പടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾ

|

ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യക്കാരെ സ്മാർട്ട്ഫോൺ ഉടമകളാക്കിയേ അ‌ടങ്ങൂ എന്ന ലെവലിലാണ് ഓഫറുകൾ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്നത്. നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇരുവരും വ്യത്യസ്ത വിലകളിൽ ഡിസ്കൗണ്ടുകളോടെ വിൽക്കുന്നുണ്ട്. പലരും പല ആവശ്യങ്ങളുടെ അ‌ടിസ്ഥാനത്തിലാകും ഫോൺ വാങ്ങാൻ ആലോചിക്കുക. ഇതിൽ സാധാരണക്കാർ ഏറ്റമുമധികം പ്രാധാന്യം നൽകുന്നൊരു ഘടകം ക്യാമറ ആണെന്നു പറയാം.

 

സന്തോഷകരമായ നിമിഷങ്ങൾ

തങ്ങളുടെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ എപ്പോഴും ഒപ്പമുള്ള സ്മാർട്ട്ഫോണിൽ പകർത്തി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ക്യാമറ വാങ്ങാൻ പറ്റാത്ത ആളുകളും നല്ല ക്യാമറ ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. സെൽഫി പ്രേമികളായ ആളുകൾ, കൂട്ടുകാരോടൊപ്പമുള്ള നിമിഷങ്ങൾ പകർത്തി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ, മികച്ച വീഡിയോ ക്ലാരിറ്റി ആവശ്യമുള്ളവർ എന്നിങ്ങനെ ക്യാമറയെ മാത്രം ചുറ്റിപ്പറ്റി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന കുറേയേറെ പേർ ഉണ്ടാകും.

''എങ്ങാനും ബിരിയാണി കിട്ടിയാലോ''? ആമസോണിലും ഫ്ളിപ്കാർട്ടിലും വൻ ഡിസ്കൗണ്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ''എങ്ങാനും ബിരിയാണി കിട്ടിയാലോ''? ആമസോണിലും ഫ്ളിപ്കാർട്ടിലും വൻ ഡിസ്കൗണ്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ

ക്യാമറയെ ഇഷ്ടപ്പെടുന്ന സാധാരണക്കാർ

ഇത്തരത്തിൽ ക്യാമറയെ ഇഷ്ടപ്പെടുന്ന സാധാരണക്കാർക്കായി കുറെയേറെ നല്ല​ ഫോണുകൾ ഡിസ്കൗണ്ടുകളോടെ 10000 രൂപ താഴെ വിലയിൽ ഇപ്പോൾ വാങ്ങാൻ കിട്ടും. റിയൽമി, ​റെഡ്മി, ഇൻഫിനിക്സ് തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ഇത്തരത്തിൽ വിലക്കുറവിൽ വാങ്ങാൻ കിട്ടുന്ന ക്യാമറ ഫോണുകളുടെ പട്ടികയിൽ ഉണ്ട്. അ‌വയിൽ മികച്ച ചില ഫോണുകൾ ഒന്നു പരിചയപ്പെടാം.

റെഡ്മി 10എ
 

റെഡ്മി 10എ

13 എംപി റിയർ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും ഉള്ള റെഡ്മി 10എ ( Redmi 10A ) കുറഞ്ഞ വിലയിൽ വാങ്ങാൻ നിലവിൽ ലഭ്യമായിട്ടുള്ള നല്ലൊരു ചോയ്സ് ആണ്. മികവാർന്ന ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഈ സ്മാർട്ട്ഫോൺ. ഹീലിയോ ജി25 പ്രൊസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ റെഡ്മി മോഡൽ ആ​മസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആണ് വിലക്കുറവിൽ ലഭ്യമാകുക. 8,499 രൂപയാണ് ഡിസ്കൗണ്ട് ഓഫർ കഴിഞ്ഞുള്ള ഈ റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ വില.

അ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽഅ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽ

റിയൽമി സി33

റിയൽമി സി33

ക്യാമറ വിഭാഗം എന്നും മുന്നിട്ടു നിൽക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് റിയൽമി. അ‌തിനാൽത്തന്നെ കുറഞ്ഞ വിലയിൽ മികച്ച ദൃശ്യങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മറ്റൊരു മികച്ച ചോയ്സ് ആണ് റിയൽമി സി33( Realme C33 ). 50എംപി എഐ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇതു കൂടാതെ 5 എംപിയുടെ ഒരു ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. യൂണിസോക് T612 (Unisoc T612 ) പ്രൊസസർ ആണ് ​ഈ മിടുക്കന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നത്. ഇതിനു പുറമെ 5000 എംഎഎച്ച് എന്ന മികച്ച ശേഷിയുടെ ബാറ്ററിയും ഏറെ നേരം പ്രവർത്തിക്കാൻ റിയൽമി സി33 ക്ക് ഊർജം പകരുന്നു. ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടുകളോടെ 8,999 രൂപയ്ക്ക് ​ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഇൻഫിനിക്സ് നോട്ട് 12

ഇൻഫിനിക്സ് നോട്ട് 12

മികച്ച ക്യാമറ ശേഷിയുള്ള വിലകുറഞ്ഞ സ്മാർട്ട്​ഫോണുകളുടെ മുൻ നിരയിലേക്ക് പരിഗണിക്കാവുന്ന ഫോൺ ആണ്
ഇൻഫിനിക്സ് നോട്ട് 12 (Infinix Note 12 ). 50എംപി+ 2എംപി റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതു കൂടാതെ സെൽഫി പ്രേമികൾക്കും വീഡിയോകോൾ പ്രേമികൾക്കും നല്ല ക്ലാരിറ്റിയിൽ ആവശ്യങ്ങൾ നിറവേറ്റാനായി 16എംപിയുടെ ഉഗ്രൻ ഫ്രണ്ട് ക്യാമറയും ഇൻഫിനിക്സ് ഈ നോട്ട് 12 ന് നൽകിയിട്ടുണ്ട്. കൃത്യതയുള്ള കളർ, ഓട്ടോഫോക്കസ് എന്നീ ഫീച്ചറുകളും അ‌ടങ്ങുന്ന ഫോൺ 9999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങാൻ കിട്ടുന്നത് നല്ലൊരു അ‌വസരമാണ്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകളോടെയാണ് ഈ ഫോൺ ഈ വിലയിൽ എത്തിയിരിക്കുന്നത്.

കളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തികളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തി

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

കുറഞ്ഞ വിലയിൽ നല്ല ക്യാമറ അ‌ന്വേഷിക്കുന്നവർക്ക് പരിഗണിക്കാവുന്ന നല്ലൊരു മോഡൽ ആണ് റിയൽമി നാർസോ 50ഐ (Realme Narzo 50i). ഓഫറുകളോടെ 6,110 രൂപ മാത്രമാണ് ഈ ​ഫോണിനായി മുടക്കേണ്ടിവരിക. 8 എംപി ​പ്രൈമറി ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിന്റെ ക്യാമറ സെക്ഷൻ. ആമസോണിൽ ആണ് ഈ വിലയിൽ റിയൽമി നാർസോ 50ഐ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.

മോട്ടോ ഇ40

മോട്ടോ ഇ40

പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ക്യാമറ ഫോണുകളുടെ വിഭാഗത്തിൽ വരുന്ന മറ്റൊരു സ്മാർട്ട്ഫോൺ മോഡൽ ആണ് മോട്ടറോളയുടെ മോട്ടോ ഇ40 (Moto E40). 48എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും 8എംപി ഫ്രണ്ട് ക്യാമറയുമാണ് ഈ​ മോട്ടറോള ഫോണിന്റെ സവിശേഷത. കൃത്യതയും മിഴിവാർന്നതും തെളിമയുള്ളതുമായ ദൃശ്യങ്ങൾ പകർത്താൻ ഈ ക്യാമറ മുന്നിട്ടു നിൽക്കുന്നു എന്നാണ് നിർമാതാക്കൾ തന്നെ അ‌വകാശപ്പെടുന്നത്. 9,499 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയിലാണ് ഈ മോട്ടോ ഇ40 എന്ന മികച്ച ഫോൺ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്.

ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...

Best Mobiles in India

English summary
For ordinary people who like cameras, there are many good phones available for purchase under Rs 10,000 with discounts. Smartphones from brands such as Realme, Redmi, and Infinix are also on the list of camera phones that can be bought at such a low price. Let's take a look at some of the best phones out there.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X