Just In
- 7 min ago
സ്മാർട്ട് ബാൻഡ് വിപണി പിടിക്കാൻ ഷവോമി എംഐ ബാൻഡ് 7; സവിശേഷതകളും വിലയും
- 2 hrs ago
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- 15 hrs ago
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- 16 hrs ago
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
Don't Miss
- News
പിസി ജോര്‍ജിന് പോലീസ് നോട്ടീസ് നല്കി; അറസ്റ്റ് രേഖപ്പെടുത്തിയേക്കും
- Movies
'സുചിത്രയും ജാസ്മിനും പുറത്തായിട്ട് മാത്രമെ ഞാൻ ഇവിടുന്ന് പോകൂ'; വെല്ലുവിളിച്ച് റോബിൻ, കലിയിളകി സുചിത്ര!
- Automobiles
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Finance
അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം
ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ
15 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 ജനുവരി 9നാണ് ആപ്പിൾ ആദ്യമായി ഐഫോൺ പുറത്തിറക്കിയത്. മാക്വേൾഡ് കോൺഫറൻസിൽ സ്റ്റീവ് ജോബ്സ് ആപ്പിൾ ഐഫോൺ അവതരിപ്പിച്ചപ്പോൾ തിരുത്തിയെഴുതപ്പെട്ടത് സ്മാർട്ട്ഫോണുകളുടെ ചരിത്രം തന്നെയായിരുന്നു. 2007നും സ്മാർട്ട്ഫോൺ വികസനത്തിൽ ഏറ്റവും അധികം സ്വാധീനിച്ച വർഷം എന്നൊരു വിശേഷണവും കൂടിയുണ്ട്. സ്മാർട്ട്ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആദ്യ ഐഫോണിന്റെ ഘടനയും അത് വരെ കണ്ടിട്ടുള്ള വിധത്തിൽ ആയിരുന്നില്ല. ടച്ച് ഇൻപുട്ടുള്ള വൈഡ്സ്ക്രീൻ ഐപോഡ്, ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്റർ, മൊബൈൽ ഫോൺ എന്നിവ മൂന്നും ചേർന്നാൽ എങ്ങനെയിരിയ്ക്കും, അതായിരുന്നു ആദ്യ ഐഫോൺ. 3 ട്രില്യൺ ഡോളർ വിപണി മൂല്യം നേടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കമ്പനിയായി ആപ്പിൾ അടുത്തിടെ മാറിയിരുന്നു. ഐഫോൺ വിൽപ്പനയാണ് ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.

തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ആപ്പിൾ ആദ്യ ഘട്ടത്തിൽ ഐഫോണുകൾ അവതരിപ്പിച്ചിരുന്നത്. നമ്മുടെ രാജ്യത്ത് പക്ഷെ 2007ൽ ഐഫോണുകൾ പുറത്തിറക്കിയിരുന്നില്ല. ആഗോള ലോഞ്ചിന് ശേഷം പിന്നെയും ഒന്നര വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ ഐഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നത്. പക്ഷെ അപ്പോഴും ആദ്യ ഐഫോൺ നമ്മുടെ വിപണിയിൽ ഏത്തിയിട്ടില്ലെന്നതും മനസിലാക്കണം. ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന ആദ്യത്തെ ഐഫോൺ 'ഐഫോൺ 3ജി' ആണ്. ഒർജിനൽ ഐഫോണിനെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി മനസിലാക്കണമെന്നുണ്ടെങ്കിൽ താഴേക്ക് വായിക്കുക.
2022 ജനുവരി മാസം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

2ജി കണക്റ്റിവിറ്റി മാത്രം
ആദ്യം പുറത്തിറങ്ങിയ ഐഫോൺ 2ജി സപ്പോർട്ട് മാത്രമുള്ള സ്മാർട്ട്ഫോണായിരുന്നു. അക്കാലത്തെ പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളായ നോക്കിയ, ബ്ലാക്ക്ബെറി എന്നിവയ്ക്ക് ക്വ്യുവർട്ടി കീബോർഡുകൾ ഉള്ള 3ജി കപ്പാസിറ്റിയുള്ള സ്മാർട്ട്ഫോണുകൾ ഉണ്ടായിരുന്നു എന്നും ഓർക്കണം. എങ്കിലും വേഗതയേറിയ ഇന്റർനെറ്റ് ആക്സസിനായി ഐഫോൺ 2.4 ഗിഗാ ഹെർട്സ് വൈഫൈ സപ്പോർട്ട് നൽകിയിരുന്നു.

വീഡിയോ റെക്കോർഡിങ് ശേഷിയില്ല
2007ൽ പുറത്തിറങ്ങിയ ഐഫോണിൽ 2 എംപി ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്. വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കില്ലായിരുന്നു. മാത്രമല്ല, ആധുനിക സ്മാർട്ട്ഫോണുകളിലെ പ്രധാന ഫീച്ചറുകളിൽ ഒന്നായ സെൽഫീ ക്യാമറയും ഇതിൽ ഉണ്ടായിരുന്നില്ല. ചിന്തിക്കാൻ ആവുന്നില്ല, അല്ലേ? നിങ്ങളെ ഞെട്ടിക്കുന്ന കാര്യങ്ങൾ ഇനിയുമുണ്ട്. സെൽഫീ ക്യാമറകളുടെ കാര്യം പറയുമ്പോൾ ആദ്യമായി ഒരു ഡെഡിക്കേറ്റഡ് ഫ്രണ്ട് ഫേസിങ് (സെൽഫീ ക്യാമറ) അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഐഫോൺ, ഐഫോൺ 4 മോഡലായിരുന്നു.
അടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

നീക്കം ചെയ്യാവുന്ന ബാറ്ററി ഇല്ല
നീക്കം ചെയ്യാവുന്ന ബാറ്ററികളുള്ള ഫോണുകൾ ട്രെൻഡ് ആയിരുന്ന കാലത്താണ് ആപ്പിൾ ഐഫോൺ ആദ്യമായി ലോഞ്ച് ആവുന്നത്. എങ്കിലും, ആദ്യത്തെ ഐഫോൺ നീക്കം ചെയ്യാനാവാത്ത ബാറ്ററിയുമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. അന്നും ഇന്നും ആപ്പിൾ തങ്ങളുടെ സ്മാർട്ട്ഫോൺ സെഗ്മെന്റിൽ തുടർന്ന് വരുന്ന രീതികളിൽ ഒന്ന് കൂടിയാണ് ഇത്. ആദ്യ കാലത്ത് വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ രീതി ഏറെക്കുറെ പല കമ്പനികളും അനുകരിക്കുകയും ചെയ്തിട്ടുണ്ട്.

2007ൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ്
നമ്മളിൽ ഭൂരിഭാഗം പേരും നിലവിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണല്ലോ. 2007ൽ ആദ്യം പുറത്തിറങ്ങിയ ഐഫോണിനൊപ്പം ആപ്പിൾ ബ്ലൂടൂത്ത് ഹെഡ്ഫോണുകളും അവതരിപ്പിച്ചിരുന്നു. ഐഫോണുമായി കണക്റ്റ് ചെയ്ത് സംഗീതം കേൾക്കാനും ആളുകളോട് സംസാരിക്കാനും കഴിയുമായിരുന്നു. ബ്ലൂടൂത്ത് ഇയർഫോൺ വിപണിയെ ആപ്പിൾ അടിമുടി മാറ്റിമറിക്കുന്നതും പിന്നീട് കണ്ടു. എയർപോഡ്സിന്റെ അവതരണത്തോടെയായിരുന്നു ഇത് സാധ്യമായത്. ലോകത്തിലെ ആദ്യ ടിഡബ്ല്യൂഎസുകളിൽ ഒന്നാണ് എയർപോഡ്സ്. ടിഡബ്ല്യൂഎസ് വിപണിയിൽ വലിയൊരു ശതമാനം സ്വന്തമാക്കാനും എയർപോഡ്സിനായിട്ടുണ്ട്.
വാട്സ്ആപ്പിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ?

എസ്ഡി കാർഡ് സ്ലോട്ടുകൾ
സാധാരണ കണ്ട് വരുന്ന ട്രെൻഡുകൾ പിന്തുടരുന്നതിലും പ്രയാസമാണ് പുതിയവ അവതരിപ്പിക്കുന്നതും അതിന് സ്വീകാര്യത ഉറപ്പാക്കുന്നതും. ആദ്യകാലം മുതൽ ഐഫോണുകളിൽ കാണാത്ത, എന്നാൽ മറ്റ് സ്മാർട്ട്ഫോണുകളിൽ കാണുന്ന ഫീച്ചറുകളിൽ ഒന്നാണ് എസ്ഡി കാർഡ് സ്ലോട്ടുകൾ. 4 ജിബിയിൽ തുടങ്ങി ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിലാണ് ആപ്പിൾ ഐഫോൺ ആദ്യം ലോഞ്ച് ചെയ്തത്. ഇപ്പോഴും ആപ്പിൾ ഐഫോണുകളിൽ അധിക സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടാകാറില്ല.

ആപ്പ് സ്റ്റോറും ഇല്ല
ആപ്പ് സ്റ്റോർ ഇല്ലാതെയാണ് ആദ്യം ഐഫോൺ പുറത്തിറങ്ങിയത്! എന്താ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യ ഐഫോൺ മോഡലിൽ ആപ്പ് സ്റ്റോർ ഉണ്ടായിരുന്നില്ല. ഐഫോണിൽ അപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിവൈസുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ആദ്യ ഐഫോൺ പുറത്തിറങ്ങി പിന്നെയും ഒരു വർഷത്തിന് ശേഷമാണ് ആപ്പിൾ ആപ്പ് സ്റ്റോർ അവതരിപ്പിക്കുന്നത്. ഐഫോൺ 3ജി മോഡലിനൊപ്പമാണ് ആപ്പ് സ്റ്റോർ എത്തുന്നതും. 500ൽ അധികം സൌജന്യവും പണം അടച്ചുള്ളതുമായ ആപ്പുകളുമായാണ് ആപ്പിൾ ആപ്പ് സ്റ്റോർ ആദ്യം പുറത്തിറങ്ങിയത്.
രക്തത്തിലെ ഓക്സിജൻ അറിയാൻ സഹായിക്കുന്ന (SpO2) മികച്ച സ്മാർട്ട് വാച്ചുകൾ

ഒരു കമ്പ്യൂട്ടർ കമ്പനി സ്മാർട്ട്ഫോൺ കമ്പനിയായി മാറി
2007ൽ ഐഫോൺ അവതരിപ്പിക്കുന്നതിന് മുമ്പ് മാക് കമ്പ്യൂട്ടറുകളും ഐപോഡുകളുമായിരുന്നു ആപ്പിളിന്റെ പ്രധാന പ്രോഡക്റ്റ്സ്. ഐഫോൺ ലോഞ്ചിങ് നടന്നതോടെ ഇതിനും വലിയ മാറ്റങ്ങൾ വന്നു. അത് വരെ കമ്പ്യൂട്ടർ കമ്പനിയായി അറിയപ്പെട്ടിരുന്ന ആപ്പിൾ പിന്നീട് ശ്രദ്ധിക്കപ്പെട്ടത് സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയ്ക്കാണ്. ആദ്യത്തെ ഐഫോൺ പുറത്തിറങ്ങിയത് മുതൽ, മാക്സ് കമ്പ്യൂട്ടറുകൾ വിൽക്കുന്നതിനേക്കാൾ സ്മാർട്ട്ഫോണുകൾ വിറ്റ് ആപ്പിൾ വരുമാനം നേടാനും തുടങ്ങിയിട്ടുണ്ട്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999