'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

By Prejith Mohanan
|

ജനപ്രീതിയിൽ ഏറ്റവും മുമ്പിലുള്ള ഇൻസ്റ്റന്റ് മേസേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. ദിവസേനെ എന്നോണം അവതരിപ്പിക്കുന്ന ഫീച്ചറുകളും യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ഒക്കെയാണ് വാട്സ്ആപ്പിന്റെ ആകർഷകത. ഒപ്പം ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഏറ്റവും സുരക്ഷിതമായ ആപ്ലിക്കേഷൻ എന്ന പൊതുധാരണയും ആപ്പിലേക്ക് യൂസേഴ്സിനെ ആകർഷിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ് ഇതിന് കാരണം. മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഉൾപ്പെടുത്തിയിട്ടില്ല എന്ന് മനസിലാക്കണം. എങ്കിലും ചിലപ്പോഴെങ്കിലും വാട്സ്ആപ്പിലെ ചില ഫീച്ചറുകൾ വേണ്ട വിധത്തിൽ പ്രവർത്തിക്കാറില്ല. അത്തരത്തിലുള്ള ഒരു ഫീച്ചറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

 

മെസേജ്

മെസേജ് അയക്കുന്ന സമയം, നമ്മുക്ക് മെസേജ് കിട്ടുന്ന സമയം ഇതൊക്കെ വാട്സ്ആപ്പിൽ കാണാൻ കഴിയും. ഒപ്പം ലാസ്റ്റ് സീൻ സ്റ്റാറ്റസ് ഫീച്ചറും വാട്സ്ആപ്പിൽ ലഭ്യമാണ്. അത് ഒരു കോൺടാക്റ്റ് എപ്പോഴാണ് ആപ്ലിക്കേഷനിൽ അവസാനമായി സജീവമായിരുന്നതെന്ന് മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്നു. എന്നാലും, ഈ മെസേജുകൾ അയച്ചതായി കാണിക്കുന്ന സമയവും ലാസ്റ്റ് സീൻ ടൈം സ്റ്റാമ്പുകളും ചിലപ്പോൾ തെറ്റാനും ഇടയുണ്ട്. ഇത്തരം ഒരു സാധ്യത ഉണ്ടെന്ന് പല ഉപയോക്താക്കൾക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. തെറ്റായ ടെം സ്റ്റാമ്പുകൾ അയച്ചയാൾക്കും സ്വീകർത്താവിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. ലാസ്റ്റ് സീനിനെയും മെസേജ് അയച്ച സമയത്തെയും ഒക്കെ ചൊല്ലി പലരും തർക്കിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടാവും.

ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ്

നിങ്ങൾക്ക് സന്ദേശങ്ങൾ ലഭിച്ച സമയത്തിലോ കോൺടാക്‌റ്റുകളെ അവസാനമായി കണ്ട സമയത്തിലോ തെറ്റ് വരുന്നത് എന്ത് കൊണ്ടാണെന്ന് പലർക്കും സംശയം തോന്നാം. ഇതിന് വാട്സ്ആപ്പ് നൽകുന്ന വിശദീകരണം ടൈം സോൺ കോൺഫിഗറേഷനിലെയും സെറ്റ് ചെയ്ത് സമയത്തിലെയും വ്യത്യാസം കാരണം എന്നാണ്. ഉപയോക്താക്കൾ തങ്ങളുടെ ഫോണുകളിൽ ശരിയായ ടൈം സോണുകൾ സെറ്റ് ചെയ്യണമെന്നും കമ്പനി നിർദേശിക്കുന്നു. സമയം കൃത്യമായി സെറ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ ഉപയോക്താവ് അത് മാന്വലായും ചെയ്യേണ്ടി വന്നേക്കാം.

മൊബൈൽ പ്രൊവൈഡർ
 

ഉപയോക്താക്കൾ അവരുടെ ഫോണുകളിലെ തീയതിയും സമയവും ഓട്ടോമാറ്റിക് അല്ലെങ്കിൽ നെറ്റ്‌വർക്ക് പ്രൊവൈഡഡ് ആയി സജ്ജീകരിക്കാനും വാട്സ്ആപ്പ് ശുപാർശ ചെയ്യുന്നു. ഈ സെറ്റിങ്സ് ആക്റ്റിവേറ്റ് ചെയ്താൽ നിങ്ങളുടെ മൊബൈൽ പ്രൊവൈഡർ ഫോൺ ശരിയായ സമയത്തേക്ക് സജ്ജീകരിക്കും. ഓട്ടോമാറ്റിക്ക് സെറ്റിങ്സ് പ്രവർത്തനക്ഷമമാക്കിയിട്ടും തെറ്റായ സമയം തന്നെ കാണുന്നെങ്കിൽ അത് നിങ്ങളുടെ നെറ്റ്‌വർക്കിൽ നിന്നുള്ള പ്രശ്നം ആയിരിക്കാനാണ് സാധ്യത. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടേണ്ടതുണ്ട്.

വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

ടൈം സോൺ

താൽക്കാലിക പരിഹാരത്തിനായി, നിങ്ങൾക്ക് നേരിട്ട് തീയതിയും സമയവും സജ്ജമാക്കാൻ കഴിയും. സമയ ക്രമീകരണങ്ങളിൽ ടൈം സോണിനും പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ ഉണ്ട്. സെറ്റിങ്സിൽ നിന്നും ശരിയായ ടൈം സോൺ തിരഞ്ഞെടുത്തുവെന്ന് നിങ്ങൾ ഉറപ്പാക്കണം. സമയ മേഖല യഥാർഥ സമയത്തിൽ നിന്ന് വ്യത്യസ്തമാണെന്നും ഓർക്കുക. നിങ്ങളുടെ ഫോണിലെ ടൈം സോൺ നേരിട്ട് കോൺഫിഗർ ചെയ്യുന്നതിന് താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക.

തേർഡ് പാർട്ടി

ആൻഡ്രോയിഡ് : ക്രമീകരണങ്ങൾ > സിസ്റ്റം > ഡേറ്റ് ആൻഡ് ടൈം എന്ന ഓപ്ഷനിലേക്ക് പോകുക.
ഐഫോൺ : ക്രമീകരണങ്ങൾ > ജനറൽ > ഡേറ്റ് ആൻഡ് ടൈം എന്ന ഓപ്ഷനിലേക്ക് പോകുക.

തെറ്റായ ലൊക്കേഷനുകൾ വഴി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വാട്സ്ആപ്പ് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. പ്രോക്സി ലൊക്കേഷൻ കാണിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇങ്ങനെ ലൊക്കേഷൻ മാറ്റുന്നത്.

വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് : വിൻഡോസ് ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് : വിൻഡോസ് ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

ലാസ്റ്റ് സീൻ

ലാസ്റ്റ് സീൻ ഓപ്ഷനുമായി ബന്ധപ്പെട്ട് ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ ബീറ്റ വേർഷനിൽ അവതരിപ്പിച്ചിരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന ചില കോൺടാക്റ്റുകളിൽ നിന്നും നമ്മുടെ ലാസ്റ്റ് സീൻ മറച്ച് വയ്ക്കുന്ന ഫീച്ചറാണ് പുതിയ ബീറ്റ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ ഫോളോ ചെയ്യുന്ന വൈബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും ലാസ്റ്റ് സീൻ മറച്ച് വയ്ക്കുന്ന ഫീച്ചർ കമ്പനി മാസങ്ങളായി ഡെവലപ്പ് ചെയ്യുകയാണ്. മാസങ്ങൾ നീണ്ട പരീക്ഷണത്തിന് ശേഷം ആണ് ഇപ്പോൾ ഫീച്ചർ ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ഫീച്ചർ ഇപ്പോൾ ലഭിക്കുന്നത്.

ഫീച്ചർ

നേരത്തെ പുറത്ത് വന്ന വാട്സ്ആപ്പ് അപ്‌ഡേറ്റുകൾ പോലെ തന്നെയാവും പുതിയ അപ്ഡേറ്റിന്രെ ക്രോണോളജിയും. നിലവിൽ ബീറ്റ വേർഷനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ വരും മാസങ്ങളിൽ സ്റ്റേബിൾ അപ്‌ഡേറ്റായി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കരുതാം. സ്റ്റേബിൾ ആപ്പിലേക്ക് പുതിയ ഫീച്ചർ വരുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും ലഭിക്കും. നിലവിൽ ലാസ്റ്റ് സീൻ എല്ലാവരിൽ നിന്നും മറച്ച് വയ്ക്കാൻ ആണ് ആപ്പിൽ സൌകര്യം ഉള്ളത്. ഇതിൽ മാറ്റം വരുത്തിയാണ് തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ലാസ്റ്റ് സീൻ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചർ എത്തുന്നത്.

വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാ

സ്റ്റേബിൾ അപ്ഡേറ്റ്

നിലവിൽ ഉപയോക്താക്കൾക്ക് അവരുടെ "ലാസ്റ്റ് സീൻ" സ്റ്റാറ്റസ് എല്ലാവരിൽ നിന്നും മറച്ച് വെക്കാൻ സാധിക്കും. അല്ലെങ്കിൽ അവരുടെ കോൺടാക്റ്റുകൾക്ക് മാത്രമായും ചുരുക്കാം. പുതിയ ഫീച്ചർ സ്റ്റേബിൾ അപ്ഡേറ്റ് ആയി ലഭ്യമാകുമ്പോൾ ഈ ഗണത്തിൽ മറ്റൊരു ഓപ്ഷൻ കൂടി വരും. ചില ആളുകളെ ഒഴിവാക്കി നമ്മുടെ കോൺടാക്റ്റ്സിലെ മറ്റുള്ളവർക്ക് ലാസ്റ്റ് സീൻ കാണാനുള്ള ഓപ്ഷൻ ആണ് ഇങ്ങനെ ആഡ് ചെയ്യപ്പെടുന്നത്. മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് എന്ന ഓപ്ഷനാണ് ഇതിന് വേണ്ടി പുതിയതായി ആഡ് ചെയ്യപ്പെടുന്നത്.

ഓപ്ഷൻ

പുതിയ ഫീച്ചറിന് ഒപ്പം എത്തുന്ന മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താണ് ലാസ്റ്റ് സീനിൽ നിയന്ത്രണം കൊണ്ട് വരുന്നത്. ഈ ഫീച്ചറിന് മറ്റൊരു പ്രത്യേകതയും മനസിലാക്കണം. നിങ്ങൾ ആരെയാണോ ലാസ്റ്റ് സീൻ കാണുന്നതിൽ നിന്നും തടയുന്നത്, അവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്കും കാണാൻ കഴിയില്ല. അതേ സ്റ്റാറ്റസ് മറച്ച് വെക്കുന്ന ഫീച്ചറിൽ ഉള്ള അതേ രീതി തന്നെ ലാസ്റ്റ് സീൻ മറച്ച് വയ്ക്കുന്നതിലേക്കും കമ്പനി കൊണ്ട് വരികയാണ്.

വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India

English summary
The time of sending the message and the time of receiving the message can be seen on WhatsApp. WhatsApp also has a Last Scene status feature. It helps the user to understand when a contact was last active in the application. However, these timestamps are sometimes misleading.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X