ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ? ഇത് പരിഹരിക്കാം

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റുകളിലൊന്നാണ് ഷവോമി. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഷവോമിയുടെ സബ് ബ്രാൻഡുകളായ റെഡ്മി, പോക്കോ എന്നിവ ഉപയോഗിക്കുന്നത്. ഡാർക്ക് തീം അഥവാ ഡാർക്ക് മോഡ് ഉൾപ്പെടെയുള്ള നിരവധി സവിശേഷതകൾ ഷവോമിയുടെ എംഐയുഐ ഒഎസ് നൽകുന്നുണ്ട്. എങ്കിലും ഷവോമിയുടെ റെഡ്മി, പോക്കോ സ്മാർട്ട്ഫോണുകളിലെ ഡാർക്ക് തീം ചില ആപ്പുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ ആപ്പാണ് ഡെയ്‌ലിഹണ്ട്.

 
ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ?

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ആപ്പുകളിൽ ഒന്നാണ് ഡെയ്‌ലിഹണ്ട്. ഈ ആപ്പ് ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ നൽകുന്നു, ഇവ നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും സാധിക്കുന്നു എന്നതാണ് ആ ആപ്പിന്റെ പ്രത്യേകത. നിങ്ങൾ എംഐ, പോക്കോ, റെഡ്മി എന്നിവയുടെ സ്മാർട്ട്ഫോണുകളിൽ ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളിലും ഇത് സംഭവിക്കാറുണ്ട്. ഈ പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കും.

ഷവോമി ഫോണിലെ ഡെയ്‌ലിഹണ്ട് ആപ്പിനുള്ള ഡാർക്ക് തീം പ്രശ്നം പരിഹരിക്കാം

ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ?

ഘട്ടം 1: നിങ്ങളുടെ ഫോണിൽ സെറ്റിങ്സ് ആപ്പ് തുറന്ന് ഡിസ്പ്ലേ ഓപ്ഷൻ തിരഞ്ഞെടുക്കുക

ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ?

ഘട്ടം 2: ഡിസ്പ്ലെ ഓപ്ഷനിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഡാർക്ക് മോഡിൽ ടാപ്പ് ചെയ്യുക

ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ?

ഘട്ടം 3: ഡാർക്ക് മോഡ് ടാപ്പ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് 'മോർ ഡാർക്ക് മോഡ് ഓപ്ഷൻസ്' എന്നത് കാണാം. ഇത് തിരഞ്ഞെടുത്താൽ ഡാർക്ക് മോഡിലേക്ക് ഓട്ടോമാറ്റിക്കായി മാറിയ എല്ലാ ആപ്പുകളുടെയും ലിസ്റ്റ് കാണാം.

ഷവോമിയുടെ ഡാർക്ക് തീം ഡെയ്‌ലിഹണ്ട് ആപ്പ് ഉപയോഗം തടസ്സപ്പെടുത്തുന്നോ?

ഘട്ടം 4: ഡാർക്ക് മോഡിലേക്ക് മാറിയ ആപ്പുകളുടെ ലിസ്റ്റിൽ നിന്നും ഡെയ്‌ലിഹണ്ട് ആപ്പിന്റെ ടോഗിൾ ബട്ടൺ ഓഫ് ചെയ്ത് വയ്ക്കുക.

ഇത്രയും ചെയ്ത് കഴിഞ്ഞാൽ ജനപ്രിയ വാർത്താ ആപ്പായ ഡെയ്‌ലിഹണ്ടിൽ ഡാക്ക് തീമുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കപ്പെടും. ഡെയ്‌ലിഹണ്ട് ആപ്പിലൂടെ കൂടുതൽ വാർത്തകൾ കണ്ടെത്താനും ആസ്വദിക്കാനും നിങ്ങൾക്ക് സാധിക്കും. ആൻഡ്രോയിഡിൽ അവതരിപ്പിച്ച ഏറ്റവും ജനപ്രിയമായ ഫീച്ചറുകളിൽ ഒന്നാണ് ഡാർക്ക് തീം. മാനുവലായി ഓണാക്കേണ്ട ഡാർക്ക് മോഡ് ഫീച്ചർ നേരത്തെ തന്നെ കുറച്ച് ആപ്പുകൾ കൊണ്ടുവന്നിരുന്നു.

ഇപ്പോൾ നിങ്ങളുടെ ഫോണിൽ ഡാർക്ക് തീം ഓണാക്കുന്നത് എളുപ്പമാണ്, എല്ലാ ആപ്പുകളിലും ഇത് പ്രയോഗിക്കാവുന്നതുമാണ്. ആൻഡ്രോയിഡിലെ ഡാർക്ക് തീം ഉപയോക്തൃ അനുഭവത്തെ തടസ്സപ്പെടുത്തുന്നു എന്നത് ഇപ്പോഴും കുറച്ച് പ്രശ്‌നം തന്നെയാണ്. നിങ്ങൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്ത് ആ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ പഴയ രീതിയിൽ തന്നെ ഉപയോഗിക്കാനും സാധിക്കും.

Most Read Articles
Best Mobiles in India

English summary
Dailyhunt is one of the most popular and widely used apps in India. The app provides some of the latest updates and is easily accessible, right at your fingertips. If you’re using the Dailyhunt app on your Mi, Poco, or Redmi phone, you might have felt some discomfort.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X