Just In
- 2 hrs ago
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- 2 hrs ago
VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും
- 3 hrs ago
സാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാം
- 5 hrs ago
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും
Don't Miss
- Sports
ASIA CUP: രാഹുലിന്റെ സീറ്റ് തെറിച്ചാല്‍ പകരമാര്?, ഊഴം കാത്ത് മൂന്ന് പേര്!, സഞ്ജു എത്തുമോ?
- Lifestyle
വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്
- Movies
ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
- Automobiles
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
വെറും 8,699 രൂപയ്ക്ക് കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ ലാവ ബ്ലേസ് ഇന്ത്യയിൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാന്റായ ലാവ പുതിയ എൻട്രിലെവൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ലാവ ബ്ലേസ് എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രീ-ഓർഡറിനായി ലഭ്യമാക്കിയിട്ടുമുണ്ട്. എൻട്രിലെവൽ വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകളെല്ലാം ലാവ ബ്ലേസിൽ നൽകിയിട്ടുണ്ട്. പിന്നിൽ ഗ്ലാസ് പാനൽ വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലൊന്നാണ് ഇത്.

ലാവ ബ്ലേസ് സ്മാർട്ട്ഫോണിന്റെ ഡിസൈനിലൂടെയും ഫീച്ചറുകളിലൂടെയും ലാവ എൻട്രിലെവൽ വിപണിയെ ഞെട്ടിച്ചിട്ടുണ്ട്. മീഡിയടെക് ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ വലിയ ബാറ്ററിയും ഉണ്ട്. ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ലാവ നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
സ്മാർട്ട് ടിവികൾ വാങ്ങുന്നവർക്ക് സുവർണാവസരം, ടിവികൾക്ക് 50 ശതമാനം വരെ കിഴിവ്

ലാവ ബ്ലേസ്: വില
ലാവ ബ്ലേസ് സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസും ഉള്ള ഒറ്റ വേരിയന്റ് മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 8,699 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ലാവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്മാർട്ട്ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചു. ലാവ ബ്ലേസ് സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ലാവ പ്രോബഡ്സ് സൗജന്യമായി ലഭിക്കും. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് റെഡ്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ എന്നിങ്ങനെ നാല് നിറങ്ങളിൽ ലാവ ബ്ലേസ് ലഭ്യമാകും.

ലാവ ബ്ലേസ് വാങ്ങുന്ന ആളുകൾക്ക് സൌജന്യമായി വിൽപ്പനാനന്തര സേവനം ലഭ്യമാക്കുമെന്നും ഈ സർവ്വീസ് വീട്ടിൽ തന്നെ വന്ന് ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ലാവ ബ്ലേസ് വാങ്ങി അടുത്ത 100 ദിവസത്തിനുള്ളിൽ ലാവ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും നൽകുന്നുണ്ട്. ഈ സ്ക്രീൻ റീപ്ലൈസ്മെന്റ് ലഭിക്കാൻ ചില നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
ലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾ

ലാവ ബ്ലേസ്: സവിശേഷതകൾ
ലാവ ബ്ലേസ് ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോണാണ്. ഫോണിന്റെ പിൻഭാഗത്ത് പ്രീമിയം ഗ്ലാസ് പാനൽ നൽകിയിട്ടുണ്ട്. 720 x 1600 പിക്സൽസ് HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20:9 അസ്പാക്ട് റേഷിയോ ഉണ്ട്. ഡിസ്പ്ലെ IPS LCD പാനലാണ്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മാന്യമായ ഡിസ്പ്ലെ തന്നെയാണ് ലാവ ബ്ലേസ് സ്മാർട്ട്ഫോണിൽ ഉള്ളത്.

3 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പെയ്സുമുള്ള ലാവ ബ്ലേസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറാണ്. ഈ ഡിവൈസിൽ റാം വർധിപ്പിക്കാനുള്ള സംവിധാനവും ഉണ്ട്. വെർച്വൽ റാമിന്റെ രൂപത്തിൽ 3 ജിബി വരെയാണ് റാം എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്. സ്റ്റോറേജ് തികയാത്ത ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.
വെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾ

ലാവ ബ്ലേസ് സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. 13 എംപി പ്രൈമറി സെൻസറും രണ്ട് ഓക്സിലറി സെൻസറുകളുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ലാവ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി ക്യാമറ സെൻസറും ഈ ഡിവൈസിൽ ഉണ്ട്. ബ്യൂട്ടി മോഡ്, നൈറ്റ് മോഡ്, മാക്രോ മോഡ്, പോർട്രെയിറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഫോണിലെ പിൻ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്സിലാണ് ലാവ ബ്ലേസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ഡ്യുവൽ സിം സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ നിരവധി സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഫോണിലുണ്ട്. 5000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇല്ല. 3.5 എംഎം ഹെഡ്ഫോൺ ജാക്കും പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ലാവ ഈ ഫോണിൽ നൽകിയിട്ടുണ്ട്.
വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു

വിലയും സവിശേഷതകളും നോക്കിയാൽ ലാവ ബ്ലേസ് സ്മാർട്ട്ഫോൺ ചൈനീസ് ബ്രാന്റുകളിൽ നിന്നുള്ള എൻട്രിലെവൽ ഡിവൈസുകളോട് മത്സരിക്കാൻ പോന്ന ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസ് തന്നെയാണ്. എങ്കിലും 10,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ വിജയം കണ്ടെത്താൻ ലാവയുടെ പുതിയ ഫോണിന് സാധിക്കുമോ എന്ന് കണ്ടറിയണം. ഡിസൈനിന്റെ കാര്യത്തിൽ മികവ് പുലർത്തുന്നു എന്നത് ലാവയിലേക്ക് ആളുകളെ ആകർഷിക്കാനുള്ള ഘടകമായി മാറിയേക്കാം. ഫോൺ മറ്റ് സ്റ്റോറേജ് വേരിയന്റുകളിൽ കൂടി അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086