2018ല്‍ ഏവരേയും ആകര്‍ഷിച്ച ബജറ്റ് ഫോണുകള്‍ ഇവിടെ പരിചയപ്പെടാം..!

|

ഇന്ത്യയില്‍ ഭൂരിഭാഗം ഉപയോക്താക്കളും ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇഷ്ടപ്പെടുന്നത്. ഇന്ന് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ അടിസ്ഥാന സവിശേഷതകളില്‍ നിന്നും വിപുലമായ ഫീച്ചറുകളുളള ഫോണുകളായി മാറിയിരിക്കുന്നു. 2018ലെ ചില മികച്ച ബജറ്റ് ഫോണുകളുടെ ലിസ്റ്റ് ഇന്നത്തെ ലേഖനത്തില്‍ കൊടുക്കുകയാണ്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച മൂല്യമാണ് വാഗ്ദാനം ചെയ്യുന്നത്.

Xiaomi Redmi 6A

Xiaomi Redmi 6A

രണ്ടു വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 5999 രൂപ. മറ്റൊന്ന് 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വില 6,999 രൂപ. ഈയിടെയാണ് ഈ ഫോണിന് കമ്പനി ഡിസ്‌ക്കൗണ്ട് നല്‍കിയത്. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലൂ എന്നീ നാല് നിറങ്ങളോടെയാണ് ഫോണിന്റെ വരവ്.

Realme C1

Realme C1

ഏവരേയും ആശ്ചര്യപ്പെടിത്തിയായിരുന്നു റിയല്‍മീ C1ന്റെ വരവ്. 6,999 രൂപയാണ് ഫോണിന്. എന്നാല്‍ അതിനു ശേഷം ഫോണിന്റെ വില 7,999 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പിന്നില്‍ റിയല്‍ ക്യാമറയുമായി എത്തിയ ആദ്യ ഫോണാണ് റിയല്‍മീ C1.

Asus Zenphone Lite L1

Asus Zenphone Lite L1

ബജറ്റ് ശ്രേണിയില്‍ രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് അസ്യൂസ് അവതരിപ്പിച്ചത്, അതായത് സെന്‍ഫോണ്‍ മാക്‌സ് M1ഉും, വില 6,999 രൂപയും മറ്റൊന്ന് ലൈറ്റ് L1ഉും വില 5,999 രൂപയും.

Moto E5

Moto E5

മോട്ടോ E5 9,999 രൂപയ്ക്കാണ് എത്തിയത്. 3ജിബി റാം, രണ്ടു ദിവസം നിലനില്‍ക്കുന്ന 5999എംഎഎച്ച് ബാറ്ററി എന്നീ ആകര്‍ഷകമായ സവിശേഷതകളാണ് ഫോണിന്.

Honor 7S

Honor 7S

വാവെയുടെ ഉപ-ബ്രാന്‍ഡായ പുതിയ ബജറ്റ് ഫോണാണ് ഹോണര്‍ 7S. നോച്ചും ഡ്യുവല്‍ ലെന്‍സ് ക്യാമറയുമായി എത്തിയ ഏക ഫോണാണ് ഹോണര്‍ 7S.

Xiaomi Redmi 6

Xiaomi Redmi 6

രണ്ടു വേരിയന്റുകളിലാണ് റെഡ്മി 6 എത്തിയിരിക്കുന്നത്. ഒന്ന് 3ജിബി റാം, 32ജിബി സ്‌റ്റോറേജ്, വില 7999 രൂപ, മറ്റൊന്ന് 3ജിബി റാം, 64ജിബി സ്റ്റോറേജ്, വില 9499 രൂപ. റോസ് ഗോള്‍ഡ്, ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ എന്നീ നാല് നിറങ്ങളാണ് ഫോണിന്.

 Nokia 5.1 Plus

Nokia 5.1 Plus

10,999 രൂപയാണ് നോക്കിയ 5.1 പ്ലസിന്. മികച്ച ഗെയിമിംഗ് പ്രകടനവും അതു പോലെ AI കഴിവുകളും ഫോണിനുണ്ട്. സമകാലിക രൂപകല്‍പനയും ഗുണനിലവാര നിര്‍മ്മാണവും കൊണ്ട് ഈ ഉപകരണം മികവുറ്റതാകുന്നു.

Xiaomi Redmi Note 5

Xiaomi Redmi Note 5

രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 3ജിബി റാം, 32ജിബി സ്‌റ്റോറേജ് വില 9,999 രൂപ. മറ്റൊന്ന് 4ജിബി റാം, 64ജിബി സ്റ്റോറേജ്, വില 11,999 രൂപ. ഈ വര്‍ഷം ഏറ്റവും മികച്ച വില്‍പന നടത്തിയ ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 5.

Oppo A3S

Oppo A3S

10,990 രൂപയ്ക്കാണ് ഈ ഫോണ്‍ എത്തിയത്. ഈ ബജറ്റ് ഫോണിന് ഡ്യുവല്‍ റിയര്‍ ക്യാമറ, ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഒക്ടാകോര്‍ പ്രോസസര്‍, A1 അധിഷ്ടിത സെല്‍ഫി ക്യാമറ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Honor 7A

Honor 7A

ഈ വര്‍ഷം ആദ്യമാണ് ഹോണര്‍ 7A, ഹോണര്‍ 7C എന്നിവ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഹോണര്‍ 7Aയുടെ വില 8999 രൂപയാണ്. പിന്നില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ മോഡ്യൂളും ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ട്.

Best Mobiles in India

English summary
10 most preferable budget smartphones of 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X