ഇൻസ്റ്റാഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക്, അൺഫോളോ ചെയ്താൽ എളുപ്പം അറിയാം

|

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം. ആപ്പിന് യുവാക്കൾക്കിടയിലുള്ള ജനപ്രീതി വളരെ വലുതാണ്. ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ കൊണ്ടുവരുന്നത് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിനെ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നത്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ ഫോളോ, അൺഫോളോ, ബ്ലോക്ക് എന്നീ കാര്യങ്ങൾ പരിചയമുള്ളവർ ആയിരിക്കും. ഇന്നത്തെ നമ്മുടെ ടെക് ടിപ്സ് ഇൻസ്റ്റാഗ്രാമിലെ ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ടതാണ്.

 

ഇൻസ്റ്റാഗ്രാം

നിങ്ങൾ ആർക്കെങ്കിലും മെസേജ് അയക്കാൻ വേണ്ടി നോക്കുമ്പേോൾ ആ കോൺടാക്ട് കാണാതിരിക്കും. അതല്ലെങ്കിൽ നിങ്ങളുടെ ഫോളോ ലിസ്റ്റിൽ ആ അക്കൌണ്ട് ഉണ്ടായിരിക്കില്ല. ഇതിന് അർത്ഥം ആ വ്യക്തി നിങ്ങളെ അൺഫോളോ ചെയ്തിട്ടോ ബ്ലോക്ക് ചെയ്തിട്ടോ ഉണ്ടാകാം എന്നതാണ്. ഇൻസ്റ്റാഗ്രാമിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്താൽ എങ്ങനെയാണ് അത് എളുപ്പം മനസിലാക്കുന്നത് എന്ന് നോക്കാം.

നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ

താല്പര്യമില്ലാത്തതോ ശല്യമാകുന്നതോ ആയ അക്കൌണ്ടുകളെ ബ്ലോക്ക് ചെയ്യുന്നത് സാധാരണ കാര്യമാണ്. നിങ്ങൾക്ക് ആരുടെയെങ്കിലും പോസ്റ്റ് കാണാതിരിക്കണം എന്നുണ്ടെങ്കിൽ അൺഫോളോ ചെയ്താൽ മതി. ആ വ്യക്തിയെ നിങ്ങളുടെ പ്രൊഫൈലിൽ നിന്നും പൂർണമായും ഒഴിവാക്കാനും മെസേജ് പോലും അയക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യണം എങ്കിൽ നിങ്ങൾ അവരെ ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള വഴികൾ ഇവയാണ്.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ
 

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ

• ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന് തോന്നിയാൽ സെർച്ച് ബാറിൽ പോയി സെർച്ച് ചെയ്താൽ നിങ്ങൾക്ക് അവരുടെ അക്കൗണ്ട് കാണാൻ കഴിയില്ല.

• ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തു എന്ന് സംശയം ഉണ്ടെങ്കിൽ ഡയറക്ട് മെസേജിൽ നേരത്തെ ആ അക്കൌണ്ടിലേക്ക് നിങ്ങൾ മെസേജ് അയച്ചിട്ടുണ്ടെങ്കിൽ ലഭിക്കുന്ന ചാറ്റ് ലിസ്റ്റ് ഓപ്പൺ ചെയ്ത് ഏതെങ്കിലും മെസേജ് അയച്ചു നോക്കുക. അത് സെന്റ് ആകുന്നില്ല എങ്കിൽ ബ്ലോക്ക് ആയിട്ടുണ്ടാകും.

• നിങ്ങളുടെ എല്ലാ പോസ്റ്റുകളിലെയും ബ്ലോക്ക് ചെയ്ത ആളുകെട ലൈക്കുകളും കമന്റുകലും അപ്രത്യക്ഷമായിട്ടുണ്ടോ എന്ന് നോക്കുക.

• മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളെ ബ്ലോക്ക് ചെയ്ത ആളുടെ അക്കൗണ്ട് സെർച്ച് ചെയ്യാം. ആ അക്കൌണ്ട് അതിൽ കാണുന്നുവെങ്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്ത് കാണും.

• ആരുടെയെങ്കിലും അക്കൗണ്ട് പബ്ലിക്ക് ആണെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്താൽ ഉടനെ തന്നെ നിങ്ങൾക്ക് അവരുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിഞ്ഞേക്കും; എന്നാൽ അവരുടെ അക്കൗണ്ടിൽ പോസ്റ്റുകളോ പ്രൊഫൈൽ പിക്ച്ചറോ കാണാൻ കഴിയില്ല. ''നോ പോസ്റ്റ്സ് യെറ്റ്'' എന്ന് മാത്രമേ കാണിക്കൂ.

മറ്റൊരാൾ അക്കൌണ്ട് ഡിലീറ്റോ ഡീആക്ടിവേറ്റോ ചെയ്തോ എന്നറിയാൻ ചെയ്യേണ്ടത്

മറ്റൊരാൾ അക്കൌണ്ട് ഡിലീറ്റോ ഡീആക്ടിവേറ്റോ ചെയ്തോ എന്നറിയാൻ ചെയ്യേണ്ടത്

പലപ്പോഴും ആളുകൾ അവരുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ നിങ്ങളെ അവർ ബ്ലോക്ക് ചെയ്തുവോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കും. അതുകൊണ്ട് തന്നെ ഡീലീറ്റ് ചെയ്തതോ ഡീ ആക്ടിവേറ്റ് ചെയ്തതോ ആയ അക്കൌണ്ട് തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി.

• ആരെങ്കിലും അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അവരുടെ പേര് സെർച്ച് ചെയ്താൽ നിങ്ങൾക്ക് ആ അക്കൌണ്ട് കണ്ടെത്താനാവില്ല.

• നിങ്ങൾ URL ലിങ്ക് വഴി അവരുടെ അക്കൗണ്ട് അക്കൌണ്ടിൽ കയറാൻ ശ്രമിച്ചാൽ അതിൽ ഇറർ കാണിക്കും

തേർഡ് പാർട്ടി ആപ്പുകൾ

നിങ്ങളെ ബ്ലോക്ക് ചെയ്തതോ അൺഫോളോ ചെയ്തതോ ആയ അക്കൌണ്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി ഇതിനി വഴികളൊന്നും ഇല്ല. മറ്റ് പല ആപ്പുകളും ഉപയോഗിച്ച് നമുക്ക് ഇക്കാര്യം ചെയ്യാൻ സാധിക്കും. നിങ്ങളെ അൺഫോളോ ചെയ്ത ആളുകളെ കണ്ടെത്തുന്നത് എങ്ങനെയാണ് എന്ന് കൂടി നോക്കാം.

അൺഫോളോ ചെയ്ത ആളുകളെ കണ്ടെത്താം

അൺഫോളോ ചെയ്ത ആളുകളെ കണ്ടെത്താം

• നിങ്ങളുടെ ഫോളോവേഴ്സ് സെക്ഷനിൽ പോയി അൺഫോളെ ചെയ്തുവെന്ന് നിങ്ങൾ കരുതുന്ന വ്യക്തിയുടെ പേര് സെർച്ച് ചെയ്യുക. അവർ നിങ്ങളെ ഫോളോ ചെയ്യുന്നില്ല എങ്കിൽ അക്കൌണ്ട് അതിൽ കാണില്ല.

• ആരെങ്കിലും നിങ്ങളെ ഫോളോ ചെയ്യുന്നില്ലെങ്കിൽ അവരെ നിങ്ങളുടെ സ്റ്റോറി വ്യൂ സെക്ഷനിലും കാണില്ല.

ഇൻസ്റ്റാഗ്രാം അക്കൗണ്ട്

തേർഡ് പാർട്ടി ആപ്പുകളിലൂടെ ഇൻസ്റ്റാഗ്രാമിലെ ഫോളോവേഴ്സ് അനലിറ്റിക്സ്, ഫോളോവേഴ്സ് ഫോർ റിപ്പോർട്ട്സ് തുടങ്ങിയവ അറിയാൻ സാധിക്കും. ഇതിനുള്ള ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആരാണ് നിങ്ങളെ ബ്ലോക്ക് ചെയ്തത് എന്നോ അൺഫോളോ ചെയ്തത് എന്നോ ഈ ആപ്പുകൾ നിങ്ങളെ സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യം തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോഗിൻ വിവരങ്ങൾ നൽകുന്നത് അപകടകരമാണ്.

Most Read Articles
Best Mobiles in India

English summary
It's very easy to know if someone has blocked or unfollowed you on Instagram. Here is the ways to find it

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X