ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് വർധിപ്പിക്കാം, ഫോളോവേഴ്സിനെ വാങ്ങാനുള്ള വെബ്സൈറ്റുകൾ

|

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിതിയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇന്ന് 500 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളുള്ള ഫോട്ടോ ഷെയറിങ് ആപ്പായി മാറിയ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾക്കും ഷോർട്ട് വീഡിയോകൾക്കുമായി പ്രത്യേക ഓപ്ഷനുകളും ഉണ്ട്. ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇന്ന് ആളുകളുടെ ഒരു ബിസിനസ്സ് ഹബ്ബായി മാറിയിരിക്കുകയാണ്. മിക്ക ബ്രാൻഡുകളും ഇപ്പോൾ അവരുടെ ബിസിനസ് മികച്ചതാക്കാൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു. നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ഇത്തരത്തിൽ പരസ്യങ്ങൾ ചെയ്ത് വരുമാനം ഉണ്ടാക്കാൻ ധാരാളം ഫോളോവേഴ്സ് ആവശ്യമാണ്.

 

ഇൻസ്റ്റാഗ്രാം

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആക്ടീവ് ആയ ആളാണ് എങ്കിൽ നിങ്ങളെ ഫോളോ ചെയ്യുന്ന ആളുകൾ എത്രയാണ് എന്ന കാര്യം നിങ്ങൾക്ക് പ്രധാനമായിരിക്കും. ഫോളോവേഴ്‌സിന്റെ എണ്ണവും ലൈക്കുകളുടെ എണ്ണവും വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പ്രൊഫഷണലാണെങ്കിൽ നിങ്ങളുടെ ബ്രാൻഡിനെ കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുന്ന ചില വെബ്‌സൈറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ വെബ്സൈറ്റുകളിലൂടെ നമുക്ക് കൂടുതൽ ഫോളോവേഴ്സിനെ വാങ്ങാൻ കഴിയും. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ വാങ്ങുന്നതിനുള്ള മികച്ച വെബ്‌സൈറ്റുകൾ നോക്കാം.

കുട്ടികൾക്ക് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കാൻ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുകകുട്ടികൾക്ക് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കാൻ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക

ക്യൂബ്വ്യൂസ്.കോം (QubeViews.com)

ക്യൂബ്വ്യൂസ്.കോം (QubeViews.com)

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്, ലൈക്കുകൾ, വ്യൂസ്, കമന്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ജനപ്രിയ സൈറ്റുകളിൽ ഒന്നാണ് ഇത്. ലൈക്കുകളും ഫോളോവേഴ്‌സും എത്തിക്കുന്നതിന് ഈ സൈറ്റ് ഓർഗാനിക് ആയ വഴി ഉപയോഗിക്കുന്നതായി അവകാശപ്പെടുന്നു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് പ്ലാനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ക്യൂബ്വ്യൂസ്.കോമിൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ വാങ്ങുന്നതിനുള്ള പ്ലാനുകൾ 2.99 ഡോളർ ​​മുതൽ ആരംഭിക്കുന്നു.

ആക്ടിവെയ്ഗ്.കോം (Activeig.com)
 

ആക്ടിവെയ്ഗ്.കോം (Activeig.com)

ആക്ടിവെയ്ഗ്.കോം ഇൻസ്റ്റന്റ് ഡെലിവറി ഉള്ള ഒരു യഥാർത്ഥ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് സേവനമാണ്. ക്യൂബ്വ്യൂസ്.കോം പോലെ തന്നെ ഈ സൈറ്റും ഒന്നിലധികം പാക്കേജുകൾ നൽകുന്നു. നിങ്ങൾ 5000 ഫോളോവേഴ്‌സിനെ വാങ്ങുകയാണെങ്കിൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും. ആക്ടിവെയ്ഗ്.കോമിന്റെ സോഷ്യൽ മീഡിയ ടീം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും തൽക്ഷണം ഉത്തരം നൽകുന്നു.

നിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻനിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻ

ഡബ്യുബിക്സ്.കോം (Wbix.com)

ഡബ്യുബിക്സ്.കോം (Wbix.com)

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ വാങ്ങാനുള്ള മറ്റൊരു സൈറ്റാണ് ഡബ്യുബിക്സ്.കോം യഥാർത്ഥ ഫോളോവേഴ്സിനെ നൽകുമെന്നും തൃപ്തികരമല്ലാത്ത അനുഭവം ഉണ്ടാകുന്ന ഉപയോക്താക്കൾക്ക് 100 ശതമാനം പണം തിരികെ നൽകുമെന്നും ഈ വെബ്സൈറ്റ് ഉറപ്പുനൽകുന്നു. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന് പുറമെ, ഈ സൈറ്റ് യൂട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ മറ്റ് സേവനങ്ങളും നൽകുന്നു.

എസ്എംഎംകാർട്ട്.കോം (Smmkart.com)

എസ്എംഎംകാർട്ട്.കോം (Smmkart.com)

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ ഓൺലൈനായി വാങ്ങുന്നതിനുള്ള മറ്റൊരു സൈറ്റാണ് എസ്എംഎംകാർട്ട്.കോം. ഇത് വ്യക്തികൾക്കും കോർപ്പറേറ്റ് ക്ലയന്റുകൾക്കും സേവനം നൽകുന്നു. യഥാർത്ഥ അനുയായികളും വേഗത്തിലുള്ള ഡെലിവറിയും നൽകുമെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. നിങ്ങൾക്ക് അവരുടെ ഔദ്യോഗിക മെയിലിലൂടെ കോൺടാക്റ്റ് ചെയ്യാം.

വാട്സ്ആപ്പ് ശല്യക്കാരുടെ വാ പൊത്താം; വാട്സ്ആപ്പ് കോൺടാക്റ്റ്സിനെ മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് ശല്യക്കാരുടെ വാ പൊത്താം; വാട്സ്ആപ്പ് കോൺടാക്റ്റ്സിനെ മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?

ഇൻസ്റ്റാഡിയൻ.കോം (Instadean.com)

ഇൻസ്റ്റാഡിയൻ.കോം (Instadean.com)

നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂടുതലായി വേണം എന്നുണ്ടെങ്കിൽ ഇൻസ്റ്റാഡിയൻയ.കോം എന്ന സൈറ്റി നിന്നും വാങ്ങാം. ഇത് യഥാർത്ഥ സേവനവും അതിവേഗ ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു. അവർ നിങ്ങളുടെ പാസ്‌വേഡ് ആവശ്യപ്പെടുന്നില്ല എന്നതും പ്രത്യേകതയാണ്. യൂസർനെയിം, യുആർഎൽ ലിങ്ക് എന്നിവ മാത്രമേ ആവശ്യപ്പെടുന്നുള്ളു. ഇത് കൂടുതൽ സുരക്ഷിതമായ വെബ്സൈറ്റാണ് എന്നതിന്റെ തെളിവാണ് പാസ്വേർഡ് ആവശ്യപ്പെടുന്നില്ല എന്നത്.

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ വാങ്ങുന്നതിന്റെ പ്രയോജനങ്ങൾ

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ വാങ്ങുന്നതിന്റെ പ്രയോജനങ്ങൾ

നിങ്ങൾ ഇൻസ്റ്റാഗ്രാം അക്കൌണ്ട് തുടങ്ങിയതേ ഉള്ളു എങ്കിൽ ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കാൻ വളരെയധികം സമയമെടുത്തേക്കാം. നിങ്ങളുടെ പോസ്റ്റോ പരസ്യമോ ​​വ്യാജമാണെന്ന് ആളുകൾ ചിന്തിക്കുകയും ചെയ്തേക്കാം. ഇത്തരം അവസരങ്ങളിൽ നിങ്ങൾക്ക് കൂടുതൽ ഫോളോവേഴ്‌സിനെ ആവശ്യമാണ്. നിങ്ങൾക്ക് ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനും എല്ലാവരിലേക്കും എത്തിച്ചേരാനും ആഗ്രഹമുണ്ട് എങ്കിൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരിക്കണം. അതേ സമയം നിങ്ങളുടെ പോസ്റ്റിലെ കമന്റുകളും ലൈക്കുകളും പ്രധാനമാണ്. നിങ്ങൾക്ക് ധാരാളം ഫോളോവേഴ്‌സ് ഉണ്ടെങ്കിലും നിങ്ങളുടെ പോസ്റ്റുകൾക്ക് കൂടുതൽ കമന്റുകളും ലൈക്കുകളും ഇല്ലെങ്കിലും ആളുകൾ അക്കൌണ്ടിനെ വ്യാജമായി കാണും. അതുകൊണ്ട മുകളിൽ പറഞ്ഞ സൈറ്റുകൾ വഴി നിങ്ങൾക്ക് ലൈക്കുകളും കമന്റുകളും വാങ്ങാനും സാധിക്കും.

വോട്ടർ ഐഡി കാർഡിന് അപേക്ഷ നൽകിയിട്ടണ്ടോ?, ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഓൺലൈനായി അറിയാംവോട്ടർ ഐഡി കാർഡിന് അപേക്ഷ നൽകിയിട്ടണ്ടോ?, ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഓൺലൈനായി അറിയാം

Most Read Articles
Best Mobiles in India

English summary
Want more followers on Instagram?, you can easily buy Instagram followers. Here are five of the best websites for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X