മികച്ച ഡിസ്കൗണ്ട് വിലയ്ക്ക് ആപ്പിൾ ഐഫോൺ 11 സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം

|

ഇപ്പോൾ നടക്കുന്ന ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിൽ ഇന്ന് രാത്രി അവസാനിക്കുകയാണ്. വിൽപ്പന സമയത്ത് കമ്പനി വിവിധ സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ എന്നിവ നൽകുന്നു. 29,999 രൂപയ്ക്ക് നൽകുന്ന എൽജി വിംഗ് പോലെ തന്നെ ചില അടിപൊളി ഓഫറുകൾ ഇപ്പോൾ ഈ വിൽപ്പന സമയത്ത് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇപ്പോൾ ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിൽ ആപ്പിൾ ഐഫോൺ 11 ന് 44,999 രൂപയാണ് വില നൽകിയിരിക്കുന്നത്. ഐഫോൺ 11 ന് ഇതുവരെ ലഭിക്കാവുന്നതിൽ വെച്ച് വരുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. 64 ജിബി വേരിയന്റിന് 44,999 രൂപയും, 128 ജിബി വേരിയന്റിന് 55,999 രൂപയും, 256 ജിബി വേരിയന്റിന് 66,999 രൂപയുമാണ് വില നൽകിയിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 11 ന് ഓഫറുകളുമായി ഫ്ലിപ്കാർട്ട് സ്മാർട്ട്‌ഫോണുകൾ കാർണിവൽ സെയിൽ
 

ആപ്പിൾ ഐഫോൺ 11 ന് ഓഫറുകളുമായി ഫ്ലിപ്കാർട്ട് സ്മാർട്ട്‌ഫോണുകൾ കാർണിവൽ സെയിൽ

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് വാങ്ങുമ്പോൾ 750 രൂപ തൽക്ഷണ കിഴിവും, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 750 രൂപ തൽക്ഷണ കിഴിവും ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. മാത്രമല്ല, ഒരു എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. ഈ ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 16,500 രൂപ വരെ കൂടുതൽ കിഴിവ് നേടാവുന്നതാണ്. 64 ജിബി വേരിയന്റിനായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ പ്രതിമാസം 7,500 രൂപ മുതൽ ലഭ്യമാണ്, 128 ജിബി വേരിയന്റിന് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ പ്രതിമാസം 9,334 രൂപ മുതൽ ലഭ്യമാണ്, 256 ജിബി വേരിയന്റിന് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ പ്രതിമാസം 11,167 രൂപ മുതൽ ആരംഭിക്കുന്നു.

മികച്ച ഡിസ്കൗണ്ട് വിലയ്ക്ക് ആപ്പിൾ ഐഫോൺ 11

6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്‌എച്ച്ഡി + റെസൊല്യൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് നൽകിയിട്ടുണ്ട്. ഹാൻഡ്‌സെറ്റിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ, മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. സെക്കണ്ട് ജനറേഷൻ 7 എൻ‌എം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ 13 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും സപ്പോർട്ട് ചെയ്യുന്നു.

ആപ്പിൾ ഐഫോൺ 11 ന് ഓഫറുകളുമായി ഫ്ലിപ്കാർട്ട്

ഐഫോൺ 11ന്റെ പിൻ പാനലിൽ രണ്ട് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൻസറുമുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലും, മുൻപിലുമായി ക്യാമറകൾ 60 എഫ്പിസിൽ 4 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒ‌ഐ‌എസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ ഫീച്ചറുകളും ഈ ക്യാമറ സംവിധാനം നൽകുന്നുണ്ട്. 3,110 ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റെസിസ്റ്റൻസാണ് ഈ ഹാൻഡ്സെറ്റിനുള്ളത്.

മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾമൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The Flipkart Smartphones Carnival sale is currently underway and will end tonight. During the sale, the company is offering customers discounts on different smartphones along with instant discounts, no-cost EMI deals and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X