അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?

|

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന ഡിവൈസുകളിൽ പ്രീ-ഇൻസ്റ്റാൾ ആയി ലഭിക്കുന്ന ഗൂഗിൾ പ്ലേ സ്റ്റോർ. ആൻഡ്രോയിഡ് ഫോണുകളിൽ വിവിധ അപ്ലിക്കേഷനുകൾ ബ്രൗസുചെയ്യാനും ഡൗൺലോഡുചെയ്യാനും സഹായിക്കുന്ന ഗൂഗിളിന്റെ ആപ്ലിക്കേഷൻ സ്റ്റോറാണ് ഇത്. പ്ലേ സ്റ്റോറിന്റെ സഹായത്തോടെ എല്ലാ അപ്ലിക്കേഷനുകളും അപ്‌ഡേറ്റുചെയ്യാനാകും. പ്ലേ പ്രോട്ടക്ട് എന്ന സവിശേഷത ഉപയോഗിച്ച് അപ്ലിക്കേഷനുകളിലെ മാലിഷ്യസ് ആക്ടിവിറ്റികളെ പ്ലേ സ്റ്റോർ സ്‌കാൻ ചെയ്യുന്നു.

 

ഗൂഗിൾ പ്ലേ സ്റ്റോർ

നിങ്ങൾ അബദ്ധവശാൽ ഗൂഗിൾ പ്ലേ സ്റ്റോർ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് ആപ്പുകൾ ഡൌൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് നിങ്ങളുടെ സ്മാർട്ട്ഫോണിലോ മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളിലോ എങ്ങനെ തിരികെ എടുക്കാം എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ആശങ്കപ്പെടേണ്ട. ഇതിന് നിരവധി ഉപായങ്ങളുണ്ട്.

കൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുകകൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

1) അപ്ലിക്കേഷൻ ഡ്രോയർ ഹോം സ്‌ക്രീനിലേക്ക് നീക്കുക

1) അപ്ലിക്കേഷൻ ഡ്രോയർ ഹോം സ്‌ക്രീനിലേക്ക് നീക്കുക

ഹോം സ്‌ക്രീനിൽ നിന്ന് നിങ്ങൾ അബദ്ധത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കംചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആൻഡ്രോയിഡ് ഇൻസ്റ്റാളുചെയ്‌ത എല്ലാ അപ്ലിക്കേഷനുകളും അപ്ലിക്കേഷൻ ഡ്രോയറിൽ കാണാൻ സാധിക്കും. അവിടെ നിന്ന് ഹോം സ്‌ക്രീനിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ള അപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കാനാകും. ഇതിനായി ആദ്യം അപ്ലിക്കേഷൻ ഡ്രോയറിന്റെ ഐക്കൺ അമർത്തിയോ ഹോം സ്‌ക്രീനിൽ സ്വൈപ്പുചെയ്തോ ഡ്രോയർ തുറക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ ഐക്കൺ കണ്ടെത്തി അതിന്റെ ഐക്കണിൽ അമർത്തി ഹോം സ്‌ക്രീനിലേക്ക് വലിച്ചിടുക.

2) ഹിഡൻ ആപ്പുകൾ പരിശോധിക്കുക
 

2) ഹിഡൻ ആപ്പുകൾ പരിശോധിക്കുക

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങൾതന്നെ അബദ്ധത്തിൽ പ്ലേ സ്റ്റോർ ഹിഡൻ ചെയ്ത് മറച്ച് വയ്ക്കാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭത്തിൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ഹൈഡ് ആയിരിക്കുന്ന എല്ലാ അപ്ലിക്കേഷനുകളും പരിശോധിക്കണം. ഹൈഡ് ആപ്പ് ഓപ്‌ഷൻ ലോഞ്ചർ സെറ്റിങ്സിലായിരിക്കും ഉണ്ടാവുക. ലോഞ്ചർ സെറ്റിങ്സ് തുറന്ന് ഹൈഡ് ആപ്പ്സ് ക്ലിക്കുചെയ്യുക. ഇതിലുള്ള ഗൂഗിൾ പ്ലേ സ്റ്റോർ അൺസെലക്ട് ചെയ്യുക.

കൂടുതൽ വായിക്കുക: ഫീച്ചർ ഫോണിനായി യുപിഐ ആപ്പ് ഉണ്ടാക്കിയാൽ ബിൽഗേറ്റ്സിന്റെ വക 36 ലക്ഷം സമ്മാനംകൂടുതൽ വായിക്കുക: ഫീച്ചർ ഫോണിനായി യുപിഐ ആപ്പ് ഉണ്ടാക്കിയാൽ ബിൽഗേറ്റ്സിന്റെ വക 36 ലക്ഷം സമ്മാനം

3) സെറ്റിങ്സിൽ എനേബിൾ ചെയ്യുക

3) സെറ്റിങ്സിൽ എനേബിൾ ചെയ്യുക

ഗൂഗിൾ പ്ലേ സ്റ്റോർ ഡിസേബിൾ ചെയ്യാൻ സാധിക്കുമെങ്കിലും അതൊരിക്കലും അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ഇത് ഡിസേബിൾ ചെയ്താൽ ഗൂഗിൾ പ്ലേ സ്റ്റോർ ഐക്കൺ അപ്രത്യക്ഷമാകും. മാത്രമല്ല ഇത് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയാതെ വരും. ഡിസേബിൾ ആയ പ്ലേ സ്റ്റോർ എനേബിൾ ചെയ്യുന്നതിന് നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്സിലേക്ക് പോയി ആപ്പ്സ് ആന്റ് നോട്ടിഫിക്കേഷനോ അതല്ലെങ്കിൽ ഇൻസ്റ്റാൾഡ് ആപ്പ്സോ ആപ്ലിക്കേഷൻ മാനേജറോ ഓപ്പൺ ചെയ്യുക. ഇത് മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആവശ്യമായത് തിരഞ്ഞെടക്കുക.

ഘട്ടം 2: ചില സ്മാർട്ട് ഫോണുകളിൽ, ഇൻസ്റ്റാൾ ചെയ്ത അപ്ലിക്കേഷനുകൾ നേരിട്ട് കണ്ടെത്താനാകും. അല്ലെങ്കിൽ എല്ലാ അപ്ലിക്കേഷനുകളും തിരഞ്ഞെടുക്കുക.

ഘട്ടം 3: അപ്ലിക്കേഷനുകളുടെ ലിസ്റ്റിൽ ഗൂഗിൾ പ്ലേ സ്റ്റോർ കണ്ടെത്തി അതിൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് ലിസ്റ്റിൽ ആപ്പ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ത്രീ-ഡോട്ട് ഐക്കൺ തിരഞ്ഞെടുത്ത് ഷോ സിസ്റ്റം ആപ്പ്സ് ടാപ്പുചെയ്യുക. ഇങ്ങനെ നിങ്ങൾക്ക് ആപ്പ് എനേബിൾ ചെയ്യാം.

4) APK ഫയലിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക

4) APK ഫയലിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക

നിങ്ങൾ ആദ്യം APK ഫയലിൽ നിന്ന് ഗൂഗിൾ സ്റ്റോർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്റ്റോർ ഡൗൺലോഡുചെയ്യാൻ APKMirror.com പോലുള്ള വിശ്വസനീയമായ സോഴ്സുകളുണ്ട്. ഇതിൽ നിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മുമ്പ് ലഭ്യമായത് പോലെ ഗൂഗിൾ പ്ലേ സ്റ്റോർ നിങ്ങളുടെ ഫോണിൽ ലഭ്യമാകുംയ. പ്ലേ സ്റ്റോർ അപ്ഡേറ്റ് ചെയ്യുന്നതിനും നിങ്ങൾക്ക് ഈ ഫയൽ ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ടിക്ടോക്ക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ആപ്പിൽ വൻ സുരക്ഷാ പിഴവ്കൂടുതൽ വായിക്കുക: ടിക്ടോക്ക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ആപ്പിൽ വൻ സുരക്ഷാ പിഴവ്

ഇൻസ്റ്റാൾ

നിങ്ങളുടെ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോർ പുനസ്ഥാപിക്കാൻ മുകളിലുള്ള രീതികൾ ഉപയോഗിക്കാം. ഇതുപോലെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത മറ്റ് ഏതെങ്കിലും ആപ്പുകൾ ആൻഡ്രോയിഡ് ഫോണിൽ കാണുന്നില്ലെങ്കിലും അത് കണ്ടെത്താൻ ഇത്തരം രീതികൾ ഉപയോഗിക്കാവുന്നതാണ്. മറ്റ് ആപ്പുകൾ ഡിലീറ്റ് ആയി പോയാൽ പ്ലേ സ്റ്റോറിൽ നിന്ന് അവ പിന്നെയും ലഭ്യമാവും എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം.

Most Read Articles
Best Mobiles in India

Read more about:
English summary
Google Play Store is a pre-installed app for Android operating system that allows the users to browse and download various applications on their Android phones. With the help of the Play Store, you can update all the apps. This Play Store scans for malicious activity in the apps using a feature Play Protect.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X