണം ആകും. ഈ ആപ്പുകൾക്ക് വൈറസുകളും സ്പൈവെയറുകളും ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും പാസ്വേഡുകളും ബാങ്കിങ് ഡീറ്റെയിൽസും പോലും തട്ടിയെടുക്കാൻ കഴിയും. ഈ ആപ്പുകൾ വഴി സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും വരെ ആക്സസ് ചെയ്യാൻ സാധിക്കും. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇവ നിരവധി സ്ക്രീനിങ് പ്രോസസുകൾ കഴിഞ്ഞാണ് സ്റ്റോറിൽ എത്തുന്നത്.

ഒഎസ്, സെക്യൂരിറ്റി അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുന്നത്
മൊബൈൽ ബ്രാൻഡുകൾ പതിവായി സോഫ്റ്റ്വെയർ അപ്ഡേറ്റുകളും മൊബൈൽ ഒഎസിനായുള്ള (ആൻഡ്രോയിഡ്) സെക്യൂരിറ്റി അപ്ഡേറ്റുകളും അവതരിപ്പിക്കുന്നു. അപ്ഡേറ്റുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് പുതിയ ഫീച്ചറുകളും ഡിസൈൻ എലമെന്റ്സും കൊണ്ട് വരുന്നു. ക്ഷുദ്രകരമായ ആപ്പുകളിൽ നിന്നും മറ്റ് സമാന അപകടങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്ന സെക്യൂരിറ്റി അപ്ഡേറ്റുകളും പ്രധാനമാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്നും മികച്ച പെർഫോമൻസ് ലഭിക്കുന്നുവെന്ന് ഉറപ്പിക്കാൻ ഈ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത് പ്രധാനമാണ്.

പഴയ ആപ്പുകൾ ഉപയോഗിക്കുന്നത്
ചില ആപ്പുകളിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുമ്പോൾ യൂസേഴ്സിന് അത് ഇഷ്ടമാകാറില്ല. ഈ അപ്ഡേറ്റുകൾ ആപ്പുകളുടെ സുരക്ഷിതവും സുഗമവുമായ പ്രവർത്തനം ഉറപ്പ് വരുത്തുന്നു. ഈ അപ്ഡേറ്റുകൾ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുതുതായി കണ്ടെത്തിയ കേടുപാടുകൾ പരിഹരിക്കുന്ന സുരക്ഷാ പാച്ചുകളും ഇത്തരം അപ്ഡേറ്റുകളിൽ ഉൾപ്പെടുന്നു. ഈ അപ്ഡേറ്റുകൾ വളരെ പ്രധാനമാണ്, അവ അവഗണിക്കുന്നത് നിങ്ങളുടെ ഡിവൈസുകളിൽ മാൽവെയർ ആക്രമണങ്ങൾ ഉണ്ടാകാൻ കാരണമാകും. ഹാൻഡ്സെറ്റ് സ്ലോ ആകാൻ കാരണം ആകുന്ന ബഗ്ഗുകൾ പരിഹരിക്കാനും അപ്ഡേറ്റുകൾ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് അപ്ഡേറ്റിനെക്കുറിച്ച് അറിയിപ്പ് ലഭിക്കുമ്പോഴെല്ലാം അത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
ഇൻഫിനിക്സ് നോട്ട് 12 vs റിയൽമി 9ഐ; ബജറ്റ് വിപണിയിലെ പുത്തൻ താരങ്ങൾ

തേർഡ് പാർട്ടി ചാർജറുകളുടെ ഉപയോഗം
എല്ലാ മൊബൈൽ ചാർജറുകളും ഒരു പോലെയാണെന്ന തെറ്റിദ്ധാരണ പല സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഉണ്ട്. ഒരു കേബിളിന്റെ കണക്ടർ അവരുടെ ഫോണുകളിലേക്ക് കണക്റ്റ് ആകുന്നിടത്തോളം കാലം ഏത് ചാർജറും നന്നായി പ്രവർത്തിക്കുമെന്നാണ് യൂസേഴ്സ് കരുതുന്നത്. എപ്പോഴും കമ്പനി ചാർജറുകൾ തന്നെ ഉപയോഗിക്കുക. വളരെ വില കുറഞ്ഞ ചാർജറുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. അവ തീ പിടിക്കാനും ഷോർട്ട് സർക്യൂട്ടിനും കാരണം ആകുന്നു. എല്ലായ്പ്പോഴും വിശ്വസനീയമായ ബ്രാൻഡുകളുടെ ചാർജറുകൾ അവയുടെ സുരക്ഷയും അനുയോജ്യതയും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പരിശോധിച്ചതിന് ശേഷം വാങ്ങുക.

പബ്ലിക്ക് വൈഫൈ നെറ്റ്വർക്കുകളുടെ ഉപയോഗം
പബ്ലിക്ക് വൈഫൈ നെറ്റ്വർക്കുകൾക്ക് നിരക്ക് കുറവും ആക്സസ് ചെയ്യാൻ എളുപ്പവുമാണ്. അതേ സമയം തന്നെ ഈ നെറ്റ്വർക്കുകൾ വലിയ സുരക്ഷാ പ്രശന്ങ്ങൾക്കും കാരണം ആകുന്നു. പബ്ലിക്ക് നെറ്റ്വർക്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ ഹാക്കർമാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. ഇതിനാൽ തന്നെ പബ്ലിക്ക് വൈഫൈ നെറ്റ്വർക്ക് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ അഥവാ വിപിഎൻ സേവനങ്ങൾ, പബ്ലിക്ക് നെറ്റ്വർക്കുകൾ ഉപയോഗിക്കുമ്പോൾ പോഴും വെബ്സൈറ്റുകളിലേക്ക് സുരക്ഷിതമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ഡാറ്റ ലഭ്യമാണെങ്കിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
8,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി

സ്മാർട്ട്ഫോണുകൾ റൂട്ട് ചെയ്യുന്നത്
നിങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾ ജയിൽ ബ്രേക്ക് ചെയ്യുന്നതും റൂട്ട് ചെയ്യുന്നതും നിയമവിരുദ്ധമല്ല. അതേ സമയം തന്നെ ചില ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട് താനും. സ്റ്റോക്ക് സ്കിന്നിൽ വർക്ക് ചെയ്യുന്ന ഡിവൈസുകളിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. ഇവയിൽ പലതും ഡിവൈസിലെ ഒഎസിന്റെ ചില സുപ്രധാന ഭാഗങ്ങളിലേക്കുള്ള ആക്സസ് തടയുന്നവയാണ്. കസ്റ്റം റോമുകൾ ഉപയോഗിക്കുമ്പോൾ ഇത്തരം സിസ്റ്റം സെറ്റിങ്സുകളിലേക്ക് കൂടുതൽ ആക്സസ് ലഭിക്കുന്നു. എന്നാൽ അതേ സമയം തന്നെ വലിയ സുരക്ഷാ വെല്ലു വിളികളും ഇത് ഉയർത്തുന്നു. നിങ്ങളുടെ ഡിവൈസ് റൂട്ട് ചെയ്യാനോ ജയിൽബ്രേക്ക് ചെയ്യാനോ തീരുമാനിക്കുന്നതിന് മുമ്പ് കുറച്ച് റിസർച്ച് നടത്തുകയും ഗൈഡുകളിലൂടെ കടന്ന് പോകുകയും വേണം. പ്രത്യേകിച്ച് ഈ സംവിധാനം ആദ്യമായി ഉപയോഗിക്കുന്നവർ.

കേസോ പിൻ കവറോ ഉപയോഗിക്കുന്നില്ല
നിങ്ങളുടെ ഡിവൈസുകൾ കേടാകാതെ സംരക്ഷിക്കാൻ പിൻ കവറുകൾ അല്ലെങ്കിൽ ഫോൺ കെയ്സുകൾ ഉപയോഗപ്രദമാകും. ഉപയോക്താക്കൾ അവരുടെ ഡിവൈസിനായി ഒരു പുതിയ കവർ സെലക്റ്റ് ചെയ്യുമ്പോൾ സ്റ്റൈലിനേക്കാളും കേസിന്റെ ക്വാളിറ്റിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്മാർട്ട്ഫോൺ ആകർഷകമാക്കുക എന്നത് മാത്രമല്ല ഈ കവറുകളുടെ ഉപയോഗം. സ്മാർട്ട്ഫോൺ നിലത്ത് വീഴുമ്പോഴും മറ്റും ഉണ്ടാകുന്ന നാശ നഷ്ടങ്ങളിൽ നിന്നും സംരക്ഷണം നൽകുക എന്നതും ഈ കവറുകളുടെ പ്രാഥമിക ധർമമാണ്. സിലിക്കൺ ഫോൺ കെയ്സുകൾ മറ്റ് മെറ്റീരിയലുകളേക്കാൾ കൂടുതൽ ഡ്യൂറബിളിറ്റി ഉള്ളവയാണ്. കൂടാതെ മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇത്തരം കവറുകൾ ബോക്സിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്പാം കോളുകൾ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999