ഏറെ ഉപകാരപ്പെടുന്ന ഏതാനും ചില ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് സവിശേഷതകളെ പരിചയപ്പെടാം

|

വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഒന്നിച്ച് കോള്‍ ചെയ്യുന്നതിനായി പ്രത്യേക ബട്ടണ്‍ സംവിധാനം ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഒറ്റ ടച്ചിലൂടെ ഗ്രൂപ്പിലെ ആളുകളുമായി വീഡിയോ/ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കുമെന്നതാണ് ഈ പുതിയ സേവനത്തിൻറെ പ്രയോജനം. ഗ്രൂപ്പില്‍ നാലില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ഈ പുതിയ സവിശേഷത സാധ്യമല്ല. നാലോ അതില്‍ കുറവോ ആളുകള്‍ ഉള്ള ഗ്രൂപ്പുകളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളു. എന്നാല്‍ ഈ കോളിംഗ് ലഭ്യമാക്കാന്‍ നിലവിലുള്ള പ്രൊഫഷണല്‍ അഥവാ ഫാമിലി ഗ്രൂപ്പുകളെ നാല് പേര്‍ വീതമുള്ള പുതിയ ഗ്രൂപ്പുകളാക്കിയാണ് പലരും ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നത്.

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളുകള്‍
 

നേരത്തെ വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളുകള്‍ ചെയ്യാനായി ഒരാളെ വിളിച്ചതിന് ശേഷം മറ്റുള്ളവരെ ഒരോരുത്തരെയായി ആഡ് ചെയ്യണമായിരുന്നു. എന്നാല്‍ പുതിയ സവിശേഷതയില്‍ നാലോ നാലില്‍ താഴെയോ അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ എളുപ്പത്തില്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഫേസ്ബുക്ക് പറയുന്നത്. പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമാണ്.

ഈ പുതിയ സൗകര്യം ലഭിക്കാന്‍ നിങ്ങൾ ചെയ്യേണ്ടത്

ഈ പുതിയ സൗകര്യം ലഭിക്കാന്‍ നിങ്ങൾ ചെയ്യേണ്ടത്

പുതിയ ഗ്രൂപ്പ് കോളിംഗ് സവിശേഷത ലഭിക്കാന്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആദ്യം അവരുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. അതിനുശേഷം നാലോ അതില്‍ കുറവോ മെമ്പര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ചാറ്റ് ബോക്‌സ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ‘വീഡിയോ' അല്ലെങ്കില്‍ ‘വോയ്സ്' കോള്‍ ഐക്കണില്‍ ടാപ്പുചെയ്താല്‍ കോളുകള്‍ വിളക്കാം. ഓരോ മെമ്പര്‍മാരെയും പ്രത്യേകം സെര്‍ച്ച് ചെയ്ത് ചേർക്കേണ്ട ആവശ്യം ഇനി വരില്ല.

പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാം

അഡ്വാന്‍സ്ജ് സെര്‍ച്ച്

അഡ്വാന്‍സ്ജ് സെര്‍ച്ച്

വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡിനായി ഒരു പുതിയ ബീറ്റ പതിപ്പ് കൂടെ കമ്പനി പുറത്തിറക്കി. ഒരു ‘അഡ്വാന്‍സ്ജ് സെര്‍ച്ച്' ഫീച്ചറോടെയാണ് ഇത് വരുന്നത്. ഉപയോക്താക്കള്‍ക്ക് ഏത് തരത്തിലുള്ള മീഡിയയും കണ്ടെത്താന്‍ സാധിക്കും. വ്യാജ വാര്‍ത്തകളുടെ പ്രചരണവും തെറ്റായ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും വാട്‌സ്ആപ്പ് നടത്തുന്നുണ്ട്. അഞ്ച് തവണ വരെ ഒരേ മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ അനുവദിച്ചിരുന്ന മുമ്പുണ്ടായിരുന്ന ഫോര്‍വേഡ് മെസേജ് നിയമം മാറ്റുകയും മെസേജ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഒരു സമയം ഒരു കോണ്‍ടാക്ടിന് മാത്രം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മേസേജുകള്‍ അയയ്ക്കുമ്പോഴാണിത്.

ഫേസ്ബുക്ക് ക്വയറ്റ് മോഡ്
 

ഫേസ്ബുക്ക് ക്വയറ്റ് മോഡ്

ഫേസ്ബുക്കും അടുത്തിടെ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. കോവിഡ് കാലത്ത് ആവശ്യമുള്ളതും അാവശ്യമായതുമായ നിരവധി നോട്ടിഫിക്കേഷനുകളുടെ പ്രളയമാണ്. എന്നാല്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ സമാധാനമായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സവിശേഷതയാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഈ പുതിയ സവിശേഷതയെ ക്വയറ്റ് മോഡ് എന്നാണ് വിളിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് വെര്‍ഷനില്‍ ഇത് ലഭ്യമാകും.

ഫേസ്ബുക്ക് പുതിയ അപ്ഡേറ്റ്

ഫേസ്ബുക്ക് പുതിയ അപ്ഡേറ്റ്

അടുത്ത മാസത്തോടെ ലോകമെമ്പാടുമുള്ള ഐഒഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിവൈസിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേറ്റ് കാണാന്‍ കഴിയും. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ പുറത്തുവിടാതെ ലൊക്കേഷന്‍ സമൂഹ ബന്ധങ്ങള്‍ തുടങ്ങിയവ പല പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനുള്ള സൗകര്യവും കമ്പനി ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് പരമാവധി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന ഈ പുതിയ സേവനങ്ങൾ ഉപയോക്താക്കൾക്ക് നല്ലരീതിയിൽ ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Most Read Articles
Best Mobiles in India

English summary
The advantage of this new service is that you can make video / audio calls with the group in one touch. This new feature is not possible if there are more than four members in the group. It is only available in groups of four or fewer people. But many people take advantage of this feature by grouping existing professional or family groups into new groups of four to provide this calling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X